Posts

Showing posts with the label One Minutes

തൃപ്തരാകുക

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു.And they all ate and were satisfied. And they picked up seven basketfuls of broken pieces that were left over.(Mathew 15:37) നമുക്കുള്ളത് അവിടുത്തേക്ക് കൊടുക്കുമ്പോൾ അത് നമുക്കും മറ്റനേകർക്കും ഒരാനുഗ്രഹമാകും. കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾക തങ്ങൾക്കുവേണ്ടി സമ്പാദിക്കുന്ന ഇന്നുള്ള മറ്റു പലരെയും പോലെ “ദൈവഭക്തി” ഒരു ആദായമാർഗ്ഗമായി യഥാർത്ഥ ദൈവഭക്തർ കരുതിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പറയുക മാത്രമല്ല, പ്രവർത്തിക്കുക എന്നതാണെന്ന് അത്തരം ആളുകൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല നമുക്ക് എന്തു കിട്ടും എന്നല്ല, മറ്റുള്ളവര്‍ക്കു എന്ത് കൊടുക്കാൻ കഴിയും എന്നതായിരിക്കണം നമ്മുടെ ചിന്ത. യേശുക്രിസ്തു പഠിപ്പിച്ച വളരെ അടിസ്ഥാനപരമായ കാര്യം നാം എല്ലാവരും പിന്തുടരേണ്ടതല്ലേ

കരുതുന്നവൻ

അവർ വഴിയിൽവച്ചു തളർന്നു പോയേക്കും എന്നു പറഞ്ഞു. they may faint on the way (Mathew 15;:32) തന്റെ സൃഷ്‌ടികളോട് ആർദ്രഹൃദയമുള്ളവനായിരുന്നു അവിടുന്നു. അവരുടെ ഉഴൽച്ചകൾ തന്നെ നൊമ്പരപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യേശു അതിനെ ക്കുറിച്ച് ചിന്തിച്ചുവെന്ന കാര്യം ഓർക്കുക. ഇത്തരമൊരു സാഹചര്യം നേരത്തെ അവിടുന്നു കൈകാര്യം ചെയ്തത് അവർ എത്ര പെട്ടെന്നാണ് മറന്നത്. ഒരിക്കലും ഒന്നും നടന്നിട്ടില്ലാത്ത രീതിയിലാണ് അവരുടെ സംസാരം. മറവി അനുഗ്രഹമാണോ? അതോ നന്ദികേടോ?. ശിഷ്യന്മാരിലെ വിശ്വാസത്തിന്റെ അല്പത്വവും മാന്ദ്യവും ചിലപ്പോൾ നമ്മെ അതിശയിപ്പിച്ചേക്കാം- നമ്മുടെ സ്വന്തവിശ്വാസത്തെക്കുറിച്ചു നമുക്ക് ബോധ്യമുണ്ടാകും വരെ. എന്നാൽ അതൊന്നും യേശുവിനെ തടഞ്ഞില്ല. അവിടുന്നു അവർക്കായി കരുതി. യാത്രാന്ത്യം വരെയും നമ്മെ ക്ഷേമത്തോടെ നടത്തുവാൻ അവിടുന്നു വിശ്വസ്തനാണ്. പ്രത്യാശ കൈവിടരുത്.

വിശ്വാസം

യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു.  Then Jesus answered and said to her, “Woman, your faith is great! It will be to you just as you വിഷ്. (Mathew 15:28) യേശു ആരെന്നുള്ള തിരിച്ചറിവാണ് തന്റെ വിശ്വാസത്തിന്റെ ആധാരം. അതു പ്രതിബന്ധങ്ങളെ എതിർത്തു മുന്നേറാൻ അവർക്ക് കരുത്തു നൽകി. അതിനാൽ തന്നെ തന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാണ് അവർ ആവർത്തിച്ചു വെളിപ്പെടുത്തിയത്. മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കോ അഭിമാനത്തിന്നേൽക്കുന്ന ക്ഷതങ്ങൾക്കോ തടഞ്ഞു നിര്‍ത്താൻ കഴിയില്ല. അവിടുത്തേയ്ക്ക് മനസുണ്ട്, ഇതെല്ലാമൊരു പരിശോധനയാണ് എന്നവർ പൂര്‍ണ്ണമായി വിശ്വസിച്ചു. അവിടുന്നു തനീയ്ക്കായ് പ്രവർത്തിക്കുവോളം ചോദിക്കുവാനവർ നിശ്ചയിച്ചു. യേശു അവരെ ആദരിച്ചു. തിരിച്ചറിവാണ് വിശ്വസിയിൽ ആദ്യം ഉണ്ടാകേണ്ടത്. അതു നമ്മെ പ്രാപ്തരാക്കുന്ന ജ്ഞാനമാണ്. ചോദിക്കുന്നവർക്ക് ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു അപേക്ഷിക്കാം.

ഹൃദയം

വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നുവരുന്നു;അതു മനുഷ്യനെ അശുദ്ധമാക്കുന്നു. (Mathew 15:18) ഒരുവനെ അശുദ്ധമാക്കുന്നത് എന്തെന്ന് അവിടുന്നു വ്യക്തമാക്കുന്നു . തിരുവേഴുത്തിൽ ഘനമേറിയവ ത്യജിച്ചുകളകയുക നമ്മുടെ ശീലമായികഴിഞ്ഞു. ദൈവത്തെ പ്രസാധിക്കുവാൻ നാം കാട്ടിക്കൂട്ടുന്ന ചില പ്രകടനങ്ങളുണ്ട്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും ഉദ്ദേശ്യശുദ്ധികളെയും അവിടുന്നു വ്യക്തമായി കാണുകയും അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്‍റെ ശുദ്ധി എന്ന് നാം കരുതുന്നതും വിശ്വസിക്കുന്നതുമായ അശുദ്ധിയാണ് നാമിന്ന് ജനസമക്ഷം പകർന്നു നൽകുന്നതെന്ന് തിരിച്ചറിയണം. ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു എന്നു വായിക്കുന്നില്ലേ .നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ശക്തമായ തീരുമാനങ്ങളും വാഞ്ചകളും ഹൃദയത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുംഎന്നല്ലേ. നിർമ്മലമായ ഹൃദയത്തോടെ അവിടുത്തെ സേവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. അതാണ് അനുഗ്രഹകരം

കല്പനകൾ

ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. This people draw near me with their mouth, and honour me with their lips, but their heart is far from me. (Mathew 15:8) ദൈവപക്ഷത്താണെന്ന് ബോധ്യപ്പെടുത്തുവാൻ ഇഷ്ടപ്പെടുന്നവരുമാണ് ബഹുഭൂരിപക്ഷവും. പക്ഷെ ദൈവവചനത്തെക്കാൾ മാനുഷികകല്പനകൾ പിൻപറ്റുവാനാണ് അവരുടെ ഹൃദയവാഞ്ച. വ്യര്‍ത്ഥമായ ഈ ജീവിതശൈലി അപകടകരമാണ് ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു;അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ എന്നുള്ള ദാവിദിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണ്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആണ്. ഇങ്ങനെയുള്ള മനുഷ്യൻ ദൈവസന്നിധിയിൽ സ്വീകര്യനാകും എന്നു പ്രതീക്ഷിക്കരുത്. ജീവിതത്തിൽ വാക്കും പ്രവർത്തിയും നേർരേഖയിലാകട്ടെ. അതാണനുഗ്രഹം.

പാരമ്പര്യം

അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? But he answered and said to them, “And why do you break the commandment of God by following your tradition? (Mathew 15:3) പാരമ്പര്യങ്ങളും ദൈവകല്പനയും രണ്ടാണ്. യേശുവിനു ദൈവകല്പനയായിരുന്നു പ്രധാനം. ദൈവകല്പനയിൽ നിന്നു ഒഴിഞ്ഞു മാറുവാൻ മതവും നേതാക്കന്മാരും തങ്ങളുടെ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നത് സാധാരണമാണ്. പാരമ്പര്യങ്ങളാൽ അവർ ദൈവവചനത്തെ ദുർബലമാക്കുവാൻ ശ്രമിക്കും. എന്നാൽ തിരുവെഴുത്തുകൾ ദൈവശ്വാസിയമാണ്. അതിൽ ശക്തിയുണ്ട്. അതു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതാണ്. അനുഗ്രഹവും ദൈവഹിതവും വെളിപ്പെടുത്തുന്നതാണ്. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തി ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണ ത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു. നമുക്ക് വചനം മുറുകെ പിടിക്കാം.

