മനുഷ്യന്റെ വീട്ടുകാർ
മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
And a man's foes shall be they of his own household.
(Mathew 20:36)
യേശുവിന്റെ സാക്ഷിയാകുന്നതു മൂലം സ്വന്തരക്ത ബന്ധങ്ങൾ തന്നെ ശത്രുക്കൾ ആയി തീരും എന്നു വരുമ്പോൾ അന്ധകാരലോകത്തിന്റെ എതിർപ്പ് എത്ര മാത്രം ശക്തമാണ് എന്നു മനസിലാകണം. യഥാർത്ഥ സാക്ഷികൾക്കാണ് ഈവിധ എതിർപ്പുകൾ ഉണ്ടാവുക. അഭിനവവിശുദ്ധർക്ക് ഈ പ്രതിസന്ധിയില്ല. അത്തരക്കാർ എല്ലാവരെയും പ്രസാധിപ്പിക്കുന്ന ശീലക്കാർ ആയതിനാൽ അവർക്ക് എവിടെയും സ്വാഗതം ഉണ്ട്. വീശുദ്ധനു ലോകം യോഗ്യമല്ല. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. യേശുവിനെ പകക്കുന്ന ലോകം വിശുദ്ധനെ ചേർത്തു പിടിക്കുമോ? ഒരിക്കലുമില്ല. അന്ധത പിടിച്ച ലോകത്തിന് തിരിച്ചറിവില്ല. സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു. യേശുവിനെ പകച്ചവരിൽ അമിത പ്രതീക്ഷ വയ്ക്കരുത്. നിരാശയാകും ഫലം.
It is important to understand how strong the opposition of the Dark World is when it comes to witnessing Jesus, own blood relations become enemies. Genuine witnesses only suffer. Innovative saints do not have this crisis. Such people are welcome everywhere because they are in the habit of pleasing everyone. The world is not worthy to the saint. For the whole world lieth in wickedness. Will the world that hates Jesus cling to the saint? Never. The blind world can't understand. Do not be surprised, my brothers, if the world hates you. Do not place too much hope on those who hate Jesus. The result will be disappointment.
Blessings
Comments
Post a Comment