ഇടുക്കമുള്ള വഴി
ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
Because strait is the gate, and narrow is the way, which leadeth unto life, and few there be that find it. (Mathew 7:14)
ക്രിസ്തിയ ജീവിതത്തിന്റെ മുഖമുദ്ര എന്നത് ലാളിത്യമാണ്. അത് ത്യാഗജീവിതം ആവശ്യപ്പെടുന്നു. ഈ മാർഗം നേട്ടങ്ങൾ ഉണ്ടാക്കാൻ ഉള്ള മാർഗമാണെന്ന് കരുതുന്നവരാണ് സഭയുടെ വലിയ പ്രതിസന്ധി. യഥാർത്ഥത്തിൽ നഷ്ടങ്ങൾ ഇവിടെ ലാഭങ്ങളാണ്. ഒന്നാം നൂറ്റാണ്ടിലെ സഭ നഷ്ടങ്ങൾ സഹിക്കാൻ തയ്യാറായിരുന്നു. ശരിയായ വെളിപ്പാട് ലഭിച്ചവർ യാത്രയിലെ ഭാരം കുറച്ചു ജീവനിലേക്കുള്ള വഴിയുടെ പ്രത്യേകത അറിഞ്ഞു സ്വയം ഒരുക്കപ്പെടുന്നരാണ്. അവർ ചിന്തിക്കുന്നത് ജീവിതത്തിൽ അനുഗ്രഹിക്കപ്പെടു ന്നത് മറ്റുള്ളവർക്ക് അനുഗ്രഹമാകുവാൻ വേണ്ടിയാണെന്ന് ആയിരിക്കും. ഈ ആയുസിലേക്ക് മാത്രം പ്രത്യാശ വയ്ക്കു ന്നവരെങ്കിൽ സകല മനുഷ്യരിലും അരിഷ്ടരെന്നു മറക്കല്ലേ. ഈ വഴി ഞെരുക്കവും ഇടുക്കമുള്ളതാണ്. നിത്യതയിലേക്കുള്ള വഴി. അതു കണ്ടെത്തിയ ചുരുക്കം പേരിൽ താങ്കളുണ്ടാവില്ലേ.
Simplicity is the hallmark of the Christian life. It requires a life of sacrifice. The great crisis of the church is those who think that this way is the way to make gains. Actually the losses here are the gains. The first-century church was willing to suffer losses. Those who receive the right revelation are the ones who prepare themselves by knowing the uniqueness of the way to life by reducing their burden of the journey. They know that being blessed in life is to be a blessing to others. Don't forget that those who hope only for this life are the worst of all human beings. This road is narrow. The way to eternity. Wouldn't you be among the few who found it?
Blessings
Comments
Post a Comment