പ്രാർത്ഥന

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി. And after sending the crowds away, he went up into a mountain by himself to pray.(Mathew 14:23) യേശുനാഥൻ ശ്രേഷ്ഠനായ ഒരു മാതൃക പുരുഷനാണ്. പ്രാർത്ഥന അവിടുത്തെ ജീവവായുവാണ്. ശുശ്രുഷയിലെ ജയത്തിന്റെ രഹസ്യം മറ്റൊന്നല്ല. ജനത്തോടു കൂടെ ആയിരിക്കുമ്പോഴും ശിഷ്യരോട് കൂടെയിരിക്കുമ്പോഴും പിതാവുമായുള്ള നാഥന്റെ ആഴമായ ബന്ധം സുവ്യക്തമാണ് പകൽ മുഴുവൻ ജനത്തോടൊന്നിച്ചു, രാമുഴുവൻ പിതാവിനോടൊന്നിച്ചും. പ്രാർത്ഥനാനിരതമായ ജീവിതം. ഇന്നുകാണുന്ന കൊട്ടിഘോഷിച്ചുള്ള പ്രാർത്ഥന യജ്ഞങ്ങൾ പോലുള്ളവയല്ല. ആത്മാവിൽ നിന്നുയരുന്ന യഥാർത്ഥനിയോഗങ്ങളാണ് അവയെല്ലാം. ഇന്നുള്ളത് ആത്മനിയോഗങ്ങളല്ല ആത്മീയ പരിപാടികൾ മാത്രം. എല്ലാവരും അങ്ങനെയാണെന്നല്ല. ശരിയായ ബന്ധം ശരിയായ കാഴ്ചപാട് നൽകും. നമുക്ക് യഥാസ്ഥാന പെടാം. അതല്ലേ അനുഗ്രഹകരം.

കൊണ്ടുവരിക

അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. He said, “Bring them here to me (Mathew 14:18) അവിടുന്നു നമ്മിൽ നിന്നു എന്താവശ്യപ്പെട്ടാലും കൊടുക്കുവാനുള്ള ഹൃദയമുണ്ടെങ്കിൽനിശ്ചയമായും അനുഗ്രഹിക്കപ്പെടും. നാം മാത്രമല്ല. ചുറ്റുമുള്ളവർക്കും അതനുഗ്രമാണ്. ബാലകന്റെ കയ്യിലിരിക്കുമ്പോൾ അപ്പവും മീനും വർധിക്കുമെന്ന് ആരെങ്കിലും കരുതിയോ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം എന്നല്ലേ വായിക്കുന്നത്. നാം ചിലപ്പോഴെങ്കിലും സ്വാർത്ഥരാകുന്നില്ലേ എന്നു പരിശോധി ക്കണം. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് നന്ന്. നീയൊരു അനുഗ്രഹമായിരിക്കും എന്നാണ് അബ്രഹാമിനു ലഭിച്ച വാക്ക്. അവിടുന്നു നമുക്ക് തന്നെതന്നെ നൽകി. ആയതിനാൽ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ട തിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ എന്നായിരിക്കട്ടെ ജീവിത ലക്ഷ്യം.

ആവശ്യങ്ങൾ

യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. But Jesus said to them, “They do not need to go away. You give them something to eat. (Mathew 14:16) ഒരുവന്റെ ഭൗതികവും ആത്‍മികവുമായ കാര്യങ്ങളിൽ അവിടുന്നു തല്പരനാണ്. ആത്‍മിയകരുതൽ കാണിപ്പാൻ നാം ഉത്സുകരെങ്കിലും ഭൗതിക ആവശ്യങ്ങളിൽ കൈത്താങ്ങൽ കാണിക്കുന്നതിൽ ദൈവജനം വിമുഖരാണ് എന്നതിൽ സംശയമില്ല. ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിനു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു എന്നു വായിക്കുന്നില്ലേ. സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?. പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിക്കുക. കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. പ്രസംഗം മാത്രമല്ല പ്രവർത്തിയും അനിവാര്യം. നമുക്ക് കർത്താവിന്റെ മനസ്സുള്ളവരാകാം. കടമകൾ മറക്കാതിരിക്കാം. ക്രിസ്തിയ ജീവിതം ജീവിക്കാം.

