ബലാൽക്കാരികൾ
യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.
And from the days of John the Baptist until now the kingdom of heaven suffereth violence, and the violent take it by force.(Mathew 11:12)
ദൈവപൈതൽ എന്ന നിലയിൽ ലാഘവത്തോടെയുള്ള ജീവിതശൈലി അപകടമാണ്. ദൈവത്തിന്റെ പ്രിയരെങ്കിലും ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സാത്താൻ നമ്മെ സജീവമായി എതിർക്കുന്നു അറിയണം. ജഡപ്രകാരമുള്ള യുദ്ധമല്ല, ആത്‍മവിലുള്ള യുദ്ധം നമുക്കുള്ളത്. അതിനാൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തു നില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾക. പ്രിയരേ അവിടുത്തെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയത്തോടെ തുടരട്ടെ. അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്ക കൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല എന്നാണ് തിരുവേഴുത്തു. ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. ദൈവത്തോട് ചേർന്ന് നീന്ന് ശത്രുവിനെ എതിർത്തു തോൽപ്പിച്ചു മുന്നേറുക. കൃപയിൽ ചാരുക.
A low-level lifestyle as a child of God is dangerous. Satan actively opposes us from entering the kingdom of God, even though we are his beloved. It is not a war of the flesh, but a war of the spirit. Be strong in the Lord and in his might. Put on all the armor of God, that you may be able to stand against the wiles of the devil. Let us therefore fear, lest, a promise being left us of entering into his rest, any of you should seem to come short of it. For unto us was the gospel preached, as well as unto them: but the word preached did not profit them, not being mixed with faith in them that heard it. Work for your salvation with the greatest fear and trembling. Stand with God and move forward against the enemy. Rejoice in grace.
Blessings
Comments
Post a Comment