ഹൃദയം

വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നുവരുന്നു;അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
(Mathew 15:18)
ഒരുവനെ അശുദ്ധമാക്കുന്നത് എന്തെന്ന് അവിടുന്നു വ്യക്തമാക്കുന്നു . തിരുവേഴുത്തിൽ ഘനമേറിയവ ത്യജിച്ചുകളകയുക നമ്മുടെ ശീലമായികഴിഞ്ഞു. ദൈവത്തെ പ്രസാധിക്കുവാൻ നാം കാട്ടിക്കൂട്ടുന്ന ചില പ്രകടനങ്ങളുണ്ട്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും ഉദ്ദേശ്യശുദ്ധികളെയും അവിടുന്നു വ്യക്തമായി കാണുകയും അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്‍റെ ശുദ്ധി എന്ന് നാം കരുതുന്നതും വിശ്വസിക്കുന്നതുമായ അശുദ്ധിയാണ് നാമിന്ന് ജനസമക്ഷം പകർന്നു നൽകുന്നതെന്ന്
തിരിച്ചറിയണം. ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു എന്നു വായിക്കുന്നില്ലേ .നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ശക്തമായ തീരുമാനങ്ങളും വാഞ്ചകളും ഹൃദയത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുംഎന്നല്ലേ. നിർമ്മലമായ ഹൃദയത്തോടെ അവിടുത്തെ സേവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. അതാണ് അനുഗ്രഹകരം

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice