Posts

Showing posts with the label ക്രിസ്തുവിന്റെ മനസ്

6. വീണുപോയ മനസ്സ്

6. വീണുപോയ മനസ്   എഫെസ്യർ 4:17–18 വീഴ്ച എത്രമാത്രം അപകടകരമാണെന്നു നാം ഈ അദ്ധ്യായത്തിൽ പരിശോധിക്കുന്നു. ദൈനംദിന ജീവിതത്തിലെ വീഴ്ചകൾ നമ്മെ കൂടുതൽ അവബോധവും ശ്രദ്ധാലുക്കളുമായിരിക്കാൻ പഠിപ്പിക്കുന്നതാണ്. അപ്പോസ്തലനായ പൌലോസ്,  ക്രിസ്തുവില്ലാത്ത മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയും പരിതാപകരമായ ആത്മീയ അവസ്ഥയും ഗൗരവത്തോടെ വിവരിക്കുന്നു. ദൈവത്തെ അറിയാത്ത ജാതികളുടെ ജീവിതരീതി പിന്തുടരരുതെന്ന് അദ്ദേഹം വിശ്വാസികൾക്കു മുന്നറിയിപ്പ് നൽകുന്നുണ്ട്. അവരുടെ പ്രശ്നത്തിന്റെ മൂലകാരണം പുറമേയുള്ള പാപപ്രവൃത്തികൾ മാത്രമല്ല, മറിച്ച് ഇരുണ്ടതും വ്യർത്ഥവുമായ ചിന്താഗതിയാണ് എന്നു അദ്ദേഹം ഊന്നിപറയുന്നു. “അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു” എന്നാണ് സങ്കീർത്തനം 51:6ൽ വായിക്കുന്നത്. എന്നാൽ പാപം ആദ്യം മനസ്സിൽ ആരംഭിച്ച് പിന്നീട് പ്രവൃത്തികളിൽ പ്രകടമാകുന്നു. ദൈവീകജീവനിൽ നിന്ന് അവർ അകലുന്നത് അജ്ഞതയും ഹൃദയ കാഠിന്യവും നിമിത്തമാണെന്ന് പൗലോസ് വ്യക്തമാക്കുന്നു. ആത്മീയ സത്യം നിരസിക്കുമ്പോൾ മനസ്സ് അന്ധമാകുകയും ശരിയായ തിരിച്ചറിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം വെറും നൈതിക വീഴ്ചയല്ല...

ഉള്ളടക്കം

Image
ഉള്ളടക്കം. ഭാഗം 1: അടിസ്ഥാനം - ക്രിസ്തുവിന്റെ മനസ്സ് മനസ്സിലാക്കുക. 1. മൂല പദങ്ങൾ 2. ക്രിസ്തുവിന്റെ മനസ്സ് എന്താണ്? 1 കൊരിന്ത്യർ 2:16. ക്രിസ്തുവിനെപ്പോലെ ചിന്തിക്കുക എന്നതിന്റെ അർത്ഥം മനസ്സിലാക്കൽ - ബുദ്ധിയല്ല, ആത്മീയ വിന്യാസം. 3. ക്രിസ്തുവിന്റെ മനസ്സ് - ഉറവിടം. 1 കൊരിന്ത്യർ 2:10–12. പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ മനസ്സ് വെളിപ്പെടുത്തുകയും നൽകുകയും ചെയ്യുന്നു. 4. ആത്മീയ vs സ്വാഭാവിക മനസ്സ് റോമർ 8:5–7. ജഡിക ചിന്ത vs ആത്മാവ് നയിക്കുന്ന ചിന്ത. 5. വീണുപോയ മനസ്സ്എഫെസ്യർ 4:17–18. ക്രിസ്തുവില്ലാതെ ഇരുണ്ടുപോയ ധാരണ. 6. മനസ്സ് പുതുക്കുക റോമർ 12:2. പരിവർത്തനം മനസ്സിനെ പുതുക്കുന്നതിലൂടെ ആരംഭിക്കുന്നു. ഭാഗം 2: ക്രിസ്തുവിന്റെ മനസ്സിന്റെ സ്വഭാവം 7. എളിമയുള്ള മനസ്സ് ഫിലിപ്പിയർ 2:5–8. ക്രിസ്തുവിന്റെ ചിന്തയുടെ അടിസ്ഥാനം അവന്റെ താഴ്മയാണ്. 8. ഒരു ദാസന്റെ മനസ്സ് മർക്കോസ് 10:45. ഭരണാധികാരിയെപ്പോലെയല്ല, ഒരു ദാസനെപ്പോലെ ചിന്തിക്കുന്നു. 9. അനുസരണയുള്ള മനസ്സ് യോഹന്നാൻ 6:38. പിതാവിന്റെ ഇഷ്ടം ചെയ്യാൻ ജീവിക്കുന്നു. 10. അനുകമ്പയുള്ള മനസ്സ് മത്തായി 9:36കരുണയോടെ ആളുകളെ കാണുന്നു. 11. ശുദ്ധവും നിർമ്മലവുമ...

4. ആത്മീയമനസ്സും സ്വാഭാവിക മനസ്സും

4. ആത്മീയമനസ്സും സ്വാഭാവിക മനസ്സും (Spiritual vs Natural Mind) കാലഭേദമെന്യേ ഓരോ വ്യക്തിയുടെയും ജീവിതവും തീരുമാനശേഷിയും അവരുടെ ചിന്താരീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ ചിന്ത നിഷ്പക്ഷമല്ലെന്നാണ് ബൈബിൾ അഭിപ്രായപ്പെടുന്നത്. നമ്മുടെ മാനുഷികമായ സ്വഭാവത്താലോ ദൈവാത്മാവിനാലോ സ്വാധീനിക്കപ്പെട്ടതാണ് അത്. ഇക്കാര്യം സ്വാഭാവിക മനസ്സിനും, ആത്മീയ മനസ്സിനും തമ്മിൽ വ്യക്തമായ വ്യത്യാസം സൃഷ്ടിക്കുന്നു. നാമിതു പലപ്പോഴും തിരിച്ചറിയാതെ പോകുന്നു എന്നു മാത്രം. സ്വാഭാവിക മനസ്സ് ലൌകീകതയുടേയും സ്വയത്തിന്റെയും സ്വാധീനത്തിലാണ്, എന്നാൽ ആത്മീയ മനസ്സ് ദൈവീകസത്യത്താലും അവന്റെ ആത്മാവിനാലും നയിക്കപ്പെടുന്നു. നാമോരൊരുത്തരും ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് എന്റെപക്ഷം, കാരണം നമ്മുടെ മാനസികാവസ്ഥ നമ്മുടെ ദിശയെയും തിരഞ്ഞെടുപ്പുകളെയും ആത്യന്തികമായി നമ്മുടെ ആത്മീയ ജീവിതത്തെയും നിർണ്ണയിക്കുന്നു. റോമർ 8:5–7ൽ നാമിങ്ങനെ വായിക്കുന്നു. “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ...

3. ക്രിസ്തുവിന്റെ മനസ്സ് –ഉറവിടം

3. ക്രിസ്തുവിന്റെ മനസ്സ് – ഉറവിടം. വളരെ ഗഹനവും ചിന്തനീയവുമായ ഒരു വിഷയമാണ് നമ്മുടെ തലവാചകത്തിൽ കാണുന്നത്. “എവിടെയാണ് ഇതിന്റെ ഉറവിടം?”. ഈ ചോദ്യം മനുഷ്യമനസ്സിന്റെ ഏറ്റവും അടിസ്ഥാനപരമായ അന്വേഷണങ്ങളിൽ ഒന്നാണെന്നു പറയുവാൻ ഞാൻ തുനിയട്ടെ. എല്ലാറ്റിനും ഒരു ആരംഭം ഉണ്ടെന്ന് നാം സമ്മതിക്കുന്നുവെങ്കിൽ, ഈ വിഷയത്തിനും ഒരു ഉറവിടം ഉണ്ടാകണം എന്നുള്ളതു സ്വാഭാവികമായ കാര്യമല്ലേ. എന്നാൽ ഈ അടിസ്ഥാനപരമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല. കാരണം, നാം അന്വേഷിക്കുന്നത് ഭൗതികതലത്തിലുള്ള എന്തെങ്കിലും ഒരു കാര്യമല്ല; ഒരു ആത്മീയ യാഥാർത്ഥ്യമാണ് നമ്മുടെ അന്വേഷണവിഷയം. അതിനാൽ, ഭൗതികമായ ഉപാധികൾകൊണ്ട് അതിനെ പൂർണ്ണമായി ഗ്രഹിക്കാൻ കഴിയില്ല. ഇവിടെയാണ് തിരുവെഴുത്തിന്റെ പ്രാധാന്യം കടന്നു വരുന്നത്. മനുഷ്യബുദ്ധിക്കതീതമായ ദൈവീക വെളിപ്പെടുത്തലിലേക്കാണ് തിരുവെഴുത്ത് നമ്മെ നയിക്കുന്നത് ഓർക്കുക. സത്യത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നത് ദൈവവചനമാണ്. അതിനാൽ, ഈ ചോദ്യം ശരിയായ ദിശയിൽ പര്യവസാനിക്കണമെങ്കിൽ, തിരുവെഴുത്തിലേക്കു തിരിയുക എന്നതു നമ്മുടെ മുമ്പിൽ അവശേഷിക്കുന്നുള്ളു. നമുക്ക് കണ്ടെത്താനുള്ളതു...

2. എന്താണ് ക്രിസ്തുവിന്റെ മനസ്സ്?.

2. എന്താണ് ക്രിസ്തുവിന്റെ മനസ്സ്? വളരെ പ്രസക്തമായ ഒരു വിഷയമാണ് നാമിവിടെ പരിശോധിക്കുവാൻ ശ്രമിക്കുന്നത്. ഇത് ഒരു ചോദ്യമാണ്. ചോദ്യങ്ങൾ ചോദിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആ ചോദ്യങ്ങൾക്ക് ഉത്തരം എവിടെ നിന്ന് ലഭിക്കും എന്നതാണ് പ്രധാന വിഷയം. നമ്മുടെ മുന്നിൽ വിവിധ അറിവിന്റെ ഉറവിടങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ ജീവിതത്തിലെ ആഴമുള്ള ചോദ്യങ്ങൾക്ക് അവ എല്ലായ്പ്പോഴും മതിയായ ഉത്തരങ്ങൾ നൽകണമെന്നില്ല. അതിനാൽ, എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുള്ളതും വിശ്വസനീയവുമായ ഉത്തരങ്ങൾ ലഭിക്കുന്ന ഒരു ആശ്രയയോഗ്യമായ ഉറവിടം ആവശ്യമാണെന്ന് ഞാൻ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ സത്യങ്ങൾക്കും ആത്മീയ ചോദ്യങ്ങൾക്കും സ്ഥിരമായ ഉത്തരങ്ങൾ നൽകുന്ന ഒരു ഉറവിടം നമുക്ക് അനിവാര്യമാണ്.വിശുദ്ധബൈബിളാണ് അത്. അതുകൊണ്ടു നമുക്കു തിരുവെഴുത്തു ശ്രദ്ധിക്കാം. 1 കൊരിന്ത്യർ 2:16 ൽ “നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.” എന്നു വായിക്കുന്നു.  നാം ക്രിസ്തുവിന്റെ മനസ്സുള്ളവർ. ഇവിടെ കാണുന്ന, “ക്രിസ്തുവിന്റെ മനസ്സ്” എന്ന പ്രയോഗം ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും ശ്രദ്ധിക്കേണ്ടതുമായ സത്യങ്ങളിൽ ഒന്നാണ്. അത് മനുഷ്യന്റെ ബുദ്ധി...

1 മൂല പദങ്ങൾ

അദ്ധ്യായം 1 മൂല പദങ്ങൾ ഇവിടെ സമഗ്രമായ ഒരു വിശദീകരണത്തിനു മുതിരുന്നില്ല. കാരണം അതിനുമാത്രം പ്രാപ്തനായ ഒരു ഭാഷാപണ്ഡിതനാണ് ഞാനെന്നു കരുതുന്നില്ല. എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞ ചില കാര്യങ്ങൾ പരിമിത അറിവിൽ നിന്നുകൊണ്ടു പ്രാർത്ഥനപൂർവ്വം ഈ അദ്ധ്യയത്തിൽ വിശദീകരിക്കുവാൻ ശ്രമിക്കുന്നു എന്നേയുള്ളൂ. പ്രിയരായ ചുരുക്കം ചില അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരുടെ നിർലോഭമായ സഹായം ഇവിടെ എനിക്കു ലഭിച്ചിട്ടുണ്ടു എന്നു ഞാൻ നന്ദിയോടെ സ്മരിക്കുന്നു. സംശയ നിവാരണത്തിനായി വാക്കുകളുടെ അർത്ഥം, വ്യാഖ്യാനം മുതലായവ ചേർത്തിരിക്കുന്ന പുസ്തകങ്ങളും ഇതിനായി പരതിയിട്ടുണ്ട്. പലയിടങ്ങളിൽ നിന്നു ലഭിച്ച അറിവു ദൈവകൃപയിലാശ്രയിച്ചു, അനുവാചകസമക്ഷം ഞാനിവിടെ പകർത്തുവാൻ ശ്രമിക്കുന്നു. തെറ്റു സംഭവിക്കുവാനുള്ള സാധ്യത അറിയുന്നതുകൊണ്ടു എന്നെ തിരുത്തുവാനുള്ള അവകാശം ഞാൻ പരിമിതപ്പെടുത്തുന്നില്ല.   വചനത്തിലെ 1 കൊരിന്ത്യർ 2:16 എന്നുള്ള ഭാഗം ശ്രദ്ധിക്കുക. അവിടെ കാണുന്ന “ക്രിസ്തുവിന്റെ മനസ്സ്” എന്ന പ്രയോഗം ഗ്രീക്ക് മൂലപദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുവാൻ തുനിയുമ്പോൾ, അതിന്റെ അർത്ഥം വളരെ സമ്പന്നവും വിപുലവും ആണെന്നു ഗ്രഹിക്കുവാനാകും. ഇവി...

ആമുഖം

വളരെ അപകടകരമായ ഒരു കാലഘട്ടത്തിൽ കൂടെയാണ് ക്രിസ്തീയത കടന്നുപോകുന്നത്. അതിനാൽ തന്നെ ഭയത്തോടെ, അവിശ്വസത്തിൻറ അകമ്പടിയോടെയാണ് ഏറെ പേരും മുന്നോട്ടുപോകുന്നത്. തിരുവെഴുത്തിനു വിരുദ്ധമായ ഒരു പ്രവണത എവിടേയും പ്രകടമാണ്. നല്ല തുടക്കങ്ങൾ കാഴ്ച വച്ച പലരും മങ്ങലേറ്റു വിണുപോയി എന്നു വേദനയോടെ ആണെങ്കിലും സമ്മതിച്ചു പോകുന്ന അവസ്ഥ. മറ്റു നിർവ്വാഹമില്ലത്തിനാൽ മുന്നോട്ടുപോകുന്നു എന്നു മാത്രം. കരിനിഴൽ വീണിരിക്കുന്നു എന്നു ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഒരു ശേഷിപ്പു എല്ലാ കാലത്തും ഉണ്ടെന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല.  ഇരുണ്ട കാലഘട്ടങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. അന്നും തുലോം തുച്ഛമായിരുന്ന ദൈവജനം അതിവിശുദ്ധവിശ്വസം മുറുകെ പിടിച്ചു മുന്നേറിയിട്ടുണ്ട്. അതിനു ധാരാളം തെളിവുകൾ തിരുവെഴുത്തിലും ചരിത്രത്തിലും കാണാം. “നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹവും നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ടു” എന്നു ഭക്തനായ ദൈവപുരുഷൻ ഉരുവിട്ട വാക്കുകൾ ചൈതന്യവത്തല്ലേ.  ഈ അന്ത്യനാളുകളിൽ യഥാർത്ഥക്രിസ്തീയ ജീവിതം എന്തെന്നു വെളിപ്പെടുത്തുവാൻ ദൈവം നമുക്കൊരു അവസരം തന്നിരിക്കുകയാണ്. അതിനേറ്റവും നമ്മെ സഹായിക്കുന്നതു ക്രിസ്തുവിൻറ മനസ്സ്...