ഫലത്താൽ തിരിച്ചറിയാം

ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
Wherefore by their fruits ye shall know them.
(Mathew 7:20)

നാമെന്തായിരിക്കുന്നോ അതു മാത്രമേ പുറത്തു കാണുകയുള്ളു. കുശ്യന് തന്റെ കറുപ്പും പുള്ളിപുളിക്ക് തന്റെ പുള്ളിയും മാറ്റാൻ കഴിയാത്തതു പോലെ നമുക്ക് മറ്റൊരാളായി അധികകാലം തുടരാൻ കഴിയില്ല. അകമേ ഒരുവനും പുറമെ മറ്റൊരാളും ആയിട്ടുള്ള വേഷപകർച്ചയ്ക്ക് ആയുസ് കുറവായിരിക്കുമല്ലോ. അല്പകാലം ചിലപ്പോൾ, അന്ധരെ (ഇസഹാക് ) പറ്റിക്കുവാൻ കഴിയുമായിരിക്കും എന്നാൽ കാലം ശരികളെ മൂടിവയ്ക്കില്ല. യേശുവിന്റെ വാക്കുകളിൽ, വൃക്ഷം സ്വാഭാവിക ഫലം പുറപ്പെടുവിക്കുന്നതു പോലെ ആയിരിക്കണം ദൈവപൈതലിന്റെ ജീവിതം. ഒരേ സമയം ഒരാൾക്കു വിശുദ്ധനും പാപിയുമായിരിക്കാൻ കഴിയുമോ? ഇല്ല. അതിനാൽ ഫലം പരിശോധിക്കുക. നല്ല ഉറവയിൽ നിന്നു നല്ല വെള്ളം ലഭിക്കും നിശ്ചയം. ഹൃദയം നിറഞ്ഞു കവിയുന്നതാണ് വായിൽ കൂടി പുറത്തു വരുന്നത്. അതുകൊണ്ട് ഉണർന്നിരിപ്പിൻ. ജാഗ്രത വെടിയരുത്. യേശുവിനെ ശ്രദ്ധിക്കുക.

Only what we are will appear. Just as the Ethiopian can't change his skin, or the leopard his spots, we cannot remain as another for long. A disguise that is one person on the inside and another person on the outside will have a short lifespan. For a little while, the blind (Isaac) can be blinded, but truth can't be hidden for long. In the words of Jesus, the life of a child of God should be like a tree bearing natural fruit. Can one be a saint and a sinner at the same time? No,  So check the result. From a good spring, you will surely get good water. The overflowing of the heart comes out of the mouth. So stay awake. Don't be alarmed. Listen to Jesus.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice