നൂറും അറുപതും മുപ്പതും മേനി

നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.

But the one who received seed in the good ground is he who hears the Word, and understands it. He indeed bears fruit. Some produce a hundredfold, some sixty, some thirty. (Mathew 13:23)
ദൈവവചനം മനസ്സിലാക്കുമ്പോ ൾ മാത്രമേ നമുക്ക് ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളു. ഗ്രഹിക്കുവാൻ കഴിയാത്തത് നമ്മുടെ ജീവിത ത്തിൽ പ്രായോഗികമാക്കുവാൻ കഴിയുകയില്ല. പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല എന്നു വായിക്കുന്നില്ലേ.അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ട താകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. ദൈവപൈതലിനു ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തി തരാൻ മനസ്സുള്ളവനാണ്; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. അപ്രകാരം ഗ്രഹിക്കുന്നത് അനുസരിക്കുവാൻ തുടങ്ങുമ്പോൾ പ്രതീക്ഷകൾക്ക് അപ്പുറത്തു ഫലകരമാകും ക്രിസ്തീയ ജീവിതം.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice