കൊണ്ടുവരിക

അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു.
He said, “Bring them here to me (Mathew 14:18)
അവിടുന്നു നമ്മിൽ നിന്നു എന്താവശ്യപ്പെട്ടാലും കൊടുക്കുവാനുള്ള ഹൃദയമുണ്ടെങ്കിൽനിശ്ചയമായും അനുഗ്രഹിക്കപ്പെടും. നാം മാത്രമല്ല. ചുറ്റുമുള്ളവർക്കും അതനുഗ്രമാണ്. ബാലകന്റെ കയ്യിലിരിക്കുമ്പോൾ അപ്പവും മീനും വർധിക്കുമെന്ന് ആരെങ്കിലും കരുതിയോ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം എന്നല്ലേ വായിക്കുന്നത്. നാം ചിലപ്പോഴെങ്കിലും സ്വാർത്ഥരാകുന്നില്ലേ എന്നു പരിശോധി ക്കണം. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് നന്ന്. നീയൊരു അനുഗ്രഹമായിരിക്കും എന്നാണ് അബ്രഹാമിനു ലഭിച്ച വാക്ക്. അവിടുന്നു നമുക്ക് തന്നെതന്നെ നൽകി. ആയതിനാൽ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ട തിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ എന്നായിരിക്കട്ടെ ജീവിത ലക്ഷ്യം.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice