Posts

സൗജന്യമായ്

സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. freely ye have received, freely give. (Mathew 10:8)  ഒരുവൻ സന്തോഷത്തോടെയും സ്നേഹത്തോടെയും നമ്മുടെ നന്മയ്ക്കായ് നൽകുന്നതാണ് സമ്മാനങ്ങൾ. അങ്ങനെയുള്ള  സമ്മാനം വിറ്റു പണമുണ്ടാക്കുന്ന ത് എത്ര നീചമായ പ്രവർത്തിയാ ണ്. നാഥന്റെ തിരുനിണം ചൊരിഞ്ഞു മാനവ മോചനം സാധ്യമാക്കുന്ന പിതാവിന്റെ സ്നേഹ സമ്മാനമാണ് സുവിശേഷം. അതെ സുവിശേഷം സൗജന്യ സമ്മാനമാണ്. അതു വില്പന ചരക്കല്ല. ഇന്ന് കാണുന്ന വിലകുറഞ്ഞ പരസ്യതന്ത്രങ്ങളും പ്രസംഗതന്ത്രങ്ങളും സുവിശേഷത്തെ വിൽപ്പന ചരക്കിന് തുല്യമാക്കുന്നില്ലേ. ജീവനോപാധിയും സമ്പാദ്യ മാർഗവുമാക്കുന്ന താണ തലത്തിലേക്ക് സുവിശേഷത്തെ കൊണ്ടുവരുന്നത് അപലപനീയം തന്നെയാണ്. നമുക്ക് സ്വയ ശോധന ചെയ്യാം. സൗജന്യമായ് ലഭിച്ചത് സൗജന്യമായ് കൊടുക്കാം. സ്നേഹനാഥനെ ഹൃദയപൂർവ്വം സേവിക്കാം. Gifts are what one gives for our good with joy and love. And so on  What a heinous act to sell a gift and make money. The gospel is the loving gift of the Father who makes it possible for mankind to be set free by shedding the Lord's blood. Yes the gospe...

കൊയ്ത്തും വേലക്കാരും

കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; Then saith he unto his disciples, The harvest truly is plenteous, but the labourers are few; (Mathew 9:37) യജമാനന്റെ ഇഷ്ടം ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ് വേലക്കാർ. എന്നാൽ സ്വന്തസാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും അതിനെ വിസ്തൃതമാക്കുന്നതിലും മാത്ര മാണ് ഇന്ന് വേലക്കാരുടെ ശ്രദ്ധ മുഴുവൻ. സ്വന്ത അനുയായികളു ടെ എണ്ണം വർധിപ്പിക്കുവാനല്ലാ തെ ദൈവരാജ്യത്തിലേക്കു ജനത്തെ നേടുവാൻ അവർ ആഗ്രഹിക്കുന്നില്ല. ദൈവരാജ്യ മുൻഗണന മാറിപോയിരുന്നു  വിശ്വസ്തരായ വേലക്കാരുടെ അഭാവം ധാരാളമുണ്ട്.  ഗൃഹ വിചാരകന്മാരിൽ അന്വേഷി ക്കുന്നത്  അവർ വിശ്വസ്തരാ യിരിക്കേണം എന്നാണ്. എന്നാൽ വിശ്വസ്തന്മാർ കുറഞ്ഞു പോകുന്നു എന്നതൊരു യഥാർഥ്യമാണ്. പാതാളത്തിന്റെ ആടുകളായി എണ്ണപ്പെട്ട് ആയിരങ്ങൾ ദിനവും നശിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കെ ങ്ങനെ  ഈ നിലയിൽ പോകു വാൻ കഴിയും. യജമാനന്റെ ഇഷ്ടം ചെയ്യാം. ഒപ്പം വിശ്വസ്ത വേലക്കാർക്കായ് പ്രാർത്ഥിക്കാം. Servants are called to do the will of their master.  But today the focus of the workers is only on building and expanding their own empire....

ആരോപണങ്ങൾ

പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. But the Pharisees said, He casteth out devils through the prince of the devils.(Mathew 9:34 കപട ആരോപണങ്ങൾക്ക്  ദൈവ പ്രവർത്തിയെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ഇങ്ങനെയു ള്ളവർ എല്ലാ കാലത്തും ഉണ്ട്. അവർ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും. അവരെ ശ്രദ്ധിക്കരുത്. അപവാദിയായ പിശാചിന്റെ അനുയായികൾക്ക് നിലനിൽപ് നഷ്ടമാക്കുന്ന ദൈവിക ശുശ്രുഷകൾ അങ്ങനെയുള്ളവർക്ക്  അസഹനീയമാണ്. യേശു അതൊന്നും ശ്രദ്ധിക്കാതെ തന്നിൽ ഭരമേൽപ്പിച്ചതിൽ മാത്രം   വ്യാപ്രതനായി. ദൈവവിളിയുള്ളവർക്ക് വെല്ലുവിളിയുണ്ട്. പക്ഷെ വിളിച്ചവനെ നോക്കി വിശ്വസ്ഥതയോടെ ഓടുക. അവിടുത്തെ സേവിക്കുക. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തു വിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിക്കുക.അവിടുന്നാണ് നമ്മുടെ യജമാനൻ. പ്രതിഫലം അവിടുത്തെ പക്കൽ ഉണ്ട്. False accusations cannot destroy God's work.  There are people like this everywhere.  They are always blaming.  Ignore them.  Divine services  are unbearable for those...

സാക്ഷി

അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി. But they, when they were departed, spread abroad his fame in all that country.(Mathew 9:31) ചില സാക്ഷികൾ വളരെ ആവേശഭരിതരാണ്. അവർ ദേശത്തെ സ്വാധീനിക്കും. അവർക്ക് അടങ്ങിയിരിക്കാൻ കഴിയില്ല. ശാരീരിക വിടുതലിനെക്കാൾ അവർ പ്രാപിച്ച ആത്മസന്തോഷമാണ് അതിനു കാരണം. ദേശക്കാരുടെ പ്രതികരണങ്ങൾ അവരെ തളർത്തുന്നില്ല. അവരുടെ ലക്ഷ്യം ഒന്നു മാത്രം. അവിടുന്നു ആരാണ് എന്നു ദേശത്തു പ്രസിദ്ധമാകണം. സകലവും സാധ്യമാക്കുന്ന ദൈവമാണ് യേശുവെന്നു ദേശക്കാരെ അറിയിക്കണം. ദൈവ മഹത്വം വെളിപ്പെടുത്തുവാൻ അവർ ആഗ്രഹിച്ചു. ആത്മപ്രശംസകരല്ല, ആത്മനിറവുള്ള സാക്ഷികളാണ് ഇന്നിന്റെ ആവശ്യം. അറിവും കഴിവും വെളിപ്പെടു ത്തുന്ന പ്രകടനക്കാരെയല്ല, അനുഭവവും സമർപ്പണവും ഉള്ളിൽ തീയുമുള്ളവരാണ്. നമ്മിലെ തീ കെടാതെ സൂക്ഷിക്കാം. അവിടുത്തെക്കായ് ജ്വലിച്ചു പ്രകാശിക്കാം. Some Witnesses are very excited. They will influence the everyone. They cannot be contained. This is because of the joy of the Lord they have received rather than the physical deliverance. The reactions of the natives do not disco...

പാപം

പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു. said unto the sick of the palsy; Son, be of good cheer; thy sins be forgiven thee.(Mathew 9:2) ഒരുവന്റെ ജീവിതത്തിലെ അടിസ്ഥാനപ്രശ്നം അവന്റെ പാപമാണ്. അതിനു പരിഹാരമായാൽ എല്ലാത്തിനും പരിഹാരമായി. ലോകത്തിലെ ഏറ്റവും നിരാലംബന്റെയും പദവി ദൈവ സന്നിധിയിൽ ഉന്നതമാണ്. അതിനാൽ അങ്ങനെയുള്ള വരെയും അവിടുന്നു തേടി വരുന്നു. ഉദ്ധരിക്കുന്നു. ഇന്നു ലജ്ജയായതു പോലും മാന്യതയുടെ ലക്ഷണമായി കണക്കാക്കപെടുന്നു. പാപം പാപമല്ലാതായി മാറി. ഉദാഹരണത്തിന് മദ്യപാനം സ്റ്റാറ്റസിന്റെ അടയാളമാണ്. പാപിയാണെന്ന് പറയാൻ പാടില്ല. എന്നാൽ ഈ ഇരുട്ടു കണ്ണുകൾ അവിടുന്നു തുറക്കും. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ അവിടുത്തെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ അവിടുത്തെ ഉദയശോഭയിലേക്കും വരും. വചനം ജീവനും ചൈതന്യവുമു ള്ളതാണ്. അതു പ്രവർത്തിക്കും.  The basic problem in one's life is his sin. If it is rectified then everything is okay. The status of the m...

ഭൗതികാനുഗ്രഹങ്ങൾ

ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു. And, behold, the whole city came out to meet Jesus: and when they saw him, they besought him that he would depart out of their coasts.(Mathew 8:34) ഒരു മനുഷ്യന് ലഭിച്ച ഉപകാരം മൂലം യേശു പുറത്താക്കപ്പെട്ടു., ആത്‍മിയതയെ ഭൗതികതാല്പര്യങ്ങൾ കീഴ്പ്പെടുത്തുമ്പോൾ അതു അപകടമാണ്. തിരിച്ചറിവ് നഷ്ടപെടു മ്പോഴാണ് ഇതു സംഭവി ക്കുന്നത്. ലോകത്തിന്റെ പ്രഭു അവിശ്വാസികളുടെ കണ്ണു കുരുടാക്കിയിരിക്കുന്നു എന്ന വചനം ഓർക്കുക. ഈ ജീവിതം കൊണ്ടെല്ലാം തീരും. ഇതിനപ്പുറം ഒന്നുമില്ല എന്നുള്ള അപകടകരമായ രീതിയിലേക്കുള്ള മാറ്റം. ദൈവമക്കളിലും ഈയൊരു ചിന്ത വേരു പിടിക്കുന്നതു കാണാം. ദൈവരാജ്യം ഭക്ഷണ പാനീയങ്ങൾ അല്ല, നിത്യത എന്നതിനേക്കാൾ ഭൗതികഅനുഗ്രഹങ്ങൾ എന്നല്ലേ ഇന്നധികവും സഭയിൽ ഘോഷിക്കപ്പെ ടുന്നത്. അവിടുന്നാണ് നമ്മുടെ മഹാ പ്രതിഫലം. അവിടുത്തെ ശ്രദ്ധിക്കാം. Jesus was expelled because of a favor that a man received from Jesus. When financial desires take precedence over spirituality, it can be harmful. This occ...

ഭീരുക്കളാകരുത്

അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. And he saith unto them, Why are ye fearful, O ye of little faith? Then he arose, and rebuked the winds and the sea; and there was a great calm.(Mathew 8:26) ക്രിസ്തു ശിഷ്യൻ മരണം നീങ്ങി ജീവനിലേക്ക് പ്രവേശിച്ചവനാണ്. മരണത്തെ അവനു പേടി ക്കേണ്ടതില്ല. കാരണം, മരണാധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കം വരുത്താൻ അധികാരമുള്ളവനാണ് അവിടുന്നു. അവിടുത്തോട് ചേർന്നിരിക്കുമ്പോൾ മരണഭയം അങ്ങനെ ഉള്ളവരെ ഉലയ്ക്കുകില്ല. അവർക്ക് മരണം ലാഭമാണ്. അതെ  നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ. അല്പമെങ്കിലും അവിശ്വാസത്തിന്റെ കണികകൾ ഉള്ളിൽ ശേഷിക്കുന്നുവെങ്കിൽ അതു നമുക്ക് തൂത്തെറിയാം. വിശ്വാസത്തിന്റെ നായകനെ ശ്രദ്ധിക്കാം. അവിടുന്നു പൂർത്തി വരുത്തുന്നവനുമാണ്. പ്രത്യാശയോടെ മുന്നേറാം. A disciple of Christ is one who has died and entered into life. He need not fear death. Because Jesus has the power to remove the Devil, the ruler of death, by his death. Fear of death does not ...