Posts

Showing posts from July, 2026

1. സഭയും കാൽവരിയും

സഭയും കാൽവരിയും ഗലാ 6:14; ലൂക്ക 9:23; 1 കൊരി 1:18 കാൽവരിയെ ഒഴിവാക്കി സഭയെ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല. കാൽവരി ക്രൂശ് രക്ഷ നേടിതരുന്ന സ്ഥലം മാത്രമല്ല; അത് സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും മാതൃക കൂടിയാണ്. പലരും സഭ എന്നു പറയുമ്പോൾ വലിയ കെട്ടിടങ്ങൾ, മുഖരിത സംഗീതം അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയെ മുൻനിറുത്തിയാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും, സഭയുടെ യഥാർത്ഥ വ്യക്തിത്വം ദൃശ്യമാകുന്നത് കാൽവരിയിൽ ആണെന്നതാണ് യാഥാർഥ്യം. കുരിശില്ലാതെ, സുവിശേഷമോ പാപക്ഷമയോ പ്രത്യാശയോ സഭയോ ഇല്ല. ഓരോ ശുശ്രൂഷയും പ്രസംഗവും ആരാധനയും ക്രൂശിക്കപ്പെട്ട ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടുന്നതായിരിക്കണം. "സഭ ക്രൂശിന്റെ സന്ദേശത്തിൽ നിന്ന് ജനിക്കുകയും ക്രൂശിന്റെ ശക്തിയാൽ ജീവിക്കുകയും ചെയ്യുന്നു." 1. കാൽവരി സഭയുടെ അടിസ്ഥാനമാണ് യേശു പാപികൾക്കുവേണ്ടി മരിച്ചു  എന്ന അടിസ്ഥാനസത്യത്തിൻ മേലാണ്  സഭ നിലനിൽക്കുന്നത്. നമ്മുടെ രക്ഷ അവന്റെ രക്തത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടു.  മത്താ 16:18, പ്രവൃ 20:28, എഫ 2:13–16, കൊലോ 1:20–22,1 പത്രൊ 1:18–19, വെളി 5:9 കുരിശിൽ നിന്ന് അകന്നുപോകുന്ന ഒരു സഭയ്ക്ക് അതിന്റെ അടിത്തറ നഷ്ടപ്പെട...