കേൾക്കുക കാണുക
എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.
But blessed are your eyes, for they see; and your ears, for they hear.
(Mathew 13:16)
ആത്മീയ സത്യങ്ങൾ കേൾക്കുവാനും, അത് ഗ്രഹിക്കുവാനുമുള്ള കഴിവ് ദൈവത്തിന്റെ വലിയൊരു ദാനമാണ്. പ്രവാചകന്മാരും നീതിമാന്മാരും നാം കാണുന്നതു കാൺമാനും, നാം കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കഴിഞ്ഞില്ല. ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ പിതാവാണ് ഇതു വെളിപ്പെടുത്തി നൽകുന്നത്. യേശുക്രിസ്തു വിന്റെ മുഖത്തിലുള്ള ദൈവ തേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരി ക്കുന്നു. നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് കർത്താവിന്റെ വിളിയാലുള്ള ആശ ഇന്നതെന്നു നമ്മറിയണമെന്നുള്ള പൗലോസി ന്റെ പ്രാർത്ഥന ഓർക്കുക. ജ്ഞാനികൾക്കും വിവേകി കൾക്കും മറച്ചു ശിശുതുല്യർക്കു വെളിപ്പെടുത്തുന്ന ദൈവ സ്നേഹം എത്രയോ ഉന്നതം. നാം അനുഗ്രഹിക്കപ്പെട്ടവരാണ്. നിശ്ചയം.
Comments
Post a Comment