പ്രാർത്ഥന

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.
And after sending the crowds away, he went up into a mountain by himself to pray.(Mathew 14:23)

യേശുനാഥൻ ശ്രേഷ്ഠനായ ഒരു മാതൃക പുരുഷനാണ്. പ്രാർത്ഥന അവിടുത്തെ ജീവവായുവാണ്. ശുശ്രുഷയിലെ ജയത്തിന്റെ രഹസ്യം മറ്റൊന്നല്ല. ജനത്തോടു കൂടെ ആയിരിക്കുമ്പോഴും ശിഷ്യരോട് കൂടെയിരിക്കുമ്പോഴും പിതാവുമായുള്ള നാഥന്റെ ആഴമായ ബന്ധം സുവ്യക്തമാണ് പകൽ മുഴുവൻ ജനത്തോടൊന്നിച്ചു, രാമുഴുവൻ പിതാവിനോടൊന്നിച്ചും. പ്രാർത്ഥനാനിരതമായ ജീവിതം. ഇന്നുകാണുന്ന കൊട്ടിഘോഷിച്ചുള്ള പ്രാർത്ഥന യജ്ഞങ്ങൾ പോലുള്ളവയല്ല. ആത്മാവിൽ നിന്നുയരുന്ന യഥാർത്ഥനിയോഗങ്ങളാണ് അവയെല്ലാം. ഇന്നുള്ളത് ആത്മനിയോഗങ്ങളല്ല ആത്മീയ പരിപാടികൾ മാത്രം. എല്ലാവരും അങ്ങനെയാണെന്നല്ല. ശരിയായ ബന്ധം ശരിയായ കാഴ്ചപാട് നൽകും. നമുക്ക് യഥാസ്ഥാന പെടാം. അതല്ലേ അനുഗ്രഹകരം.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice