കല്പനകൾ
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.
This people draw near me with their mouth, and honour me with their lips, but their heart is far from me. (Mathew 15:8)
ദൈവപക്ഷത്താണെന്ന് ബോധ്യപ്പെടുത്തുവാൻ ഇഷ്ടപ്പെടുന്നവരുമാണ് ബഹുഭൂരിപക്ഷവും. പക്ഷെ ദൈവവചനത്തെക്കാൾ മാനുഷികകല്പനകൾ പിൻപറ്റുവാനാണ് അവരുടെ ഹൃദയവാഞ്ച. വ്യര്‍ത്ഥമായ ഈ ജീവിതശൈലി അപകടകരമാണ്
ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു;അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും
അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ എന്നുള്ള ദാവിദിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണ്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആണ്. ഇങ്ങനെയുള്ള മനുഷ്യൻ ദൈവസന്നിധിയിൽ സ്വീകര്യനാകും എന്നു പ്രതീക്ഷിക്കരുത്. ജീവിതത്തിൽ വാക്കും പ്രവർത്തിയും നേർരേഖയിലാകട്ടെ. അതാണനുഗ്രഹം.
Comments
Post a Comment