സാക്ഷി
അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
But they, when they were departed, spread abroad his fame in all that country.(Mathew 9:31)
ചില സാക്ഷികൾ വളരെ ആവേശഭരിതരാണ്. അവർ ദേശത്തെ സ്വാധീനിക്കും. അവർക്ക് അടങ്ങിയിരിക്കാൻ കഴിയില്ല. ശാരീരിക വിടുതലിനെക്കാൾ അവർ പ്രാപിച്ച ആത്മസന്തോഷമാണ് അതിനു കാരണം. ദേശക്കാരുടെ പ്രതികരണങ്ങൾ അവരെ തളർത്തുന്നില്ല. അവരുടെ ലക്ഷ്യം ഒന്നു മാത്രം. അവിടുന്നു ആരാണ് എന്നു ദേശത്തു പ്രസിദ്ധമാകണം. സകലവും സാധ്യമാക്കുന്ന ദൈവമാണ് യേശുവെന്നു ദേശക്കാരെ അറിയിക്കണം. ദൈവ മഹത്വം വെളിപ്പെടുത്തുവാൻ അവർ ആഗ്രഹിച്ചു. ആത്മപ്രശംസകരല്ല, ആത്മനിറവുള്ള സാക്ഷികളാണ് ഇന്നിന്റെ ആവശ്യം. അറിവും കഴിവും വെളിപ്പെടു ത്തുന്ന പ്രകടനക്കാരെയല്ല, അനുഭവവും സമർപ്പണവും ഉള്ളിൽ തീയുമുള്ളവരാണ്. നമ്മിലെ തീ കെടാതെ സൂക്ഷിക്കാം. അവിടുത്തെക്കായ് ജ്വലിച്ചു പ്രകാശിക്കാം.
Some Witnesses are very excited. They will influence the everyone. They cannot be contained. This is because of the joy of the Lord they have received rather than the physical deliverance. The reactions of the natives do not discourage them. One thing they desire. He must be known in the land as to who he is. Let the people know that Jesus is the God who makes all things possible and to reveal the glory of God. What is needed today is not self-praising, but self-sacrificing witnesses. They shouldn't be demonstrators of knowledge and ability, but of experience, dedication and fire within. Let us keep our fire burning. Let it shine brightly for Him.
Blessings
Comments
Post a Comment