നീതി

നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
For I say unto you, That except your righteousness shall exceed the righteousness of the scribes and Pharisees, ye shall in no case enter into the kingdom of heaven
(മത്തായി 5:20)

ആത്മീയത പ്രകടനപരതയല്ല. ബാഹ്യപ്രകടങ്ങൾക്ക് അവിടെ പ്രസക്തിയില്ല. പരിശുദ്ധമായ ഒരു ജീവിതശൈലി അതാവശ്യപ്പെടുന്നു. അരുമ നാഥനോട് അടുത്തിരിക്കുകയും അവിടുത്തെ പ്രസാധിപ്പിക്കുകയുമാണ് ദൈവപൈതലിന്റെ മുൻഗണന. താനെന്താണെന്ന് മറ്റുള്ളവരെ കാണിക്കുവാനുള്ള വ്യാഗ്രതയെല്ലാം ഉപേക്ഷിച്ചു, തന്നത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം തന്നത്താൻ താഴ്ത്തി അനുസരണമുള്ളവനായി ദൈവ ഇഷ്ടം നിവർത്തിച്ച യേശുവിനെ നമുക്ക് മാതൃകയാക്കാം. ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു എന്നും ഞാനായിരിക്കുന്നത് അവിടുത്തെ കൃപയാണെന്നും ഉള്ളൊരു വെളിപ്പാട് നമ്മെ നിശ്ചയമായും ജയാളികളാക്കും. ഈ അന്ത്യ നാളുകളിൽ ക്രിസ്തിയ ജീവിതം അവിടുത്തേക്ക് ഹിതകരമായി നിലയിൽ ജീവിച്ചു നാഥനെ വരവേൽക്കുവാനായി ഒരുങ്ങാം. 

Spirituality is not performance. Outward appearances are irrelevant there. It requires a pure lifestyle. The priority of the child of God is to be close to the Lord and to please Him. Let us give up all desire to show others who we are, and let us imitate Jesus, who humbled himself and obeyed God's will until his death on the cross, disguised as himself. A revelation that no longer I, but Christ lives in me and that I am what I am, is by His grace, will surely make us victorious. These last days, the Christian life can be lived in a way that is pleasing to Him and ready to welcome the Lord.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice