Hypocrisy

 എന്നാൽ ഹെരോദാവു വിദ്വന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോട് സൂക്ഷ്‌മമായി ചോദിച്ചറിഞ്ഞു. അവരെ ബെത്ലെഹെമിലേക്ക് അയച്ചു : നിങ്ങൾ ചെന്നു ശിശുവിനെ കുറിച്ചു സൂക്ഷമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിനു വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.

Then Herod, when he had privily called the wise men, enquired of them diligently what time the star appeared.And he sent them to Bethlehem, and said, Go and search diligently for the young child; and when ye have found him, bring me word again, that I may come and worship him also. (Mathew 2:7,8)

ചിലർ വളരെ ശ്രദ്ധയോടുകൂടി കാര്യങ്ങളെ കുറിച്ചു അന്വേഷിക്കുന്നതു കാണുമ്പോൾ നാം അതിൽ വളരെ സന്തോഷിക്കുന്നവരാണ്. പക്ഷെ അവരുടെ ഉദ്ദേശങ്ങൾ അറിയുമ്പോളാണ് അത്തരക്കാരുടെ കാപട്യം തിരിച്ചറിയപ്പെടുന്നത്. അതിനാൽ വിവേചിപ്പാനുള്ള കൃപയ്ക്കായ് ദൈവത്തിൽ ആശ്രയിക്കുക. അതില്ലാത്തതിനാൽ എത്രയോ കുടുംബങ്ങൾ തകർന്നുപോയിരുന്നു. വക്രബുദ്ധി എന്നും വക്രതയോടുകുടി മാത്രമേ പ്രവർത്തിക്കുകയുള്ളു. ആരാധനയല്ല സർവ്വനാശമാണ് അവന്റെ ലക്ഷ്യം. അവരോട് അകന്നിരിക്കുക. ദൈവം സമാധാനത്തിന്റെ ദൈവമാണ്. ആശ്വസദായകനാണ്. അവനോട് ചേർന്നിരിക്കാം.

We feel so joyful when we see some people inquiring about things very carefully. But the hypocrisy of such people is recognized only when their motives are revealed. So trust in God for gracious guidance. Many families were devastated by the lack of it. Perversion always works only with perversion. His goal is destruction, not worship. Stay away from them. God is the God of peace and is comforting. So trust him.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice