Posts

റൂട്ട് സിസ്റ്റം

ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങി പ്പോയി. Some fell upon stony places, where they had not much earth: and forthwith they sprung up, because they had no deepness of earth: And when the sun was up, they were scorched; and because they had no root, they withered away.(Mathew 13:5,6) ചെറിയതോ അല്ലെങ്കിൽ മണ്ണോ ഇല്ലാത്ത പാറസ്ഥലത്ത്, നിലത്തിൽ വിത്തുകൾക്ക് വേരുറപ്പിക്കാനും ആരോഗ്യകരമായ ഒരു ചെടിയായി വളരാനും വേണ്ടത്ര പോഷണം ഇല്ല. തുടക്കത്തിൽ, അവ വേഗത്തിൽ വളരുന്നതായി കാണപ്പെടുന്നു, ചിലർ ഇങ്ങനെയാണ്. വേഗത്തിൽ വളരും. എന്നാൽ ഉണക്കം അതിനേക്കാൾ വേഗത്തിലും. കാരണം ഒരു റൂട്ട് സിസ്റ്റം സ്ഥാപിക്കാൻ കുറഞ്ഞ മണ്ണ് ഉള്ളതിനാൽ, തണ്ടും ഇലയും ഉത്പാദിപ്പിക്കാൻ അവർ ഊർജ്ജം ചെലവഴിക്കുന്നു. എന്നിരുന്നാലും സൂര്യൻ ചൂടാകുമ്പോൾ, മുളകൾ ഉണങ്ങിപ്പോകുന്നു, അപര്യാപ്തമായ റൂട്ട് സിസ്റ്റങ്ങളുടെ ഫലമായി, അതെ ദൈവിക സത്യത്തിന്റെ വെളിച്ചത്തെ പ്രതിനിധാനം ചെയ്യുന്ന സൂര്യൻ അല്ലെങ്കിൽ പരീക്ഷണങ്ങളും പീഡനങ്ങളും അവർക്കു ...

വിത്ത്

വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു. And when he sowed, some seeds fell by the way side, and the fowls came and devoured them up(Mathew 13:4) പക്ഷികൾ സാത്താനെ പ്രതിനിധീകരിക്കുന്നു. പാതയിലെ വിത്ത് ദൈവവചനം കേൾക്കുന്ന ആളുകളെ സുചിക്കുന്നു, പക്ഷേ അത് ഉടനടി നഷ്ടപ്പെടുന്നു. കാരണം അവർ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവർ ശരിയായ ക്രിസ്തിയ ജീവിതം നയിക്കുന്നില്ല. ശരിയായ കേൾവി ശരിയായ ക്രിസ്തിയജീവിതം നയിപ്പാൻ നമ്മെ സഹായിക്കും. അതിനു വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കണം. കണ്ണു അവങ്കൽ പതിയണം. അവിടുത്തോടു പറ്റിയിരിക്കണം. ലോകത്തെ സ്നേഹിക്കുന്നവനു ദൈവത്തെ സ്നേഹിപ്പൻ കഴിയില്ല. ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആണ്. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തു യേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചു തന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. Birds represent Satan. The seed of the path represents the people who hear the word of Go...

കർത്താവിന്റെ മനസ്സു

സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. For whosoever shall do the will of my Father which is in heaven, the same is my brother, and sister, and mother.(Mathew 12:50) കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. ക്രിസ്തുവിന്റെ മനസ്സുള്ളവർ പിതാവിന്റെ ഹിതം ചെയ്യുവാൻ വെമ്പലുള്ളവർ ആയിരിക്കും. അങ്ങനെയുള്ളവർക്കേ അവിടുന്നുമായി ആഴമായ ബന്ധമുണ്ടാകു. ഇഴയടുപ്പമുണ്ടാകു. അല്ലാത്തതൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറുന്നതാണ്. നന്മയിൽ സന്തോഷിക്കും തിന്മ ഭവിക്കുമ്പോൾ പിറുപിറുക്കും. അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നെല്ലാമാണ് അവരുടെ ചിന്ത. ദാഹർത്തനായ ദാവിദിനു ദാഹജലത്തിനായി പ്രണാഭയലേശമെന്യേ ഫെലിസ്‌ത്യ പാളയത്തിൽ കടന്നു ചെന്നവരെ ഓർക്കുക. അങ്ങനെയുള്ളവരാണ് യഥാർത്ഥ ദൈവഭവനക്കാർ. Who can know the mind of the Lord, and understand him? But we have the mind of Christ. Those who have the mind of Chris...

അകവും പുറവും

അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. he findeth it empty, swept, and garnished.( Mathew 12:44) പുറമെയുള്ള കഴുകൽ ആവശ്യമാണ്. പക്ഷെ അതു കൊണ്ടു മാത്രം ഒന്നുമാകുന്നില്ല. പുറംവിശുദ്ധി ഉള്ളതിനാൽ ദൈവികപ്രസാദം ലഭിച്ചുകൊ ള്ളുമെന്നുള്ള അന്ധവിശ്വാസം എത്ര ദയനീയം. അകവും പുറവും ഒരുപോലെ ശുദ്ധമാകണം. അതെങ്ങനെ. അവന്റെ പുത്രനായ യേശുവിന്റെ രക്തത്താൽ. പോരാ ഹൃദയ സിംഹസനം യേശുവിനു നൽകണം.ആ സിംഹസനം ഒരിക്കലും ഒഴിഞ്ഞിരിക്കരുത്. അതു അപകടമാണ്. മേൽവാക്യത്തിൽ അതാണ് കാണുന്നത്. വിട്ടുപോയത് മടങ്ങി വന്നു സ്ഥിതി ഗുരുതരമാക്കുന്നു. ഒഴിഞ്ഞ ഹൃദയം പിശാചിന്റെ പണിപ്പുര. അതിക്രമികളുടെ വിഹാരകേന്ദ്രം. യേശു ഹൃദയത്തിൽ രാജാവായി വാഴട്ടെ. പ്രാർത്ഥനയോടെ അവിടുത്തെ ഹൃദയത്തിൽ സ്വീകരിക്കുക. ക്രിസ്തുവുള്ള ജീവിതം ധന്യജീവിതം External washing is required. But that alone is not enough. How pitiful is the superstition that one can receive divine favor because of outward holiness. Both the inside and the outside should be clean. That's how it is. By the blood of his Son Jesus. Not enough, throne of heart should also be g...

യോനയുടെ പ്രസംഗം

അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ they repented at the preaching of Jonas (Mathew 12:41) നിനെവെക്കാരെ കുറിച്ചു ഒട്ടും ആശ്വാസ്യമായ കാര്യങ്ങളല്ല ചരിത്രം വിളിച്ചു പറയുന്നത്. എന്നാൽ അവരും മനസാന്തരപ്പെട്ടു. പ്രത്യാശ നൽകുന്ന വാക്കുകളാണിത്. ഏതു കൊടും പാപിക്കും ഏറ്റു പറഞ്ഞാൽ ദൈവസന്നിധിയിൽ വിടുതലുണ്ട്. എല്ലാ ഹൃദയത്തിലും ദൈവത്തിന്റെ ആകൃതിയിലുള്ള ശുന്യതയുണ്ടെന്നു കേട്ടിട്ടില്ലേ. ആ ശുന്യത നികത്താനുള്ള മനുഷ്യന്റെ വ്യർത്ഥമായ പരിശ്രമത്തിന്റെ അനന്തരഫലങ്ങളാണ് ലോകത്തിൽ കാണുന്ന എല്ലാ അതിക്രമങ്ങളും. ഇവയെല്ലാം ദൈവപ്രീതിയ്ക്കുള്ള മാർഗങ്ങളാണെന്നുള്ള അർത്ഥശുന്യമായ അജ്ഞത. ദൈവ സംരക്ഷക lരായി നിലകൊള്ളുന്നതിൽ ആത്മനിർവൃതി അടയുന്നു. ആ ശുന്യത നികത്തുവാൻ യേശുവിനു മാത്രമേ കഴിയു. അവിടുന്നു യുദ്ധകൊതിയനല്ല, സമാധാനപ്രഭുവാണ്. ആത്മരക്ഷ ദൈവദാനമാണ്. യേശുവിന്റെ അരികിൽ വരും. പാപമോചനമുണ്ട്.യേശു മൂലം ദൈവമക്കളായി തീരുക. History does not tell us anything comforting about the Ninevites. But they too repented. These are words of hope. There is deliverance before God for every sinner who confesses. Have you not h...

ദോഷവും വ്യഭിചാരവുമുള്ള തലമുറ

ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. An evil and adulterous generation seeketh after a sign; and there shall no sign be given to it, but the sign of the prophet Jonas (Mathew 12:39) അടയാളങ്ങൾ തേടുന്ന തലമുറ. ഇത്തരക്കാർ എന്നുമുണ്ട്, എല്ലാ ഇടത്തുമുണ്ട്. അവർ സത്യാന്വേ ഷികളൊന്നുമല്ല. കണ്ടും കേട്ടും അതിൽ ആത്മനിർവൃതി അടയുവാൻ വെമ്പൽ കൊള്ളുന്നവർ. സത്യം അവരെ സ്പർശിക്കുന്നതേ ഇല്ല. വിശ്വാസ സമൂഹത്തിലും ഇത്തരക്കാർ ഏറുന്നു. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നു അവരോർക്കുന്നില്ല. അഭിനവവേഷധാരികൾ. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊള്ളൂന്നില്ല, അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുന്നുമില്ല. എത്ര ദയനീയം. ആത്മരക്ഷയെക്കാൾ ആയുർരക്ഷയാണ് പ്രധാനം. അന്ധത ബാധിച്ചവർ. ഇനിയും പുതിയ അടയാളങ്ങൾക്കായി കാക്കുന്നോ? വചനത്തിലേക്കു മടങ്ങിവരാം. The generation that seeks signs. There are such people everywhere. They are not truth seekers. They are those who just w...

വാക്കുകളാൽ

നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” For by thy words thou shalt be justified, and by thy words thou shalt be condemned.(Mathew 12:37) വാക്കുകളുടെ ശക്തി വളരെയാണ്. അതു തിരിച്ചറിയുന്നവർ ജ്ഞാനികളാണ്. വാക്കുകൾ അസ്ത്രം പോലെയെന്നു തിരുവേഴുത്തു ഓർമിപ്പിക്കുന്നു. വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ ആഴമുള്ളതും പാടുകൾ അവശേഷിപ്പിക്കുന്നതുമാണ്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാൻ കഴിയില്ല എന്നു കേട്ടിട്ടില്ലേ. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. ഉപ്പിനാൽ രുചി വരുത്തിയ വാക്കുകൾ. തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു ശിഷ്യന്മാരുടെ നാവുകൾ. വാക്കുകളാൽ കുറ്റം വിധിക്കപ്പെടുവാൻ ഇടവരരുത്. നീ ഒരു അനുഗ്രഹമായിരിക്കും എന്ന വചനം ഹൃദയത്തിൽ സൂക്ഷിക്കുക. The power of words are great. Those who recognize it are wise. Scripture reminds us that...