വിശുദ്ധമായതു

വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു.

Give not that which is holy unto the dogs, neither cast ye your pearls before swine, lest they trample them under their feet, and turn again and rend you
(Mathew 7:6)

എല്ലാം വിട്ടുവന്നവർ ഇന്നെല്ലാം വേണമെന്നാഗ്രഹിക്കുന്നവർ ആയി മാറിയിരിക്കുന്നു. അതിനായി എന്തു ചെയ്യാനും മടിയില്ലാത്തവർ ആയിരിക്കുന്ന കാഴ്ച എത്ര ദുഖകരമാണ്. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ എന്ന വചനം ഓർക്കുക.
മുത്തിന്റെ മുല്യവും വിശുദ്ധിയും തിരിച്ചറിയാത്ത അശുദ്ധിയിൽ തുടരുന്ന ചിലരെ പോലെ ദൈവജനം അധഃപതിക്കരുത്. 
സ്വന്തഛർദിയിലേക്കു തിരിയുന്ന നായും ചെളിയിൽ തുടരാൻ ആഗ്രഹിക്കുന്ന പന്നിയും നല്ലൊരു സാദൃശ്യമാണ്. ഞാൻ വിശുദ്ധൻ ആയിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധർ ആകുവിൻ എന്ന കല്പന മറക്കല്ലേ. അവ കാൽകൊണ്ടു ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു എന്നതൊരു മുന്നറിയിപ്പാണ്. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല. യേശു മതി. യേശു മാത്രം.

Those who have given up everything, have become the ones who want everything now. How sad is the sight of being reluctant to do anything for gaining it. Remember the Word , "If they had remembered what they had left, they might have gone back." God's people should not be degraded like some who continue in uncleanness who do not recognize the value and purity of pearls. The dog that turns to its own vomit and the pig that wants to stay in the mud are a good analogy. Do not forget the commandment, "As I am holy, so are you." It is a warning that they should not be trampled underfoot and torn apart. But one thing is needful: and Mary hath chosen that good part, which shall not be taken away from her.. Jesus is enough. Jesus alone.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice