ആവശ്യങ്ങൾ
യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു.
But Jesus said to them, “They do not need to go away. You give them something to eat.
(Mathew 14:16)
ഒരുവന്റെ ഭൗതികവും ആത്‍മികവുമായ കാര്യങ്ങളിൽ അവിടുന്നു തല്പരനാണ്. ആത്‍മിയകരുതൽ കാണിപ്പാൻ നാം ഉത്സുകരെങ്കിലും ഭൗതിക ആവശ്യങ്ങളിൽ കൈത്താങ്ങൽ കാണിക്കുന്നതിൽ ദൈവജനം വിമുഖരാണ് എന്നതിൽ സംശയമില്ല. ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിനു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു എന്നു വായിക്കുന്നില്ലേ. സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?. പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിക്കുക. കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. പ്രസംഗം മാത്രമല്ല പ്രവർത്തിയും അനിവാര്യം. നമുക്ക് കർത്താവിന്റെ മനസ്സുള്ളവരാകാം. കടമകൾ മറക്കാതിരിക്കാം. ക്രിസ്തിയ ജീവിതം ജീവിക്കാം.
Comments
Post a Comment