Posts

Showing posts from March, 2024

Self Realisation

Blessed are the poor in spirit: for theirs is the kingdom of heaven. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. (Mathew 5:3) പാപപങ്കിലമായ സ്വന്തജീവിതത്തെയും, അതിന്റെ ദുഖപര്യവസായിയായ അന്ത്യത്തെയും കുറിച്ച് ഓർത്തു  മനോവ്യസനത്തോടെ കരയുകയും ദൈവാശ്രയ ബോധത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന  വരാണ്  യഥാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾ. സ്വന്ത ആത്‍മിയ ദാരിദ്ര്യത്തെ കുറിച്ചവർക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ (പരിശുദ്ധത്‍മാവ്) നിന്നോടു ബുദ്ധിപറയുന്നു. ആ തിരിച്ചറിവ് അനുഗ്രഹ കാരണമാണ്. The heirs of the kingdom of heaven are those who weep bitterly for their sinful life and its tragic end, and waiting with a sense of trust in God.  T

Jesus Called

ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു. Immediately they left their nets, and followed him.  (Mathew 4:20) യേശു അവരെ വിളിച്ചു. അവർ വിളി കേട്ട് അനുസരിച്ചു, യേശുവിനെ അനുഗമിച്ചു. അതിനു വേറെ ആരുടേയും സമ്മർദ്ദങ്ങൾ ആവശ്യമായിരുന്നില്ല. ആ വിളിയിൽ ഒരു ആത്മനിയോഗമുണ്ടായിരുന്നു. നീണ്ടുനിന്ന ഉപവാസവും പ്രാർത്ഥനയും കാര്യങ്ങൾ ലളിതമാകുവാൻ കാരണമായി തീർന്നത്. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ശക്തി ഇന്നും തീർന്നു പോയിട്ടില്ല എന്ന തിരിച്ചറിവ് നമ്മിൽ കുറഞ്ഞു പോകുന്നുണ്ടോ എന്നു പരിശോധിക്കുവാൻ മടിക്കരുത്. യേശുവിനു അത് അനിവാര്യം ആയിരുന്നു എങ്കിൽ നമുക്ക് എത്രയധികം. ആ പൂർവകാല ആത്മിക അനുഭവങ്ങളിലേക്ക് മടങ്ങാം. ഞങ്ങളെ യഥാസ്ഥാനപെടുത്താണമേ എന്നു നമുക്ക് പ്രാർത്ഥിക്കാം. ദൈവ സന്നിധിയിൽ അമർന്നിരിക്കാം.   Jesus called them. They obeyed the call and followed Him. Prolonged fasting and prayer made things easier. Do not hesitate to examine whether the realization that the power of fasting and prayer is not over today, is diminishing in us. If it were necessary for Jesus, how much more would we? Let us return to those

Trials of Jesus

അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.  Then the devil leaveth him, and, behold, angels came and ministered unto him.(മത്തായി 4:11) യേശു പരീക്ഷിക്കപ്പെട്ടു. എന്നാൽ അവിടുന്ന് അവിടെയെല്ലാം ജയാളിയായി. യേശുവിനുണ്ടായ പരീക്ഷകൾ നമുക്കൊരു മുന്നറിയിപ്പാണ്. വചനമായിരുന്നു യേശുവിന്റെ ആയുധം. ബന്ധനമില്ലാത്ത ദൈവവചനം. ക്രിസ്തിയ ജീവിതം ജയജീവിതമാണ്. എല്ലാവർക്കും അത് സാധ്യവുമാണ്. എന്നാൽ അതിന്റെ അടിസ്ഥാനം വചനവും പരിശുദ്ധാത്മാവുമാണ്. വചനത്തിന്റെ അടിസ്ഥാനവും വിശുദ്ധജീവിതവും പരിശുദ്ധാത്മനിറവും ഉള്ളവനെ പരാജയപെടുത്താൻ ഇരുട്ടിന്റെ ഒരു അധികാരത്തിനും സാധ്യമല്ല. പിശാച് അവനെ വിട്ടു പോയി, എന്നാൽ എന്നന്നേക്കുമായല്ല. പിന്നെയും അവിടുന്ന് പരീക്ഷിക്കപ്പെട്ടു. ഒരിക്കൽ ജയിച്ചതിനാൽ ഇനി പ്രശ്നമില്ല എന്നു ചിന്തിച്ചു അലസതയോട് മുന്നോട്ടുപോകുന്നത് അപകടമാണ്. അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കണം. യുദ്ധ ദിവസത്തിൽ സേവ വിമോചനമില്ല. മുന്നറിയിപ്പുകളെ അവഗണിക്കരുത്. Jesus was tempted. But he was victorious there. The temptations of Jesus are a warning to us. But the word was Jesus' weapon. The

Beloved son

  ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത് ഒരു ശ ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. And lo a voice from heaven, saying, This is my beloved Son, in whom I am well pleased. (Mathew 3:17 )  ദൈവിക അംഗീകരത്തിന്റെ ഉറപ്പ് എത്ര സന്തോഷകരമാണ്. അവിടുത്തെ അനുസരിക്കുന്ന എല്ലാവരും ദൈവസന്നിധിയിൽ മാനിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നാം വായിച്ച വചനം. ലോകം നൽകുന്ന അംഗീകാരങ്ങൾ താത്കാലികവും മാറിപോകുന്നവയുമാണ്. അത് നേടുവാനുള്ള ഓട്ടം മതിയാക്കി ദൈവഹിതം ചെയ്യുവാൻ തുടങ്ങാം. അല്പമേ ശക്തിയുള്ളൂവെങ്കിലും നീ എന്റെ വചനം കാത്തു എന്റെ നാമം നിഷേധിച്ചിട്ടില്ല എന്നു തിരുവേഴുത്തു  അവിടുത്തെ ഹിതം ചെയ്യാൻ നമ്മെ ശക്തീകരിക്കാൻ അവിടുന്നു എപ്പോഴും സന്നദ്ധനാണ്.നമ്മെ ചേർത്ത് പിടിക്കുന്ന യേശുവായിരിക്കട്ട നമ്മുടെ ജീവിതത്തിൽ നായകനും നടത്തിപ്പുകാരനും. അവിടത്തോട് ചേർന്നിരിക്കാം.  How happy is the assurance of divine approval. The word we read is the greatest proof that all who obey him will be honored in the presence of God

യോഗ്യമായ ഫലം

  മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. Bring forth therefore fruits meet for repentance. (Mathew 3:8)  സഭ രക്ഷിക്കപ്പെട്ടവരുടെ സംഘമാണ്. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരെ അവിടുന്നു ക്രിസ്തുവിൽ ഉയിർപ്പിച്ചു പുതുതാക്കി. അവിടുത്തോട് ഒട്ടിച്ചു ചേർത്തു. എന്തിനോടാണോ ഒട്ടിച്ചു ചേർത്തിരിക്കുന്നത് ആ വൃക്ഷത്തിന്റെ ഫലമാണ് ഇനി വെളിപ്പെടേണ്ടത്. നന്മയും പൂർണതയും ദൈവ പ്രസാദവുമുള്ളത്. ഈ ലോകത്തിന് അനുരൂപമായത് അരുത്. അങ്ങനെയാകുന്നത് ഒട്ടും ആശ്വാസ്യമല്ല. നമ്മുടെ വീണ്ടെടുപ്പുക്കാരന് അതെത്ര അപമാനകരമെന്ന് ചിന്തിച്ചിട്ടുണ്ടോ. നാഥന്റെ പ്രതീക്ഷമുക്കൊത്തു നമുക്കുയരാം. നാഥന്റെ ഹിതം ചെയ്യുന്നവരാകാം.  The church is a gathering of the redeemed. He raised them up in Christ those who were dead in trespasses and sins. Grafted to him. The fruit of the grafted tree is what, is now expected to be brought forth. With goodness and perfection and pleasing God. Do not conform to this world. That is not a consolation at all. Have you ever thought, how humiliating it is for our Redeemer? May we live up to

നസ്രയാൻ

  അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു. And he went and dwelt in a village called Nazareth, to fulfill what was spoken by the prophets, saying, He shall be called a Nazarene. (Matthew 2:23) യേശു ക്രിസ്തുവിനെ ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് അയച്ചു, അവൻ മടങ്ങിവരണം. മിസ്രയിമിൽ കുറച്ചുനാളുകൾ താമസിക്കാം, എന്നാൽ അവിടെ സ്ഥിരതാമസമാക്കരുത്. ലോകത്തെ മിസ്രയിമും, അടിമത്തത്തിന്റെയും നാടുകടത്തലിന്റെയും സ്ഥലമായി, സ്വർഗത്തെ നമ്മുടെ കനാൻ, നമ്മുടെ ഭവനം, വിശ്രമം എന്നിങ്ങനെ നോക്കിക്കാണുന്നുണ്ടോ? ഈജിപ്തിൽ നിന്ന് കുടുംബം ഗലീലിയിൽ താമസിക്കണം. മോശമായ പേരുള്ള സ്ഥലമായിരുന്നു നസറെത്ത്, നസ്രയാൻ എന്ന ഈ ആരോപണവും നൽകിയിട്ടാണ് ക്രിസ്തുവിനെ ക്രൂശിച്ചത്, നസറായനായ യേശു. നമ്മുടെ ജീവിക്കുന്ന ചുറ്റുപാടുകളിലെല്ലാം ക്രിസ്തുവിന്റെ നിന്ദ പങ്കുവെക്കുമെന്ന് നാം പ്രതീക്ഷിക്കണം; എങ്കിലും നാം യേശുവിന്റെ നാമത്തിൽ വിളിക്കപ്പെടുന്നതിൽ സന്തോഷിക്കാം, നാം അവനോടൊപ്പം കഷ്ടത അനുഭവിക്കുന്നുവെങ്കിൽ അവനെ മഹത്വപ്പെടു

Hypocrisy

  എന്നാൽ ഹെരോദാവു വിദ്വന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോട് സൂക്ഷ്‌മമായി ചോദിച്ചറിഞ്ഞു. അവരെ ബെത്ലെഹെമിലേക്ക് അയച്ചു : നിങ്ങൾ ചെന്നു ശിശുവിനെ കുറിച്ചു സൂക്ഷമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിനു വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു. Then Herod, when he had privily called the wise men, enquired of them diligently what time the star appeared.And he sent them to Bethlehem, and said, Go and search diligently for the young child; and when ye have found him, bring me word again, that I may come and worship him also. (Mathew 2:7,8) ചിലർ വളരെ ശ്രദ്ധയോടുകൂടി കാര്യങ്ങളെ കുറിച്ചു അന്വേഷിക്കുന്നതു കാണുമ്പോൾ നാം അതിൽ വളരെ സന്തോഷിക്കുന്നവരാണ്. പക്ഷെ അവരുടെ ഉദ്ദേശങ്ങൾ അറിയുമ്പോളാണ് അത്തരക്കാരുടെ കാപട്യം തിരിച്ചറിയപ്പെടുന്നത്. അതിനാൽ വിവേചിപ്പാനുള്ള കൃപയ്ക്കായ് ദൈവത്തിൽ ആശ്രയിക്കുക. അതില്ലാത്തതിനാൽ എത്രയോ കുടുംബങ്ങൾ തകർന്നുപോയിരുന്നു. വക്രബുദ്ധി എന്നും വക്രതയോടുകുടി മാത്രമേ പ്രവർത്തിക്കുകയുള്ളു. ആരാധനയല്ല സർവ്വനാശമാണ് അവന്റെ ലക്ഷ്യം. അവരോട് അകന്നി

God's voice

യോസേഫ് ഉറക്കമുണർന്നു, കത്താവിന്റെ ദൂതൻ കൽപ്പിച്ചതുപോലെ ചെയ്തു. ഭാര്യയെ ചേർത്തുകൊണ്ടു.  And Joseph arose from the sleep and did as the angel of the Lord had commanded him, and took unto him his wife. Matthew 1:24 ജീവിതപ്രതിസന്ധിയിൽ എന്തു തീരുമാനം എടുക്കണം എന്നറിയാതെ വിഷമിക്കുമ്പോൾ അവിടെ ആലോചന നൽകി തരുവാൻ ഒരുക്കമുള്ളൊരു ദൈവസാന്നിധ്യം നമുക്കായി വെളിപ്പെടുന്നതു എത്രമാത്രം ധൈര്യമാണ് നമുക്കു നൽകുന്നുത്. എന്നാൽ ആ ദൈവശബ്ദത്തെ അനുസരിക്കുന്നതു അതിനേക്കാളേറെ അനുഗ്രഹകരമാണ് എന്നു മനസ്സിലാക്കുക. ദൈവം നിശ്ചയമായും സംസാരിക്കും അവിടുത്തെ ജനം അനുസരിക്കുവാൻ തയ്യാറാകണം. അനുസരിക്കുന്നതു യാഗത്തേക്കാൾ എന്നാണല്ലോ തിരുവെഴുത്തിൽ.  അനുസരണമുള്ള ജീവിതമാണ് അനുഗ്രഹിക്കപ്പെട്ട ജീവിതം. നാമിതു എന്നു തിരിച്ചറിയും. How much courage it gives us to have the presence of God who is ready to give  us the counsel when we are worried about what to do in the crisis of life. But understand that obeying the voice of God is far more blessed. God will surely speak. His people must be ready to be obedient. the scripture says that obed

സഭാ മര്യാദകൾ

Image
  ഇതു ഞാൻ ഒരിടത്തു വായിച്ചതാണ്. ഒത്തിരി നല്ലത് എന്നു തോന്നിയതിനാൽ ഇവിടെ ചേർക്കുന്നു.   ശ്രദ്ധിക്കേണ്ട ചില സഭാമര്യാദകൾ.  1) പങ്കെടുക്കുക . ഒട്ടും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഒഴികെ സഭായോഗം നഷ്ടപ്പെടുത്തരുത്. ജോർജ്ജ് വാഷിംഗ്ടണിന്റെ പാസ്റ്റർ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു, "ഒരു ചെങ്ങാത്തവും അവനെ സഭയിൽ വരുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല." 2) നേരത്തെ വരിക . അവസാന നിമിഷം സഭയിൽ വരുന്നത് സത്യാരാധനയ്ക്ക് യോജിച്ചതല്ല. 3) നിങ്ങളുടെ കുടുംബത്തോടൊപ്പം വരൂ. "സഭായോഗങ്ങൾ ഒരു കുടുംബം, ഒരു പ്രതിനിധിയെ അയയ്‌ക്കേണ്ട കൺവെൻഷനല്ല." 4) സഭയിലെ മുൻവശത്തെ ഇരിപ്പിടങ്ങളിൽ ഇരിക്കുക. വൈകി വരാൻ സാധ്യതയുള്ളവർക്കും, പിൻമാറ്റക്കാർക്കും, കുട്ടികളുള്ള അമ്മമാർക്കും പിൻസീറ്റ് വിട്ടുകൊടുക്കുക. 5) ഭക്തിയോടിരിക്കുക . സഭ ഒരു തീയേറ്ററോ വിനോദ സ്ഥലമോ അല്ല. നിങ്ങൾ ദൈവത്തെ ആരാധിക്കാൻ വരുന്നത് സംസാരിക്കാനോ വിശ്രമിക്കാനോ ഉറങ്ങാനോ അല്ല. ദൈവത്തിന്റെ ഭവനം അങ്ങേയറ്റം ബഹുമാനത്തിന് അർഹമാണ്.  6) അപരിചിതർക്ക് ശുശ്രൂഷകളെ പരിചയപ്പെടുത്തുക യും അവരെ അതിനായി സഹായിക്കുകയും ചെയ്യുക. പാടൂ! ആരാധനയിൽ പങ്കു ചേരുക! ആരും

Gallery

Image

Salt

Ye are the salt of the earth: but if the salt have lost his savour, wherewith shall it be salted? it is thenceforth good for nothing, but to be cast out, and to be trodden under foot of men. (Mathew 5:13) The primary function of salt is to preserve and preserve its flavor. If the flavor is lost, then the substance cannot be called salt. Just throw it out. May we realize that God's children are like salt in the ground. It is only when Christ is sanctified in his life that the child of God is exalted, just as salt is the cause of salt. If Christ is not sanctified in the heart in word and life, then he is like salt without saltiness. Just carnel. Such people are an insult to God's name. Let us examine ourselves. be restored. Do you not hear the sounds of trumpets, the coming of the Lord? നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതി ന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.(Mathew 5:13) കേടില്ലാ

About Us

Image
  About Jaison Thomas, Pastor Jaison Thomas was born and brought up in traditional Christian family and was involved in church activities as a young boy. He had many ambitions in life. All of a sudden, it came to a stag due to some difficult situation arised in the family, lost interest even in life. By the Grace of God, some servants of God came and encouraged him to trust Lord Jesus Christ to find hope and peace which was the last chance for him. He accepted Jesus Christ and was saved by His Grace, baptized and filled with His Holy Spirit and was led to Christian Ministry. Completed his Secular and Theological education and worked with India Campus Crusade, Faith fellowship and Set Free Churches India and since 2015, leading a Church Planting Ministry in the name Global Reach Mission.   He is the founder and Senior pastor of Global Reach Mission Church located in Thrissur. Preaching, Teaching, Training and Equipping many in the WORD OF GOD and Planting Churches. With over 25 years of