ദൈവമോ മനുഷ്യനോ
ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല. ഗലാ 1:10
ചിന്തോദ്ദീപകമായ വചനം. അത് നമ്മോട് എന്തെങ്കിലും സംസാരിക്കുന്നുണ്ടോ? അത് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ്.
"മനുഷ്യഭയം ഒരു കെണിയാണ്,"ശലമോൻ പറയുന്നു(സദൃ 29:25). മനുഷ്യരെ ഭയപ്പെടുന്നവർക്കു ക്രിസ്തുവിൻ്റെ ദാസന്മാരാകാൻ കഴിയില്ലെന്ന് പൗലോസ് വാക്കുകൾ.
കാമ്പസിലെ ഒരു ഗ്രൂപ്പുമായോ ജോലിസ്ഥലത്തെ മറ്റൊരു ഗ്രൂപ്പുമായോ പൊരുത്തപ്പെടാൻ ശ്രമിക്കുക, അവരുടെ ഭാഷ സംസാരിക്കാൻ ശ്രമിക്കുക, അവരുടെ തമാശകളിൽ പങ്കുചേർന്നു ചിരിക്കുക, അവരെപ്പോലെ പെരുമാറുന്നവരായിരിക്കുക -അത് ദുരന്തത്തിൽ അവസാനിക്കും. ദാവിദിനോട് ചോദിക്കൂ...
ശൌലിനെ പേടിച്ചു ഓടിപ്പോയ ദാവീദ് ഫെലിസ്ത്യ നഗരമായ
ഗത്തിലേക്ക് പോയി (1 സാമു 21). അവിടെ എത്തിയപ്പോൾ ഗത്തിലെ രാജാവായ ആഖീശിൻ്റെ ഭൃത്യന്മാർ പറഞ്ഞു: ഇവൻ ദാവീദല്ലേ? ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദിനെ പതിനായിരങ്ങളെ കൊന്നു എന്നു തമ്മിൽ പാടിയതു ഇവനെ കുറിച്ചല്ലേ?
താൻ ആരാണെന്ന് അവർ തിരിച്ചറിഞ്ഞെന്നു ദാവിദ് മനസ്സിലാക്കി. തിരുവെഴുത്തിൽ വായിക്കുന്നതു, "അതിനാൽ ദാവീദ് അവരുടെമുമ്പിൽ തന്റെ സ്വഭാവം മാറ്റി, അവരുടെ പിടിയിൽ ഇരിക്കെത്തന്നെ, വാതിൽപ്പലകകളിൽ കുത്തിവരച്ചും താടിമീശയിലൂടെ തുപ്പലൊഴുക്കിയുംകൊണ്ട് ഒരു ഭ്രാന്തനായി അഭിനയിച്ചു.. പാവം ദാവിദ്. എത്ര നിരാശാജനകമായ അവസ്ഥ. ധീരതയ്ക്കും വീര്യത്തിനും പേരുകേട്ട ഗോലിയാത്തിനെ കൊന്ന അതേ മനുഷ്യൻ ഇപ്പോൾ മനുഷ്യഭയത്തിന് ഇരയാകുന്നു, ഒരു വിഡ്ഢിയെപ്പോലെ പ്രവർത്തിക്കുന്നു. അത് ദുരന്തമാണ്. അവൻ്റെ പദ്ധതി ഫലിച്ചെങ്കിലും, ഈയൊരു വിഷയത്തിൽ ദാവിദ് ഇന്നും അപമാനിതനും നാണക്കേടു അനുഭവിക്കുന്നവനുമല്ലേ. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും, മനുഷ്യഭയം നിമിത്തം ദാവിദ് വിഡ്ഢിയായി അഭിനയിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.
കൗമാരക്കാരും യൌവനക്കാരും മുതിർന്നവരും പോലും വിഡ്ഢികളെപ്പോലെ പെരുമാറുന്നത് കാണുന്നത് അതിശയകരമാണ്. മനുഷ്യനെ ഭയപ്പെടുന്നതുകൊണ്ടാണ് ആളുകൾ പൊരുത്തപ്പെടാൻ ശ്രമിക്കുന്നത്. ദാവീദിനെപ്പോലെ ദൈവത്തെ സ്നേഹിക്കുകയും ഭൂതകാലത്തിൽ കർത്താവിൽ വിജയങ്ങൾ കാണുകയും ചെയ്തവർ മനുഷ്യനെ ഭയപ്പെടുകയും മറ്റും ചെയ്യുന്ന കാണുമ്പോൾ താടിയിൽ തുപ്പുന്ന വിഡ്ഢികളെപ്പോലെ തോന്നുന്നത് ഒട്ടും അതിശയോക്തിയല്ല.
തീർച്ചയായും, മനുഷ്യഭയം അപമാനം കൊണ്ടുവരുന്നു, കാരണം ഈ ലോകത്തിലെ അഖീശുക്കാർ പോലും പറയുന്നു,
"ഇവനെ ഇവിടെ നിന്ന് പുറത്താക്കുക" (1 സാമു 21:14, 15).
ദൈവത്തെമാത്രം ഭയപ്പടുന്ന ഒരു തലമുറയായി നമുക്കു ജീവിക്കാം. ദേഹിയേയും ദേഹത്തേയും നരകത്തിൽ തള്ളിയിടുവാൻ അധികാരമുള്ളവനെ മാത്രം ഭയപ്പെട്ടു അവിടുത്തെ സേവിക്കാം. ദൈവകൃപയിൽ ആശ്രയിക്കാം. അതാണ് ശുഭകരമായിരിക്കുന്നത്.
Thank u for the encouraging word.
ReplyDelete