അവരോട് തുല്യരാകരുത്
അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
Be not ye therefore like unto them: for your Father knoweth what things ye have need of, before ye ask him.
(Mathew 6:8)
ക്രിസ്തിയ ജീവിതം ജീവിക്കുക. പഠിപ്പിക്കുക. ഈ അന്ത്യ നാളുകളിൽ ഇതിനേക്കാൾ പ്രാധാന്യമേറിയ മറ്റൊന്നില്ല. ദൈവത്തെ എങ്ങനെ പ്രസാധിപ്പിക്കാം എന്നതിനേക്കാൾ ദൈവത്തിൽ നിന്ന് എന്തെല്ലാം നേടിയെടുക്കാം എന്നതിലേക്ക് നാം അധഃപതിച്ചിരിക്കുന്നു. ദൈവം തന്റെ ചുമതലകൾ നിശ്ചയമായും നമ്മിൽ നിവർത്തിക്കും. അനുഗ്രഹങ്ങൾ നമ്മെ പിന്തുടരുക തന്നെ ചെയ്യും. എന്തെന്നാൽ അവിടുന്നു നമ്മുടെ പിതാവാണ്.
ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. ദൈവത്തെ പ്രസാധിപ്പിക്കുക എന്നതാകട്ടെ നമ്മുടെ മുൻഗണന. നാം ജാതികളെ പോലെയാകരുത്. ദൈവമക്കളാണെന്ന് മറക്കരുത്.
Live the Christian life. Teach. Nothing is more important in these last days. We have degenerated into what we can get from God rather than how to please Him. God will surely fulfill His duties in us. Blessings will follow us. For He is our Father.
All these things are sought by the gentiles; For your heavenly Father knows that you need all these things. Pleasing God is our priority. Let us not be like the heathen. Do not forget that you are children of God.
Comments
Post a Comment