ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും

നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.

But let your communication be, Yea, yea; Nay, nay: for whatsoever is more than these cometh of evil.
(Matthew 5:37) 

 ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ സവിശേഷതയാണ് സമഗ്രത. ദ്വന്ദസ്വഭാവം കാപട്യമാണ്.
വാക്കും ജീവിതവും എപ്പോഴും നേർരേഖയിൽ ആയിരിക്കണം. ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. ഒരുവന്റെ വാക്കുകൾ അവൻ ആരെന്ന് വെളിവാക്കുന്നു. ജീവിതം അത് അരക്കിട്ടുറപ്പിക്കുന്നു. ഒന്ന് പറഞ്ഞു മറ്റൊന്ന് ചെയ്യുന്ന നമ്മുടെ സ്വഭാവ രീതികൾ എത്ര മോശമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു, എന്ന ദാവിദിന്റെ വാക്കുകൾ ഓർക്കുക. യേശുവിന്റെ വാക്കും പ്രവർത്തിയും എപ്പോഴും ഒരുപോലെ ആയിരുന്നു. ആകയാൽ അവന്റെ പ്രിയ മക്കൾ എന്ന പോലെ യേശുവിനെ അനുകരിക്കാൻ നാം ഒരുങ്ങുന്നത് എത്രയോ അനുഗ്രഹകരമാണ്.

Integrity is the most important character in ones life. Duel nature is hipocracy.
Word and life should always be in a straight line. For out of the abundance of the heart, the mouth speaketh. One's words reveal who he is. Life strengthens it. Have you ever wondered how bad our habits of speaking one thing and doing another are? Remember David's words, One thing have I desired of the LORD, that will I seek after. Jesus' words and deeds were always the same. So it is a blessing that we are willing to imitate Jesus as his beloved children.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice