കർത്താവിന്റെ മനസ്സു
സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.
For whosoever shall do the will of my Father which is in heaven, the same is my brother, and sister, and mother.(Mathew 12:50)
കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. ക്രിസ്തുവിന്റെ മനസ്സുള്ളവർ പിതാവിന്റെ ഹിതം ചെയ്യുവാൻ വെമ്പലുള്ളവർ ആയിരിക്കും. അങ്ങനെയുള്ളവർക്കേ അവിടുന്നുമായി ആഴമായ ബന്ധമുണ്ടാകു. ഇഴയടുപ്പമുണ്ടാകു. അല്ലാത്തതൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറുന്നതാണ്. നന്മയിൽ സന്തോഷിക്കും തിന്മ ഭവിക്കുമ്പോൾ പിറുപിറുക്കും. അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നെല്ലാമാണ് അവരുടെ ചിന്ത. ദാഹർത്തനായ ദാവിദിനു ദാഹജലത്തിനായി പ്രണാഭയലേശമെന്യേ ഫെലിസ്‌ത്യ പാളയത്തിൽ കടന്നു ചെന്നവരെ ഓർക്കുക. അങ്ങനെയുള്ളവരാണ് യഥാർത്ഥ ദൈവഭവനക്കാർ.
Who can know the mind of the Lord, and understand him? But we have the mind of Christ. Those who have the mind of Christ are eager to do the will of the Father. Only such people have a deep relationship with Him. Deep rooted devotion. They will not change according to the circumstances. Rejoicing in the good time, and murmuring when evil comes. And many of his disciples went back, and walked no more with him. This is a harsh word, who can hear this, was their mindset. Remember those who went into the camp of the Philistines without fear, for thirsty David. Such are the true households of God.
Blessings
Comments
Post a Comment