പാപം
പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
said unto the sick of the palsy; Son, be of good cheer; thy sins be forgiven thee.(Mathew 9:2)
ഒരുവന്റെ ജീവിതത്തിലെ അടിസ്ഥാനപ്രശ്നം അവന്റെ പാപമാണ്. അതിനു പരിഹാരമായാൽ എല്ലാത്തിനും പരിഹാരമായി. ലോകത്തിലെ ഏറ്റവും നിരാലംബന്റെയും പദവി ദൈവ സന്നിധിയിൽ ഉന്നതമാണ്. അതിനാൽ അങ്ങനെയുള്ള വരെയും അവിടുന്നു തേടി വരുന്നു. ഉദ്ധരിക്കുന്നു. ഇന്നു ലജ്ജയായതു പോലും മാന്യതയുടെ ലക്ഷണമായി കണക്കാക്കപെടുന്നു. പാപം പാപമല്ലാതായി മാറി. ഉദാഹരണത്തിന് മദ്യപാനം സ്റ്റാറ്റസിന്റെ അടയാളമാണ്. പാപിയാണെന്ന് പറയാൻ പാടില്ല. എന്നാൽ ഈ ഇരുട്ടു കണ്ണുകൾ അവിടുന്നു തുറക്കും. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ അവിടുത്തെ പ്രകാശത്തിലേക്കും രാജാക്കന്മാർ അവിടുത്തെ ഉദയശോഭയിലേക്കും വരും. വചനം ജീവനും ചൈതന്യവുമു ള്ളതാണ്. അതു പ്രവർത്തിക്കും.
The basic problem in one's life is his sin. If it is rectified then everything is okay. The status of the most destitute in the world is precious before God. So He seeks even such ones and deliver them. Today, even shame is considered a sign of modesty. Sin is not sin. For example, alcohol is a sign of status. No one has a right to say one is a sinner. But He will open these dark eyes. For, behold, the darkness shall cover the earth, and gross darkness the people: but the LORD shall arise upon thee, and his glory shall be seen upon thee. And the Gentiles shall come to thy light, and kings to the brightness of thy rising.The Word is living and active.
Blessings
Comments
Post a Comment