കരുതുന്നവൻ
അവർ വഴിയിൽവച്ചു തളർന്നു പോയേക്കും എന്നു പറഞ്ഞു. they may faint on the way (Mathew 15;:32)
തന്റെ സൃഷ്‌ടികളോട് ആർദ്രഹൃദയമുള്ളവനായിരുന്നു അവിടുന്നു. അവരുടെ ഉഴൽച്ചകൾ തന്നെ നൊമ്പരപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യേശു അതിനെ ക്കുറിച്ച് ചിന്തിച്ചുവെന്ന കാര്യം ഓർക്കുക. ഇത്തരമൊരു സാഹചര്യം നേരത്തെ അവിടുന്നു കൈകാര്യം ചെയ്തത് അവർ എത്ര പെട്ടെന്നാണ് മറന്നത്. ഒരിക്കലും ഒന്നും നടന്നിട്ടില്ലാത്ത രീതിയിലാണ് അവരുടെ സംസാരം. മറവി അനുഗ്രഹമാണോ? അതോ നന്ദികേടോ?. ശിഷ്യന്മാരിലെ വിശ്വാസത്തിന്റെ അല്പത്വവും മാന്ദ്യവും ചിലപ്പോൾ നമ്മെ അതിശയിപ്പിച്ചേക്കാം- നമ്മുടെ സ്വന്തവിശ്വാസത്തെക്കുറിച്ചു നമുക്ക് ബോധ്യമുണ്ടാകും വരെ. എന്നാൽ അതൊന്നും യേശുവിനെ തടഞ്ഞില്ല. അവിടുന്നു അവർക്കായി കരുതി. യാത്രാന്ത്യം വരെയും നമ്മെ ക്ഷേമത്തോടെ നടത്തുവാൻ അവിടുന്നു വിശ്വസ്തനാണ്. പ്രത്യാശ കൈവിടരുത്.
Comments
Post a Comment