കളയും കോതമ്പും

അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. But he said, ‘No. While you are gathering up the tares you may also root up the wheat along with them.(Mathew 13:29) പ്രാരംഭത്തിൽ കളയെയും ഗോതമ്പിനെയും വേർതിരിച്ചറിയുന്ന കാര്യം അത്ര എളുപ്പമല്ല. കാത്തിരിപ്പ് ഇവിടെ ആവശ്യ മാണ്. ഇതൊരിക്കലും അഹിതമായതിനോടുള്ള കരുതൽ നിമിത്തവുമല്ല. പിന്നെയോ, നല്ലതിന് കേടു വരുവാൻ ആഗ്രഹമില്ലാത്തിനാലത്രേ. കള കതിരാകുമോ? ഇല്ലെന്നാണ് മറുപടിയെങ്കിലും ഇതൊരു സാദൃശ്യമല്ലേ. അല്പമൊരു നന്മ താതൻ കളയുടെ സാദൃശ്യം ഉള്ളവരിൽ പ്രതീക്ഷിക്കുന്നുണ്ടോ? കാത്തിരിപ്പ് പ്രതീക്ഷക്കു വിപരീതമെങ്കിൽ അപ്പോഴും നന്മ കതിരിന്നു മാത്രമാണ്. കതിര് കൂട്ടത്തിൽ പറിഞ്ഞു നഷ്ടപ്പെടില്ല. മറിച്ചെങ്കിൽ ചിലത് കൂടി അനുഗ്രഹിക്കപ്പെടും. അതെ കാത്തിരിപ്പിൽ ഒരു കരുതലും മാറ്റത്തിന്റെ ഒരു പ്രതീക്ഷയുമുണ്ട്. കർത്താവിന്റെ മനസ് അറിഞ്ഞവർ ഒരനുഗ്രഹമാണ്

നൂറും അറുപതും മുപ്പതും മേനി

നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. But the one who received seed in the good ground is he who hears the Word, and understands it. He indeed bears fruit. Some produce a hundredfold, some sixty, some thirty. (Mathew 13:23) ദൈവവചനം മനസ്സിലാക്കുമ്പോ ൾ മാത്രമേ നമുക്ക് ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളു. ഗ്രഹിക്കുവാൻ കഴിയാത്തത് നമ്മുടെ ജീവിത ത്തിൽ പ്രായോഗികമാക്കുവാൻ കഴിയുകയില്ല. പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല എന്നു വായിക്കുന്നില്ലേ.അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ട താകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. ദൈവപൈതലിനു ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തി തരാൻ മനസ്സുള്ളവനാണ്; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. അപ്രകാരം ഗ്രഹിക്കുന്നത് അനുസരിക്കുവാൻ തുടങ്ങുമ്പോൾ പ്രതീക്ഷകൾക്ക് അപ്പുറത്തു ഫലകരമാകും ക്രിസ്തീയ ജീവിതം.

കേൾക്കുക കാണുക

എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. But blessed are your eyes, for they see; and your ears, for they hear. (Mathew 13:16) ആത്മീയ സത്യങ്ങൾ കേൾക്കുവാനും, അത് ഗ്രഹിക്കുവാനുമുള്ള കഴിവ് ദൈവത്തിന്റെ വലിയൊരു ദാനമാണ്. പ്രവാചകന്മാരും നീതിമാന്മാരും നാം കാണുന്നതു കാൺമാനും, നാം കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കഴിഞ്ഞില്ല. ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ പിതാവാണ് ഇതു വെളിപ്പെടുത്തി നൽകുന്നത്. യേശുക്രിസ്തു വിന്റെ മുഖത്തിലുള്ള ദൈവ തേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരി ക്കുന്നു. നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് കർത്താവിന്റെ വിളിയാലുള്ള ആശ ഇന്നതെന്നു നമ്മറിയണമെന്നുള്ള പൗലോസി ന്റെ പ്രാർത്ഥന ഓർക്കുക. ജ്ഞാനികൾക്കും വിവേകി കൾക്കും മറച്ചു ശിശുതുല്യർക്കു വെളിപ്പെടുത്തുന്ന ദൈവ സ്നേഹം എത്രയോ ഉന്നതം. നാം അനുഗ്രഹിക്കപ്പെട്ടവരാണ്. നിശ്ചയം.

ചെവികൊണ്ടു മന്ദമായി

അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; and their ears are dull of hearing (Mathew 13:14) ചിലർ അങ്ങനെയാണ്. വചനം കേൾക്കാത്തതുകൊണ്ടല്ല, അനുസരിക്കാൻ മനസില്ലാത്തതുകൊണ്ടാണ്. ത്യാഗജീവിതം അവർ ആഗ്രഹിക്കുന്നില്ല. ആഗ്രഹങ്ങൾ നിറവേറ്റുന്ന ദൈവത്തെ അവർക്കിഷ്ടമാണ്. ഭക്തരെന്നു കാണിക്കവാനുള്ള വെമ്പൽ അവർക്കുണ്ട്. പ്രകടനപരതയാണ് അവരുടെ ഭക്തിയുടെ അടിസ്ഥാനം. ക്രിസ്തിയജീവിതം ജീവിക്കുക എന്നത് അത്തരക്കാരെ സംബന്ധിച്ച് അസാധ്യമാണ്. എന്നാൽ എവിടെയും അവർ സ്വീകാര്യതയും ഉള്ളവരാണ്. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നവരോർക്കുന്നില്ല. ദൈവത്തെയും മാമോനെയും ഒരുപോലെ സേവിപ്പാൻ അവർ ആഗ്രഹിക്കുന്നു. നാശം അത്രേ അവരെ കാത്തിരിക്കുന്നത്. ഇസ്രായേലിലെ പ്രഥമ രാജാവിന്റെ അനുഭവം ഓർക്കുക. Some are like that. Not because They do not hear the word, but because do not want to obey. They do not want a life of sacrifice. They love God who fulfills their desires. They do anything to show that they are pious. Performance is the basis of their devotion. It is impossible for suc...

റൂട്ട് സിസ്റ്റം

ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങി പ്പോയി. Some fell upon stony places, where they had not much earth: and forthwith they sprung up, because they had no deepness of earth: And when the sun was up, they were scorched; and because they had no root, they withered away.(Mathew 13:5,6) ചെറിയതോ അല്ലെങ്കിൽ മണ്ണോ ഇല്ലാത്ത പാറസ്ഥലത്ത്, നിലത്തിൽ വിത്തുകൾക്ക് വേരുറപ്പിക്കാനും ആരോഗ്യകരമായ ഒരു ചെടിയായി വളരാനും വേണ്ടത്ര പോഷണം ഇല്ല. തുടക്കത്തിൽ, അവ വേഗത്തിൽ വളരുന്നതായി കാണപ്പെടുന്നു, ചിലർ ഇങ്ങനെയാണ്. വേഗത്തിൽ വളരും. എന്നാൽ ഉണക്കം അതിനേക്കാൾ വേഗത്തിലും. കാരണം ഒരു റൂട്ട് സിസ്റ്റം സ്ഥാപിക്കാൻ കുറഞ്ഞ മണ്ണ് ഉള്ളതിനാൽ, തണ്ടും ഇലയും ഉത്പാദിപ്പിക്കാൻ അവർ ഊർജ്ജം ചെലവഴിക്കുന്നു. എന്നിരുന്നാലും സൂര്യൻ ചൂടാകുമ്പോൾ, മുളകൾ ഉണങ്ങിപ്പോകുന്നു, അപര്യാപ്തമായ റൂട്ട് സിസ്റ്റങ്ങളുടെ ഫലമായി, അതെ ദൈവിക സത്യത്തിന്റെ വെളിച്ചത്തെ പ്രതിനിധാനം ചെയ്യുന്ന സൂര്യൻ അല്ലെങ്കിൽ പരീക്ഷണങ്ങളും പീഡനങ്ങളും അവർക്കു ...

