തിരഞ്ഞെടുത്ത ദാസൻ
ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും
Behold my servant, whom I have chosen; my beloved, in whom my soul is well pleased: I will put my spirit upon him(Mathew 12:17)
പിതാവിന്റെ ഉള്ളം പ്രസാധിക്കുന്ന പ്രിയൻ. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല.ചതഞ്ഞ ഓട അവൻ ഒടിച്ചു കളകയില്ല; പുകയുന്ന തിരി കെടുത്തു കളകയില്ല. ജാതികൾക്ക് പ്രത്യാശ നൽകുന്ന നാമധാരി. ദൈവിക തിരഞ്ഞെടുപ്പുള്ളവന്റെ സ്വഭാവം. എത്ര ശ്രേഷ്ഠമാണ്. വറുതിയുടെ നാളുകളിൽ വെറുതെ അയച്ചു കളയുകില്ല. കൂടെയുള്ളവർ കൂട്ടുവിട്ടു പോയാലും ഉള്ളിലെ നീറ്റലറിഞ്ഞു ഉള്ളം കരത്തിൽ വഹിക്കുന്നവൻ. ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെയും കൂടെയുണ്ടെന്നു അരുളിച്ചെയ്തവൻ. അവൻ നമ്മെ നന്നായി നടത്തുവാൻ പ്രാപ്തനാണ്. നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിക്കാം അവിടത്തോട് ചേർന്നിരിക്കാം. ആ പാത പിൻപറ്റാം.
Blessings
Comments
Post a Comment