അധികാരമുള്ളവൻ
അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.
For he taught them as one having authority, and not as the scribes
(Mathew 7:29)
യേശു വ്യത്യസ്തത ഉള്ളവനായിരുന്നു. അവിടുത്തെ വാക്കും പ്രവർത്തിയും അങ്ങനെ തന്നെ. അതു വരെ കണ്ടിട്ടുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായ അസാധാരണത്വം അവർ യേശുവിൽ കണ്ടു. അതുകൊണ്ട് അവർ അവിടുത്തെ ശ്രദ്ധിച്ചു. ആ വാക്കുകളിലെ അധികാരം, മുഖത്തെ കുലീനത എല്ലാം അവർക്ക് പുതുമയായിരുന്നു. ഒരു ഉത്തമ ഗുരുവിനു വേണ്ട ശ്രേഷ്ഠതകളെല്ലാം നിറഞ്ഞ, തികഞ്ഞ ഗുരുവര്യൻ. അവിടുത്തെ അനുഗമിക്കുന്ന നമ്മിലും ഇതുതന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്. മനുഷ്യത്വം. ആർജവം. ആർദ്രത. കുലീന്നത. സഹാനുഭൂതി. ഇതെല്ലാം ഇന്നു നമുക്ക് നഷ്ടപെട്ടു പോയോ? നാം സ്വാർഥരും കഠിന ഹൃദയന്മാരുമായോ? നമ്മുടെ വാക്കുകളുടെ ശക്തിയും സ്വധിനതയും നഷ്ടമായോ. യേശുവിനെ പോലെയാകാം. യേശുവിനെ പോലെ ജീവിക്കാം.
Jesus was different. His words and deeds are the same. They saw in Jesus, a distinctness that was different from all that they had seen before. So they listened to him. The power of those words, the nobility of the face. Everything was new to them. A perfect Teacher, full of all the virtues required for a good Guru. This is what the world expects of us who follow Him. Humanity. Integrity. Nobility. Sympathy. Have we lost all of this today? Are we selfish and hard-hearted? Have we lost the power and influence of our words? May we be like Jesus. Let's live like Jesus.
Blessings
Comments
Post a Comment