പാരമ്പര്യം

അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? But he answered and said to them, “And why do you break the commandment of God by following your tradition? (Mathew 15:3)
പാരമ്പര്യങ്ങളും ദൈവകല്പനയും രണ്ടാണ്. യേശുവിനു ദൈവകല്പനയായിരുന്നു പ്രധാനം. ദൈവകല്പനയിൽ നിന്നു ഒഴിഞ്ഞു മാറുവാൻ മതവും നേതാക്കന്മാരും തങ്ങളുടെ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നത് സാധാരണമാണ്. പാരമ്പര്യങ്ങളാൽ അവർ ദൈവവചനത്തെ ദുർബലമാക്കുവാൻ ശ്രമിക്കും. എന്നാൽ തിരുവെഴുത്തുകൾ ദൈവശ്വാസിയമാണ്. അതിൽ ശക്തിയുണ്ട്. അതു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതാണ്. അനുഗ്രഹവും ദൈവഹിതവും വെളിപ്പെടുത്തുന്നതാണ്. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തി ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണ ത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു. നമുക്ക് വചനം മുറുകെ പിടിക്കാം.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice