ദൈവരാജ്യം/സ്വർഗരാജ്യം
സ്വർഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. Again, the kingdom of heaven is like treasure hidden in a field that a man finds and hides again, and for joy over it goes and sells all that he has and buys that field.(Mathew 13:44)
ഒളിച്ചു വച്ച നിധിതുല്യമാണ് ദൈവരാജ്യം. അതിനർത്ഥം ദൈവരാജ്യം എന്ന അനുഭവം ലോകത്തിന് ഗ്രഹിക്കവതല്ല. ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്, ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നെ ഉണ്ടല്ലോ എന്നുള്ള യേശുവിൻ വാക്കുകൾ ഓർക്കുക. ദൈവരാജ്യം ഭക്ഷണവും പാനീയ വുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ എന്നും വായിക്കുന്നു. ആത്‍മാവിൽ മാത്രമേ ഇതു ഗ്രഹിക്കാനാകു. പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല എന്നെല്ലാം വായിക്കുന്നില്ലേ. അതു ഗ്രഹിക്കുന്നവൻ സന്തോഷത്താൽ ദൈവരാജ്യ അനുഭവം സ്വന്തമാക്കാൻ തനിക്ക് പ്രിയമെന്ന് കരുതുന്നതെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറാകും. അതല്ലേ ദൈവപൈതലിന്റെ യഥാർത്ഥ അനുഭവം.
Comments
Post a Comment