വിത്ത്

വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു. And when he sowed, some seeds fell by the way side, and the fowls came and devoured them up(Mathew 13:4) പക്ഷികൾ സാത്താനെ പ്രതിനിധീകരിക്കുന്നു. പാതയിലെ വിത്ത് ദൈവവചനം കേൾക്കുന്ന ആളുകളെ സുചിക്കുന്നു, പക്ഷേ അത് ഉടനടി നഷ്ടപ്പെടുന്നു. കാരണം അവർ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവർ ശരിയായ ക്രിസ്തിയ ജീവിതം നയിക്കുന്നില്ല. ശരിയായ കേൾവി ശരിയായ ക്രിസ്തിയജീവിതം നയിപ്പാൻ നമ്മെ സഹായിക്കും. അതിനു വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കണം. കണ്ണു അവങ്കൽ പതിയണം. അവിടുത്തോടു പറ്റിയിരിക്കണം. ലോകത്തെ സ്നേഹിക്കുന്നവനു ദൈവത്തെ സ്നേഹിപ്പൻ കഴിയില്ല. ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആണ്. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തു യേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചു തന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. Birds represent Satan. The seed of the path represents the people who hear the word of Go...

കർത്താവിന്റെ മനസ്സു

സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. For whosoever shall do the will of my Father which is in heaven, the same is my brother, and sister, and mother.(Mathew 12:50) കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. ക്രിസ്തുവിന്റെ മനസ്സുള്ളവർ പിതാവിന്റെ ഹിതം ചെയ്യുവാൻ വെമ്പലുള്ളവർ ആയിരിക്കും. അങ്ങനെയുള്ളവർക്കേ അവിടുന്നുമായി ആഴമായ ബന്ധമുണ്ടാകു. ഇഴയടുപ്പമുണ്ടാകു. അല്ലാത്തതൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറുന്നതാണ്. നന്മയിൽ സന്തോഷിക്കും തിന്മ ഭവിക്കുമ്പോൾ പിറുപിറുക്കും. അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നെല്ലാമാണ് അവരുടെ ചിന്ത. ദാഹർത്തനായ ദാവിദിനു ദാഹജലത്തിനായി പ്രണാഭയലേശമെന്യേ ഫെലിസ്‌ത്യ പാളയത്തിൽ കടന്നു ചെന്നവരെ ഓർക്കുക. അങ്ങനെയുള്ളവരാണ് യഥാർത്ഥ ദൈവഭവനക്കാർ. Who can know the mind of the Lord, and understand him? But we have the mind of Christ. Those who have the mind of Chris...

അകവും പുറവും

അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. he findeth it empty, swept, and garnished.( Mathew 12:44) പുറമെയുള്ള കഴുകൽ ആവശ്യമാണ്. പക്ഷെ അതു കൊണ്ടു മാത്രം ഒന്നുമാകുന്നില്ല. പുറംവിശുദ്ധി ഉള്ളതിനാൽ ദൈവികപ്രസാദം ലഭിച്ചുകൊ ള്ളുമെന്നുള്ള അന്ധവിശ്വാസം എത്ര ദയനീയം. അകവും പുറവും ഒരുപോലെ ശുദ്ധമാകണം. അതെങ്ങനെ. അവന്റെ പുത്രനായ യേശുവിന്റെ രക്തത്താൽ. പോരാ ഹൃദയ സിംഹസനം യേശുവിനു നൽകണം.ആ സിംഹസനം ഒരിക്കലും ഒഴിഞ്ഞിരിക്കരുത്. അതു അപകടമാണ്. മേൽവാക്യത്തിൽ അതാണ് കാണുന്നത്. വിട്ടുപോയത് മടങ്ങി വന്നു സ്ഥിതി ഗുരുതരമാക്കുന്നു. ഒഴിഞ്ഞ ഹൃദയം പിശാചിന്റെ പണിപ്പുര. അതിക്രമികളുടെ വിഹാരകേന്ദ്രം. യേശു ഹൃദയത്തിൽ രാജാവായി വാഴട്ടെ. പ്രാർത്ഥനയോടെ അവിടുത്തെ ഹൃദയത്തിൽ സ്വീകരിക്കുക. ക്രിസ്തുവുള്ള ജീവിതം ധന്യജീവിതം External washing is required. But that alone is not enough. How pitiful is the superstition that one can receive divine favor because of outward holiness. Both the inside and the outside should be clean. That's how it is. By the blood of his Son Jesus. Not enough, throne of heart should also be g...

ദോഷവും വ്യഭിചാരവുമുള്ള തലമുറ

ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. An evil and adulterous generation seeketh after a sign; and there shall no sign be given to it, but the sign of the prophet Jonas (Mathew 12:39) അടയാളങ്ങൾ തേടുന്ന തലമുറ. ഇത്തരക്കാർ എന്നുമുണ്ട്, എല്ലാ ഇടത്തുമുണ്ട്. അവർ സത്യാന്വേ ഷികളൊന്നുമല്ല. കണ്ടും കേട്ടും അതിൽ ആത്മനിർവൃതി അടയുവാൻ വെമ്പൽ കൊള്ളുന്നവർ. സത്യം അവരെ സ്പർശിക്കുന്നതേ ഇല്ല. വിശ്വാസ സമൂഹത്തിലും ഇത്തരക്കാർ ഏറുന്നു. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നു അവരോർക്കുന്നില്ല. അഭിനവവേഷധാരികൾ. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊള്ളൂന്നില്ല, അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുന്നുമില്ല. എത്ര ദയനീയം. ആത്മരക്ഷയെക്കാൾ ആയുർരക്ഷയാണ് പ്രധാനം. അന്ധത ബാധിച്ചവർ. ഇനിയും പുതിയ അടയാളങ്ങൾക്കായി കാക്കുന്നോ? വചനത്തിലേക്കു മടങ്ങിവരാം. The generation that seeks signs. There are such people everywhere. They are not truth seekers. They are those who just w...

വാക്കുകളാൽ

നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” For by thy words thou shalt be justified, and by thy words thou shalt be condemned.(Mathew 12:37) വാക്കുകളുടെ ശക്തി വളരെയാണ്. അതു തിരിച്ചറിയുന്നവർ ജ്ഞാനികളാണ്. വാക്കുകൾ അസ്ത്രം പോലെയെന്നു തിരുവേഴുത്തു ഓർമിപ്പിക്കുന്നു. വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ ആഴമുള്ളതും പാടുകൾ അവശേഷിപ്പിക്കുന്നതുമാണ്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാൻ കഴിയില്ല എന്നു കേട്ടിട്ടില്ലേ. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. ഉപ്പിനാൽ രുചി വരുത്തിയ വാക്കുകൾ. തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു ശിഷ്യന്മാരുടെ നാവുകൾ. വാക്കുകളാൽ കുറ്റം വിധിക്കപ്പെടുവാൻ ഇടവരരുത്. നീ ഒരു അനുഗ്രഹമായിരിക്കും എന്ന വചനം ഹൃദയത്തിൽ സൂക്ഷിക്കുക. The power of words are great. Those who recognize it are wise. Scripture reminds us that...

ആത്മാവിന്നു നേരെയുള്ള ദൂഷണം

ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.but the blasphemy against the Holy Ghost shall not be forgiven unto men.(Mathew 12:31) ദൈവിക ക്ഷമയ്ക്കതീതമായി ഒന്നുമില്ല. എത്ര കൊടും പാപിക്കും ദൈവസന്നിധിയിൽ പ്രവേശനമുണ്ട്. പാപത്തെ മാത്രമേ ദൈവം വെറുക്കുന്നുള്ളു പാപിയെ അവിടുന്നു സ്നേഹിക്കുന്നു. ചില ദൈവിക പ്രവർത്തികളെ നഖശിഖാന്തം എതിർക്കുമ്പോൾ ജാഗ്രത വെടിയരുത്. വിവേചനത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കണം. ജഢിക ലക്ഷ്യങ്ങളാണ് ചിലപ്പോഴെല്ലാം നാമറിയാതെ നമ്മെ സ്വാധീനിക്കുന്നത്. അതു വീഴ്ച്ചക്ക് കാരണമാകുന്നു. യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് തെറ്റിക്കുന്ന സകലത്തിൽ നിന്നും അകന്നിരിക്കുക. ഏതു കാര്യവും പ്രാർത്ഥനയോടെ സമീപ്പിക്കുക. കർത്താവിനു അനുകൂലമല്ലാത്തവൻ പ്രതികൂലം ആകുന്നു; അവിടുത്തോടു കൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. നാമോ?  There is nothing beyond divine forgiveness. Even grave sinners have access to God. God only hates sin and loves the sinner. Be cautious when opposing certain acts of God. You should try to analyze things with spiritually. Physical goals sometimes influence us unknowingl...