കളയും കോതമ്പും

അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും.
But he said, ‘No. While you are gathering up the tares you may also root up the wheat along with them.(Mathew 13:29)
പ്രാരംഭത്തിൽ കളയെയും ഗോതമ്പിനെയും വേർതിരിച്ചറിയുന്ന കാര്യം അത്ര എളുപ്പമല്ല. കാത്തിരിപ്പ് ഇവിടെ ആവശ്യ മാണ്. ഇതൊരിക്കലും അഹിതമായതിനോടുള്ള കരുതൽ നിമിത്തവുമല്ല. പിന്നെയോ, നല്ലതിന് കേടു വരുവാൻ ആഗ്രഹമില്ലാത്തിനാലത്രേ. കള കതിരാകുമോ? ഇല്ലെന്നാണ് മറുപടിയെങ്കിലും ഇതൊരു സാദൃശ്യമല്ലേ. അല്പമൊരു നന്മ താതൻ കളയുടെ സാദൃശ്യം ഉള്ളവരിൽ പ്രതീക്ഷിക്കുന്നുണ്ടോ? കാത്തിരിപ്പ് പ്രതീക്ഷക്കു വിപരീതമെങ്കിൽ അപ്പോഴും നന്മ കതിരിന്നു മാത്രമാണ്. കതിര് കൂട്ടത്തിൽ പറിഞ്ഞു നഷ്ടപ്പെടില്ല. മറിച്ചെങ്കിൽ ചിലത് കൂടി അനുഗ്രഹിക്കപ്പെടും. അതെ കാത്തിരിപ്പിൽ ഒരു കരുതലും മാറ്റത്തിന്റെ ഒരു പ്രതീക്ഷയുമുണ്ട്. കർത്താവിന്റെ മനസ് അറിഞ്ഞവർ ഒരനുഗ്രഹമാണ്

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice