Trials of Jesus
അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
Then the devil leaveth him, and, behold, angels came and ministered unto him.(മത്തായി 4:11)
യേശു പരീക്ഷിക്കപ്പെട്ടു. എന്നാൽ അവിടുന്ന് അവിടെയെല്ലാം ജയാളിയായി. യേശുവിനുണ്ടായ പരീക്ഷകൾ നമുക്കൊരു മുന്നറിയിപ്പാണ്. വചനമായിരുന്നു യേശുവിന്റെ ആയുധം. ബന്ധനമില്ലാത്ത ദൈവവചനം.
ക്രിസ്തിയ ജീവിതം ജയജീവിതമാണ്. എല്ലാവർക്കും അത് സാധ്യവുമാണ്. എന്നാൽ അതിന്റെ അടിസ്ഥാനം വചനവും പരിശുദ്ധാത്മാവുമാണ്. വചനത്തിന്റെ അടിസ്ഥാനവും വിശുദ്ധജീവിതവും പരിശുദ്ധാത്മനിറവും ഉള്ളവനെ പരാജയപെടുത്താൻ ഇരുട്ടിന്റെ ഒരു അധികാരത്തിനും സാധ്യമല്ല. പിശാച് അവനെ വിട്ടു പോയി, എന്നാൽ എന്നന്നേക്കുമായല്ല. പിന്നെയും അവിടുന്ന് പരീക്ഷിക്കപ്പെട്ടു. ഒരിക്കൽ ജയിച്ചതിനാൽ ഇനി പ്രശ്നമില്ല എന്നു ചിന്തിച്ചു അലസതയോട് മുന്നോട്ടുപോകുന്നത് അപകടമാണ്. അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കണം. യുദ്ധ ദിവസത്തിൽ സേവ വിമോചനമില്ല. മുന്നറിയിപ്പുകളെ അവഗണിക്കരുത്.
Jesus was tempted. But he was victorious there. The temptations of Jesus are a warning to us. But the word was Jesus' weapon. The unbound word of God.
The Christian life is a life of victory and it is possible for everyone. But its basis is the Word and the Holy Spirit. No power of darkness can defeat the one who has the basis of the Word, the holy life and the Holy Spirit. The devil left him, but not forever. Again he was tempted. It is dangerous to be lazy and think that once you have won, it is no longer a problem. So always be prepared. There is no release from service on the day of war. So do not ignore the warnings.
Comments
Post a Comment