നന്മ

അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു
നന്മ എത്ര അധികം കൊടുക്കും

If ye then, being evil, know how to give good gifts unto your children, how much more shall your Father which is in heaven give good things to them that ask him?
(Mathew 7:11)

മനുഷ്യൻ മനുഷ്യന്റെ സ്വഭാവപ്രകാരം ചെയ്യുമ്പോൾ ദൈവം തന്റെ സ്വഭാവത്തിനു അനുസാരമായി പ്രവർത്തിക്കുന്നവനാണ്. തന്റെ സ്വഭാവം ഒരിക്കലും അവിടുന്നു ത്യജിക്കുന്നില്ല. അടിസ്ഥാനപരമായി ദോഷികളാണ് നാമെങ്കിലും മക്കളോട് തിന്മ പ്രവർത്തിക്കുവാൻ ഇഷ്ടപെടുന്നില്ലല്ലോ. അങ്ങനെ എങ്കിൽ ദൈവം തന്റെ മക്കളോട് ദോഷം ചെയ്യുമോ? ഒരിക്കലുമില്ല. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല എന്നാണ് വചനം. അവരുടെ വേദന അവിടുത്തേക്ക് ദുഃഖമാണ്. നന്മ മാത്രം ചെയ്യുന്ന ഈ ദൈവത്തെ പോലെ വേറൊരു ദൈവമില്ല. അബ്ബാ പിതാവേ എന്നു വിളിക്കാൻ പുത്രത്വത്തിൻ ആത്മാവിനെ നൽകി നമ്മെ തന്റെ സ്വന്തമാക്കിയ, സ്വർഗ്ഗത്തിലെ എല്ലാ ആത്മിയ നന്മകളാലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന ഈ ദൈവത്തോട് നമുക്ക് പറ്റിയിരിക്കാം. അതൊരു ഭാഗ്യപദവിയാണ്.

While man does according to his nature, God acts according to his nature. God never renounces His own character. We are basically guilty, Even then we do not like to do evil to our children. If so, will God harm his children? Never. The Word says that God does not tempt us with evil. The pain of children is grieving Him. There is no other God like this God who does only good. May we cling to this God who has given us the Spirit of sonship to call Him Abba Father and made us his own, who has blessed us in Christ with all the spiritual blessings in heaven. That is great privilege. Lean on Him.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice