Posts

തൃപ്തരാകുക

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു.And they all ate and were satisfied. And they picked up seven basketfuls of broken pieces that were left over.(Mathew 15:37) നമുക്കുള്ളത് അവിടുത്തേക്ക് കൊടുക്കുമ്പോൾ അത് നമുക്കും മറ്റനേകർക്കും ഒരാനുഗ്രഹമാകും. കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾക തങ്ങൾക്കുവേണ്ടി സമ്പാദിക്കുന്ന ഇന്നുള്ള മറ്റു പലരെയും പോലെ “ദൈവഭക്തി” ഒരു ആദായമാർഗ്ഗമായി യഥാർത്ഥ ദൈവഭക്തർ കരുതിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പറയുക മാത്രമല്ല, പ്രവർത്തിക്കുക എന്നതാണെന്ന് അത്തരം ആളുകൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല നമുക്ക് എന്തു കിട്ടും എന്നല്ല, മറ്റുള്ളവര്‍ക്കു എന്ത് കൊടുക്കാൻ കഴിയും എന്നതായിരിക്കണം നമ്മുടെ ചിന്ത. യേശുക്രിസ്തു പഠിപ്പിച്ച വളരെ അടിസ്ഥാനപരമായ കാര്യം നാം എല്ലാവരും പിന്തുടരേണ്ടതല്ലേ

കരുതുന്നവൻ

അവർ വഴിയിൽവച്ചു തളർന്നു പോയേക്കും എന്നു പറഞ്ഞു. they may faint on the way (Mathew 15;:32) തന്റെ സൃഷ്‌ടികളോട് ആർദ്രഹൃദയമുള്ളവനായിരുന്നു അവിടുന്നു. അവരുടെ ഉഴൽച്ചകൾ തന്നെ നൊമ്പരപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യേശു അതിനെ ക്കുറിച്ച് ചിന്തിച്ചുവെന്ന കാര്യം ഓർക്കുക. ഇത്തരമൊരു സാഹചര്യം നേരത്തെ അവിടുന്നു കൈകാര്യം ചെയ്തത് അവർ എത്ര പെട്ടെന്നാണ് മറന്നത്. ഒരിക്കലും ഒന്നും നടന്നിട്ടില്ലാത്ത രീതിയിലാണ് അവരുടെ സംസാരം. മറവി അനുഗ്രഹമാണോ? അതോ നന്ദികേടോ?. ശിഷ്യന്മാരിലെ വിശ്വാസത്തിന്റെ അല്പത്വവും മാന്ദ്യവും ചിലപ്പോൾ നമ്മെ അതിശയിപ്പിച്ചേക്കാം- നമ്മുടെ സ്വന്തവിശ്വാസത്തെക്കുറിച്ചു നമുക്ക് ബോധ്യമുണ്ടാകും വരെ. എന്നാൽ അതൊന്നും യേശുവിനെ തടഞ്ഞില്ല. അവിടുന്നു അവർക്കായി കരുതി. യാത്രാന്ത്യം വരെയും നമ്മെ ക്ഷേമത്തോടെ നടത്തുവാൻ അവിടുന്നു വിശ്വസ്തനാണ്. പ്രത്യാശ കൈവിടരുത്.

വിശ്വാസം

യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു.  Then Jesus answered and said to her, “Woman, your faith is great! It will be to you just as you വിഷ്. (Mathew 15:28) യേശു ആരെന്നുള്ള തിരിച്ചറിവാണ് തന്റെ വിശ്വാസത്തിന്റെ ആധാരം. അതു പ്രതിബന്ധങ്ങളെ എതിർത്തു മുന്നേറാൻ അവർക്ക് കരുത്തു നൽകി. അതിനാൽ തന്നെ തന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാണ് അവർ ആവർത്തിച്ചു വെളിപ്പെടുത്തിയത്. മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കോ അഭിമാനത്തിന്നേൽക്കുന്ന ക്ഷതങ്ങൾക്കോ തടഞ്ഞു നിര്‍ത്താൻ കഴിയില്ല. അവിടുത്തേയ്ക്ക് മനസുണ്ട്, ഇതെല്ലാമൊരു പരിശോധനയാണ് എന്നവർ പൂര്‍ണ്ണമായി വിശ്വസിച്ചു. അവിടുന്നു തനീയ്ക്കായ് പ്രവർത്തിക്കുവോളം ചോദിക്കുവാനവർ നിശ്ചയിച്ചു. യേശു അവരെ ആദരിച്ചു. തിരിച്ചറിവാണ് വിശ്വസിയിൽ ആദ്യം ഉണ്ടാകേണ്ടത്. അതു നമ്മെ പ്രാപ്തരാക്കുന്ന ജ്ഞാനമാണ്. ചോദിക്കുന്നവർക്ക് ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു അപേക്ഷിക്കാം.

ഹൃദയം

വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നുവരുന്നു;അതു മനുഷ്യനെ അശുദ്ധമാക്കുന്നു. (Mathew 15:18) ഒരുവനെ അശുദ്ധമാക്കുന്നത് എന്തെന്ന് അവിടുന്നു വ്യക്തമാക്കുന്നു . തിരുവേഴുത്തിൽ ഘനമേറിയവ ത്യജിച്ചുകളകയുക നമ്മുടെ ശീലമായികഴിഞ്ഞു. ദൈവത്തെ പ്രസാധിക്കുവാൻ നാം കാട്ടിക്കൂട്ടുന്ന ചില പ്രകടനങ്ങളുണ്ട്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും ഉദ്ദേശ്യശുദ്ധികളെയും അവിടുന്നു വ്യക്തമായി കാണുകയും അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്‍റെ ശുദ്ധി എന്ന് നാം കരുതുന്നതും വിശ്വസിക്കുന്നതുമായ അശുദ്ധിയാണ് നാമിന്ന് ജനസമക്ഷം പകർന്നു നൽകുന്നതെന്ന് തിരിച്ചറിയണം. ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു എന്നു വായിക്കുന്നില്ലേ .നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ശക്തമായ തീരുമാനങ്ങളും വാഞ്ചകളും ഹൃദയത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുംഎന്നല്ലേ. നിർമ്മലമായ ഹൃദയത്തോടെ അവിടുത്തെ സേവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. അതാണ് അനുഗ്രഹകരം

കല്പനകൾ

ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. This people draw near me with their mouth, and honour me with their lips, but their heart is far from me. (Mathew 15:8) ദൈവപക്ഷത്താണെന്ന് ബോധ്യപ്പെടുത്തുവാൻ ഇഷ്ടപ്പെടുന്നവരുമാണ് ബഹുഭൂരിപക്ഷവും. പക്ഷെ ദൈവവചനത്തെക്കാൾ മാനുഷികകല്പനകൾ പിൻപറ്റുവാനാണ് അവരുടെ ഹൃദയവാഞ്ച. വ്യര്‍ത്ഥമായ ഈ ജീവിതശൈലി അപകടകരമാണ് ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു;അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ എന്നുള്ള ദാവിദിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണ്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആണ്. ഇങ്ങനെയുള്ള മനുഷ്യൻ ദൈവസന്നിധിയിൽ സ്വീകര്യനാകും എന്നു പ്രതീക്ഷിക്കരുത്. ജീവിതത്തിൽ വാക്കും പ്രവർത്തിയും നേർരേഖയിലാകട്ടെ. അതാണനുഗ്രഹം.

പാരമ്പര്യം

അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? But he answered and said to them, “And why do you break the commandment of God by following your tradition? (Mathew 15:3) പാരമ്പര്യങ്ങളും ദൈവകല്പനയും രണ്ടാണ്. യേശുവിനു ദൈവകല്പനയായിരുന്നു പ്രധാനം. ദൈവകല്പനയിൽ നിന്നു ഒഴിഞ്ഞു മാറുവാൻ മതവും നേതാക്കന്മാരും തങ്ങളുടെ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നത് സാധാരണമാണ്. പാരമ്പര്യങ്ങളാൽ അവർ ദൈവവചനത്തെ ദുർബലമാക്കുവാൻ ശ്രമിക്കും. എന്നാൽ തിരുവെഴുത്തുകൾ ദൈവശ്വാസിയമാണ്. അതിൽ ശക്തിയുണ്ട്. അതു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതാണ്. അനുഗ്രഹവും ദൈവഹിതവും വെളിപ്പെടുത്തുന്നതാണ്. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തി ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണ ത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു. നമുക്ക് വചനം മുറുകെ പിടിക്കാം.

പ്രാർത്ഥന

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി. And after sending the crowds away, he went up into a mountain by himself to pray.(Mathew 14:23) യേശുനാഥൻ ശ്രേഷ്ഠനായ ഒരു മാതൃക പുരുഷനാണ്. പ്രാർത്ഥന അവിടുത്തെ ജീവവായുവാണ്. ശുശ്രുഷയിലെ ജയത്തിന്റെ രഹസ്യം മറ്റൊന്നല്ല. ജനത്തോടു കൂടെ ആയിരിക്കുമ്പോഴും ശിഷ്യരോട് കൂടെയിരിക്കുമ്പോഴും പിതാവുമായുള്ള നാഥന്റെ ആഴമായ ബന്ധം സുവ്യക്തമാണ് പകൽ മുഴുവൻ ജനത്തോടൊന്നിച്ചു, രാമുഴുവൻ പിതാവിനോടൊന്നിച്ചും. പ്രാർത്ഥനാനിരതമായ ജീവിതം. ഇന്നുകാണുന്ന കൊട്ടിഘോഷിച്ചുള്ള പ്രാർത്ഥന യജ്ഞങ്ങൾ പോലുള്ളവയല്ല. ആത്മാവിൽ നിന്നുയരുന്ന യഥാർത്ഥനിയോഗങ്ങളാണ് അവയെല്ലാം. ഇന്നുള്ളത് ആത്മനിയോഗങ്ങളല്ല ആത്മീയ പരിപാടികൾ മാത്രം. എല്ലാവരും അങ്ങനെയാണെന്നല്ല. ശരിയായ ബന്ധം ശരിയായ കാഴ്ചപാട് നൽകും. നമുക്ക് യഥാസ്ഥാന പെടാം. അതല്ലേ അനുഗ്രഹകരം.