അകവും പുറവും
അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.
he findeth it empty, swept, and garnished.( Mathew 12:44)
പുറമെയുള്ള കഴുകൽ ആവശ്യമാണ്. പക്ഷെ അതു കൊണ്ടു മാത്രം ഒന്നുമാകുന്നില്ല. പുറംവിശുദ്ധി ഉള്ളതിനാൽ ദൈവികപ്രസാദം ലഭിച്ചുകൊ ള്ളുമെന്നുള്ള അന്ധവിശ്വാസം എത്ര ദയനീയം. അകവും പുറവും ഒരുപോലെ ശുദ്ധമാകണം. അതെങ്ങനെ. അവന്റെ പുത്രനായ യേശുവിന്റെ രക്തത്താൽ. പോരാ ഹൃദയ സിംഹസനം യേശുവിനു നൽകണം.ആ സിംഹസനം ഒരിക്കലും ഒഴിഞ്ഞിരിക്കരുത്. അതു അപകടമാണ്. മേൽവാക്യത്തിൽ അതാണ് കാണുന്നത്. വിട്ടുപോയത് മടങ്ങി വന്നു സ്ഥിതി ഗുരുതരമാക്കുന്നു. ഒഴിഞ്ഞ ഹൃദയം പിശാചിന്റെ പണിപ്പുര. അതിക്രമികളുടെ വിഹാരകേന്ദ്രം. യേശു ഹൃദയത്തിൽ രാജാവായി വാഴട്ടെ. പ്രാർത്ഥനയോടെ അവിടുത്തെ ഹൃദയത്തിൽ സ്വീകരിക്കുക. ക്രിസ്തുവുള്ള ജീവിതം ധന്യജീവിതം
External washing is required. But that alone is not enough. How pitiful is the superstition that one can receive divine favor because of outward holiness. Both the inside and the outside should be clean. That's how it is. By the blood of his Son Jesus. Not enough, throne of heart should also be given to Jesus. That throne should never be vacant. It is dangerous. That is what we see in the verse above. What is gone, comes back and makes the situation worse. An empty heart is the devil's workshop. The abode of the aggressors. May Jesus reign as King in your heart. Receive Him in your heart with prayer. Life with Christ is a blessed life.
Blessings
Comments
Post a Comment