ദോഷവും വ്യഭിചാരവുമുള്ള തലമുറ
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
An evil and adulterous generation seeketh after a sign; and there shall no sign be given to it, but the sign of the prophet Jonas (Mathew 12:39)
അടയാളങ്ങൾ തേടുന്ന തലമുറ. ഇത്തരക്കാർ എന്നുമുണ്ട്, എല്ലാ ഇടത്തുമുണ്ട്. അവർ സത്യാന്വേ ഷികളൊന്നുമല്ല. കണ്ടും കേട്ടും അതിൽ ആത്മനിർവൃതി അടയുവാൻ വെമ്പൽ കൊള്ളുന്നവർ. സത്യം അവരെ സ്പർശിക്കുന്നതേ ഇല്ല. വിശ്വാസ സമൂഹത്തിലും ഇത്തരക്കാർ ഏറുന്നു. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നു അവരോർക്കുന്നില്ല. അഭിനവവേഷധാരികൾ. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊള്ളൂന്നില്ല, അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുന്നുമില്ല. എത്ര ദയനീയം. ആത്മരക്ഷയെക്കാൾ ആയുർരക്ഷയാണ് പ്രധാനം. അന്ധത ബാധിച്ചവർ. ഇനിയും പുതിയ അടയാളങ്ങൾക്കായി കാക്കുന്നോ? വചനത്തിലേക്കു മടങ്ങിവരാം.
The generation that seeks signs. There are such people everywhere. They are not truth seekers. They are those who just want to see and hear in it and be self gratified. The truth never touches them. Such people also rise in the faith community. They do not remember that if we have hoped in Christ alone in this life, we are of all men most miserable. Innovative believers. They do not take the word to heart, nor do they examine the Scriptures daily as to whether it is so. How pathetic.Life expectancy is more important than salvation. Blindfolded. Still waiting for new signs? Let us return to the Word. Blessings
Comments
Post a Comment