തൃപ്തരാകുക

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു.And they all ate and were satisfied. And they picked up seven basketfuls of broken pieces that were left over.(Mathew 15:37)

നമുക്കുള്ളത് അവിടുത്തേക്ക് കൊടുക്കുമ്പോൾ അത് നമുക്കും മറ്റനേകർക്കും ഒരാനുഗ്രഹമാകും. കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾക
തങ്ങൾക്കുവേണ്ടി സമ്പാദിക്കുന്ന ഇന്നുള്ള മറ്റു പലരെയും പോലെ “ദൈവഭക്തി” ഒരു ആദായമാർഗ്ഗമായി യഥാർത്ഥ ദൈവഭക്തർ കരുതിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പറയുക മാത്രമല്ല, പ്രവർത്തിക്കുക എന്നതാണെന്ന് അത്തരം ആളുകൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല നമുക്ക് എന്തു കിട്ടും എന്നല്ല, മറ്റുള്ളവര്‍ക്കു എന്ത് കൊടുക്കാൻ കഴിയും എന്നതായിരിക്കണം നമ്മുടെ ചിന്ത. യേശുക്രിസ്തു പഠിപ്പിച്ച വളരെ അടിസ്ഥാനപരമായ കാര്യം നാം എല്ലാവരും പിന്തുടരേണ്ടതല്ലേ

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice