പ്രസംഗിപ്പാൻ
യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
And it came to pass, when Jesus had made an end of commanding his twelve disciples, he departed thence to teach and to preach in their cities(Mathew 11:1)
യേശു വിശ്രമം ആഗ്രഹിച്ചില്ല. ഭരമേല്പിക്കപ്പെട്ട ശുശ്രുഷ എങ്ങ നെയും നിർവഹിക്കണമെന്നു ബോധ്യമുള്ളതിനാൽ ശിഷ്യന്മാ രെ ഉറപ്പിച്ചനന്തരം പ്രവർത്തന നിരതനായി പട്ടണങ്ങളിലേക്ക് പുറപ്പെട്ടു. യേശു എപ്പോഴും അങ്ങനെയാണ്. അവിടുന്നു മാതൃക പുരുഷനാണ്. തിരക്കഭിനയിക്കുകയല്ല. പകലുള്ളേടത്തോളം വേലചെയ്യുവാൻ വെമ്പലുണ്ട്. ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നുണ്ടെന്ന അവിടു ത്തേക്ക് നന്നായറിയാം. ആ അറിവ് അവിടുത്തെ ഉത്സാഹി യാക്കുന്നു. യഹോവയുടെ പ്രവർത്തി ഉദാസിനതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവൻ എന്നുണ്ടല്ലോ. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്‍മാവിൽ എരിവോടെ അവിടുത്തെ ശുശ്രുഷയിൽ നമുക്കും മുന്നേറാം.
Blessings
Comments
Post a Comment