വിശ്വാസം

യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. 
Then Jesus answered and said to her, “Woman, your faith is great! It will be to you just as you വിഷ്. (Mathew 15:28)

യേശു ആരെന്നുള്ള തിരിച്ചറിവാണ് തന്റെ വിശ്വാസത്തിന്റെ ആധാരം. അതു പ്രതിബന്ധങ്ങളെ എതിർത്തു മുന്നേറാൻ അവർക്ക് കരുത്തു നൽകി. അതിനാൽ തന്നെ തന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാണ് അവർ ആവർത്തിച്ചു വെളിപ്പെടുത്തിയത്. മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കോ അഭിമാനത്തിന്നേൽക്കുന്ന ക്ഷതങ്ങൾക്കോ തടഞ്ഞു നിര്‍ത്താൻ കഴിയില്ല. അവിടുത്തേയ്ക്ക് മനസുണ്ട്, ഇതെല്ലാമൊരു പരിശോധനയാണ് എന്നവർ പൂര്‍ണ്ണമായി വിശ്വസിച്ചു. അവിടുന്നു തനീയ്ക്കായ് പ്രവർത്തിക്കുവോളം ചോദിക്കുവാനവർ നിശ്ചയിച്ചു. യേശു അവരെ ആദരിച്ചു. തിരിച്ചറിവാണ് വിശ്വസിയിൽ ആദ്യം ഉണ്ടാകേണ്ടത്. അതു നമ്മെ പ്രാപ്തരാക്കുന്ന ജ്ഞാനമാണ്. ചോദിക്കുന്നവർക്ക് ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു അപേക്ഷിക്കാം.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice