Posts

Showing posts with the label Collection

സഭാ മര്യാദകൾ

Image
  ഇതു ഞാൻ ഒരിടത്തു വായിച്ചതാണ്. ഒത്തിരി നല്ലത് എന്നു തോന്നിയതിനാൽ ഇവിടെ ചേർക്കുന്നു.   ശ്രദ്ധിക്കേണ്ട ചില സഭാമര്യാദകൾ.  1) പങ്കെടുക്കുക . ഒട്ടും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഒഴികെ സഭായോഗം നഷ്ടപ്പെടുത്തരുത്. ജോർജ്ജ് വാഷിംഗ്ടണിന്റെ പാസ്റ്റർ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു, "ഒരു ചെങ്ങാത്തവും അവനെ സഭയിൽ വരുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല." 2) നേരത്തെ വരിക . അവസാന നിമിഷം സഭയിൽ വരുന്നത് സത്യാരാധനയ്ക്ക് യോജിച്ചതല്ല. 3) നിങ്ങളുടെ കുടുംബത്തോടൊപ്പം വരൂ. "സഭായോഗങ്ങൾ ഒരു കുടുംബം, ഒരു പ്രതിനിധിയെ അയയ്‌ക്കേണ്ട കൺവെൻഷനല്ല." 4) സഭയിലെ മുൻവശത്തെ ഇരിപ്പിടങ്ങളിൽ ഇരിക്കുക. വൈകി വരാൻ സാധ്യതയുള്ളവർക്കും, പിൻമാറ്റക്കാർക്കും, കുട്ടികളുള്ള അമ്മമാർക്കും പിൻസീറ്റ് വിട്ടുകൊടുക്കുക. 5) ഭക്തിയോടിരിക്കുക . സഭ ഒരു തീയേറ്ററോ വിനോദ സ്ഥലമോ അല്ല. നിങ്ങൾ ദൈവത്തെ ആരാധിക്കാൻ വരുന്നത് സംസാരിക്കാനോ വിശ്രമിക്കാനോ ഉറങ്ങാനോ അല്ല. ദൈവത്തിന്റെ ഭവനം അങ്ങേയറ്റം ബഹുമാനത്തിന് അർഹമാണ്.  6) അപരിചിതർക്ക് ശുശ്രൂഷകളെ പരിചയപ്പെടുത്തുക യും അവരെ അതിനായി സഹായിക്കുകയും ചെയ്യുക. പാടൂ! ആരാധനയിൽ പങ്കു ചേരുക! ...