യേശു നിമിത്തം

തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
He that findeth his life shall lose it: and he that loseth his life for my sake shall find it. (Mathew 10:39)

ക്രിസ്തുവിനെ നേടുന്നതാണ് യഥാർത്ഥ ലാഭം. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശ്യമെന്നും അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങിയെന്നുമുള്ള ഉപമ എത്ര ശ്രേഷ്ഠമാണ്. വയൽ അല്ല, അതിലെ നിധിയാണ് അയാൾ ശ്രദ്ധിച്ചത്. ഇന്ന് വയൽ വാങ്ങി കുട്ടുവനാണ് ദൈവജനത്തിന്റെ ശ്രമം മുഴുവൻ. നിധി അത്ര പ്രധാനമല്ല. ക്രിസ്തുവിനെക്കാൾ മൂല്യമുള്ള എന്തുണ്ട് ഈ ഭൂവിൽ. അവിടുന്നാണ് ജീവൻ. മറ്റെല്ലാം കാലപ്പഴക്കത്താൽ നശിച്ചു പോകുന്നതാണ്. ക്രിസ്തുവിനെ നേടിയെന്നഭിമാനിക്കുന്ന ഇന്നത്തെ ദൈവമക്കളെ കാണുമ്പോൾ തെല്ലു ദുഖമുണ്ട്. ഭൗതിക നന്മകൾക്ക് യേശുവിനെക്കാൾ മൂല്യം കൊടു ക്കുന്നില്ലേ എന്നു സംശയം. ആത്മകണ്ണു തുറക്കപ്പെട്ട ഭക്തനു യേശു ഒഴികെ മറ്റെല്ലാം ചപ്പും ചവറുമാണ്. അവിടുത്തെക്കായ് പ്രാണത്യാഗം സംഭവി ച്ചാൽ പോലുമത് ലാഭമെന്ന് കരുതുന്നു. സ്തെഫാനോസിനെ ഓർക്കുക. യേശു നിമിത്തം.

The real gain is gaining Christ. How great is the parable that the kingdom of heaven is likened unto a treasure hidden in a field; He noticed the treasure, not the field. Today, the whole effort of God's people is to buy the field. Treasure is not so important. What on earth is more valuable than Christ? He is life. Everything else will be destroyed by age. It is sad to see attitude of God's people today who are proud to have won Christ. Don't you be doubtful when they consider material blessings ​​are more valuable than Jesus. To the devotee whose eyes are open, everything except Jesus is rubbish. It is considered profitable even if there is a sacrifice for His sake. Remember Stephen. Because of Jesus.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice