Posts

Showing posts from June, 2024

തൃപ്തരാകുക

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു.And they all ate and were satisfied. And they picked up seven basketfuls of broken pieces that were left over.(Mathew 15:37) നമുക്കുള്ളത് അവിടുത്തേക്ക് കൊടുക്കുമ്പോൾ അത് നമുക്കും മറ്റനേകർക്കും ഒരാനുഗ്രഹമാകും. കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾക തങ്ങൾക്കുവേണ്ടി സമ്പാദിക്കുന്ന ഇന്നുള്ള മറ്റു പലരെയും പോലെ “ദൈവഭക്തി” ഒരു ആദായമാർഗ്ഗമായി യഥാർത്ഥ ദൈവഭക്തർ കരുതിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പറയുക മാത്രമല്ല, പ്രവർത്തിക്കുക എന്നതാണെന്ന് അത്തരം ആളുകൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല നമുക്ക് എന്തു കിട്ടും എന്നല്ല, മറ്റുള്ളവര്‍ക്കു എന്ത് കൊടുക്കാൻ കഴിയും എന്നതായിരിക്കണം നമ്മുടെ ചിന്ത. യേശുക്രിസ്തു പഠിപ്പിച്ച വളരെ അടിസ്ഥാനപരമായ കാര്യം നാം എല്ലാവരും പിന്തുടരേണ്ടതല്ലേ

കരുതുന്നവൻ

അവർ വഴിയിൽവച്ചു തളർന്നു പോയേക്കും എന്നു പറഞ്ഞു. they may faint on the way (Mathew 15;:32) തന്റെ സൃഷ്‌ടികളോട് ആർദ്രഹൃദയമുള്ളവനായിരുന്നു അവിടുന്നു. അവരുടെ ഉഴൽച്ചകൾ തന്നെ നൊമ്പരപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യേശു അതിനെ ക്കുറിച്ച് ചിന്തിച്ചുവെന്ന കാര്യം ഓർക്കുക. ഇത്തരമൊരു സാഹചര്യം നേരത്തെ അവിടുന്നു കൈകാര്യം ചെയ്തത് അവർ എത്ര പെട്ടെന്നാണ് മറന്നത്. ഒരിക്കലും ഒന്നും നടന്നിട്ടില്ലാത്ത രീതിയിലാണ് അവരുടെ സംസാരം. മറവി അനുഗ്രഹമാണോ? അതോ നന്ദികേടോ?. ശിഷ്യന്മാരിലെ വിശ്വാസത്തിന്റെ അല്പത്വവും മാന്ദ്യവും ചിലപ്പോൾ നമ്മെ അതിശയിപ്പിച്ചേക്കാം- നമ്മുടെ സ്വന്തവിശ്വാസത്തെക്കുറിച്ചു നമുക്ക് ബോധ്യമുണ്ടാകും വരെ. എന്നാൽ അതൊന്നും യേശുവിനെ തടഞ്ഞില്ല. അവിടുന്നു അവർക്കായി കരുതി. യാത്രാന്ത്യം വരെയും നമ്മെ ക്ഷേമത്തോടെ നടത്തുവാൻ അവിടുന്നു വിശ്വസ്തനാണ്. പ്രത്യാശ കൈവിടരുത്.

വിശ്വാസം

യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു.  Then Jesus answered and said to her, “Woman, your faith is great! It will be to you just as you വിഷ്. (Mathew 15:28) യേശു ആരെന്നുള്ള തിരിച്ചറിവാണ് തന്റെ വിശ്വാസത്തിന്റെ ആധാരം. അതു പ്രതിബന്ധങ്ങളെ എതിർത്തു മുന്നേറാൻ അവർക്ക് കരുത്തു നൽകി. അതിനാൽ തന്നെ തന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാണ് അവർ ആവർത്തിച്ചു വെളിപ്പെടുത്തിയത്. മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കോ അഭിമാനത്തിന്നേൽക്കുന്ന ക്ഷതങ്ങൾക്കോ തടഞ്ഞു നിര്‍ത്താൻ കഴിയില്ല. അവിടുത്തേയ്ക്ക് മനസുണ്ട്, ഇതെല്ലാമൊരു പരിശോധനയാണ് എന്നവർ പൂര്‍ണ്ണമായി വിശ്വസിച്ചു. അവിടുന്നു തനീയ്ക്കായ് പ്രവർത്തിക്കുവോളം ചോദിക്കുവാനവർ നിശ്ചയിച്ചു. യേശു അവരെ ആദരിച്ചു. തിരിച്ചറിവാണ് വിശ്വസിയിൽ ആദ്യം ഉണ്ടാകേണ്ടത്. അതു നമ്മെ പ്രാപ്തരാക്കുന്ന ജ്ഞാനമാണ്. ചോദിക്കുന്നവർക്ക് ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു അപേക്ഷിക്കാം.

ഹൃദയം

വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നുവരുന്നു;അതു മനുഷ്യനെ അശുദ്ധമാക്കുന്നു. (Mathew 15:18) ഒരുവനെ അശുദ്ധമാക്കുന്നത് എന്തെന്ന് അവിടുന്നു വ്യക്തമാക്കുന്നു . തിരുവേഴുത്തിൽ ഘനമേറിയവ ത്യജിച്ചുകളകയുക നമ്മുടെ ശീലമായികഴിഞ്ഞു. ദൈവത്തെ പ്രസാധിക്കുവാൻ നാം കാട്ടിക്കൂട്ടുന്ന ചില പ്രകടനങ്ങളുണ്ട്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും ഉദ്ദേശ്യശുദ്ധികളെയും അവിടുന്നു വ്യക്തമായി കാണുകയും അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്‍റെ ശുദ്ധി എന്ന് നാം കരുതുന്നതും വിശ്വസിക്കുന്നതുമായ അശുദ്ധിയാണ് നാമിന്ന് ജനസമക്ഷം പകർന്നു നൽകുന്നതെന്ന് തിരിച്ചറിയണം. ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു എന്നു വായിക്കുന്നില്ലേ .നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ശക്തമായ തീരുമാനങ്ങളും വാഞ്ചകളും ഹൃദയത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുംഎന്നല്ലേ. നിർമ്മലമായ ഹൃദയത്തോടെ അവിടുത്തെ സേവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. അതാണ് അനുഗ്രഹകരം

കല്പനകൾ

ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. This people draw near me with their mouth, and honour me with their lips, but their heart is far from me. (Mathew 15:8) ദൈവപക്ഷത്താണെന്ന് ബോധ്യപ്പെടുത്തുവാൻ ഇഷ്ടപ്പെടുന്നവരുമാണ് ബഹുഭൂരിപക്ഷവും. പക്ഷെ ദൈവവചനത്തെക്കാൾ മാനുഷികകല്പനകൾ പിൻപറ്റുവാനാണ് അവരുടെ ഹൃദയവാഞ്ച. വ്യര്‍ത്ഥമായ ഈ ജീവിതശൈലി അപകടകരമാണ് ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു;അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ എന്നുള്ള ദാവിദിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണ്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആണ്. ഇങ്ങനെയുള്ള മനുഷ്യൻ ദൈവസന്നിധിയിൽ സ്വീകര്യനാകും എന്നു പ്രതീക്ഷിക്കരുത്. ജീവിതത്തിൽ വാക്കും പ്രവർത്തിയും നേർരേഖയിലാകട്ടെ. അതാണനുഗ്രഹം.

പാരമ്പര്യം

അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? But he answered and said to them, “And why do you break the commandment of God by following your tradition? (Mathew 15:3) പാരമ്പര്യങ്ങളും ദൈവകല്പനയും രണ്ടാണ്. യേശുവിനു ദൈവകല്പനയായിരുന്നു പ്രധാനം. ദൈവകല്പനയിൽ നിന്നു ഒഴിഞ്ഞു മാറുവാൻ മതവും നേതാക്കന്മാരും തങ്ങളുടെ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നത് സാധാരണമാണ്. പാരമ്പര്യങ്ങളാൽ അവർ ദൈവവചനത്തെ ദുർബലമാക്കുവാൻ ശ്രമിക്കും. എന്നാൽ തിരുവെഴുത്തുകൾ ദൈവശ്വാസിയമാണ്. അതിൽ ശക്തിയുണ്ട്. അതു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതാണ്. അനുഗ്രഹവും ദൈവഹിതവും വെളിപ്പെടുത്തുന്നതാണ്. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തി ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണ ത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു. നമുക്ക് വചനം മുറുകെ പിടിക്കാം.

പ്രാർത്ഥന

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി. And after sending the crowds away, he went up into a mountain by himself to pray.(Mathew 14:23) യേശുനാഥൻ ശ്രേഷ്ഠനായ ഒരു മാതൃക പുരുഷനാണ്. പ്രാർത്ഥന അവിടുത്തെ ജീവവായുവാണ്. ശുശ്രുഷയിലെ ജയത്തിന്റെ രഹസ്യം മറ്റൊന്നല്ല. ജനത്തോടു കൂടെ ആയിരിക്കുമ്പോഴും ശിഷ്യരോട് കൂടെയിരിക്കുമ്പോഴും പിതാവുമായുള്ള നാഥന്റെ ആഴമായ ബന്ധം സുവ്യക്തമാണ് പകൽ മുഴുവൻ ജനത്തോടൊന്നിച്ചു, രാമുഴുവൻ പിതാവിനോടൊന്നിച്ചും. പ്രാർത്ഥനാനിരതമായ ജീവിതം. ഇന്നുകാണുന്ന കൊട്ടിഘോഷിച്ചുള്ള പ്രാർത്ഥന യജ്ഞങ്ങൾ പോലുള്ളവയല്ല. ആത്മാവിൽ നിന്നുയരുന്ന യഥാർത്ഥനിയോഗങ്ങളാണ് അവയെല്ലാം. ഇന്നുള്ളത് ആത്മനിയോഗങ്ങളല്ല ആത്മീയ പരിപാടികൾ മാത്രം. എല്ലാവരും അങ്ങനെയാണെന്നല്ല. ശരിയായ ബന്ധം ശരിയായ കാഴ്ചപാട് നൽകും. നമുക്ക് യഥാസ്ഥാന പെടാം. അതല്ലേ അനുഗ്രഹകരം.

കൊണ്ടുവരിക

അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. He said, “Bring them here to me (Mathew 14:18) അവിടുന്നു നമ്മിൽ നിന്നു എന്താവശ്യപ്പെട്ടാലും കൊടുക്കുവാനുള്ള ഹൃദയമുണ്ടെങ്കിൽനിശ്ചയമായും അനുഗ്രഹിക്കപ്പെടും. നാം മാത്രമല്ല. ചുറ്റുമുള്ളവർക്കും അതനുഗ്രമാണ്. ബാലകന്റെ കയ്യിലിരിക്കുമ്പോൾ അപ്പവും മീനും വർധിക്കുമെന്ന് ആരെങ്കിലും കരുതിയോ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം എന്നല്ലേ വായിക്കുന്നത്. നാം ചിലപ്പോഴെങ്കിലും സ്വാർത്ഥരാകുന്നില്ലേ എന്നു പരിശോധി ക്കണം. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് നന്ന്. നീയൊരു അനുഗ്രഹമായിരിക്കും എന്നാണ് അബ്രഹാമിനു ലഭിച്ച വാക്ക്. അവിടുന്നു നമുക്ക് തന്നെതന്നെ നൽകി. ആയതിനാൽ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ട തിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ എന്നായിരിക്കട്ടെ ജീവിത ലക്ഷ്യം.

ആവശ്യങ്ങൾ

യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. But Jesus said to them, “They do not need to go away. You give them something to eat. (Mathew 14:16) ഒരുവന്റെ ഭൗതികവും ആത്‍മികവുമായ കാര്യങ്ങളിൽ അവിടുന്നു തല്പരനാണ്. ആത്‍മിയകരുതൽ കാണിപ്പാൻ നാം ഉത്സുകരെങ്കിലും ഭൗതിക ആവശ്യങ്ങളിൽ കൈത്താങ്ങൽ കാണിക്കുന്നതിൽ ദൈവജനം വിമുഖരാണ് എന്നതിൽ സംശയമില്ല. ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിനു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു എന്നു വായിക്കുന്നില്ലേ. സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?. പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിക്കുക. കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. പ്രസംഗം മാത്രമല്ല പ്രവർത്തിയും അനിവാര്യം. നമുക്ക് കർത്താവിന്റെ മനസ്സുള്ളവരാകാം. കടമകൾ മറക്കാതിരിക്കാം. ക്രിസ്തിയ ജീവിതം ജീവിക്കാം.

ദൈവരാജ്യം/സ്വർഗരാജ്യം

സ്വർഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. Again, the kingdom of heaven is like treasure hidden in a field that a man finds and hides again, and for joy over it goes and sells all that he has and buys that field.(Mathew 13:44) ഒളിച്ചു വച്ച നിധിതുല്യമാണ് ദൈവരാജ്യം. അതിനർത്ഥം ദൈവരാജ്യം എന്ന അനുഭവം ലോകത്തിന് ഗ്രഹിക്കവതല്ല. ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്, ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നെ ഉണ്ടല്ലോ എന്നുള്ള യേശുവിൻ വാക്കുകൾ ഓർക്കുക. ദൈവരാജ്യം ഭക്ഷണവും പാനീയ വുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ എന്നും വായിക്കുന്നു. ആത്‍മാവിൽ മാത്രമേ ഇതു ഗ്രഹിക്കാനാകു. പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല എന്നെല്ലാം വായിക്കുന്നില്ലേ. അതു ഗ്രഹിക്കുന്നവൻ സന്തോഷത്താൽ ദൈവരാജ്യ അനുഭവം സ്വന്തമാക്കാൻ തനിക്ക് പ്രിയമെന്ന് കരുതുന്നതെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറാകും. അതല്ലേ ദൈവപൈതലിന

കളയും കോതമ്പും

അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. But he said, ‘No. While you are gathering up the tares you may also root up the wheat along with them.(Mathew 13:29) പ്രാരംഭത്തിൽ കളയെയും ഗോതമ്പിനെയും വേർതിരിച്ചറിയുന്ന കാര്യം അത്ര എളുപ്പമല്ല. കാത്തിരിപ്പ് ഇവിടെ ആവശ്യ മാണ്. ഇതൊരിക്കലും അഹിതമായതിനോടുള്ള കരുതൽ നിമിത്തവുമല്ല. പിന്നെയോ, നല്ലതിന് കേടു വരുവാൻ ആഗ്രഹമില്ലാത്തിനാലത്രേ. കള കതിരാകുമോ? ഇല്ലെന്നാണ് മറുപടിയെങ്കിലും ഇതൊരു സാദൃശ്യമല്ലേ. അല്പമൊരു നന്മ താതൻ കളയുടെ സാദൃശ്യം ഉള്ളവരിൽ പ്രതീക്ഷിക്കുന്നുണ്ടോ? കാത്തിരിപ്പ് പ്രതീക്ഷക്കു വിപരീതമെങ്കിൽ അപ്പോഴും നന്മ കതിരിന്നു മാത്രമാണ്. കതിര് കൂട്ടത്തിൽ പറിഞ്ഞു നഷ്ടപ്പെടില്ല. മറിച്ചെങ്കിൽ ചിലത് കൂടി അനുഗ്രഹിക്കപ്പെടും. അതെ കാത്തിരിപ്പിൽ ഒരു കരുതലും മാറ്റത്തിന്റെ ഒരു പ്രതീക്ഷയുമുണ്ട്. കർത്താവിന്റെ മനസ് അറിഞ്ഞവർ ഒരനുഗ്രഹമാണ്

നൂറും അറുപതും മുപ്പതും മേനി

നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. But the one who received seed in the good ground is he who hears the Word, and understands it. He indeed bears fruit. Some produce a hundredfold, some sixty, some thirty. (Mathew 13:23) ദൈവവചനം മനസ്സിലാക്കുമ്പോ ൾ മാത്രമേ നമുക്ക് ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളു. ഗ്രഹിക്കുവാൻ കഴിയാത്തത് നമ്മുടെ ജീവിത ത്തിൽ പ്രായോഗികമാക്കുവാൻ കഴിയുകയില്ല. പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല എന്നു വായിക്കുന്നില്ലേ.അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ട താകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. ദൈവപൈതലിനു ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തി തരാൻ മനസ്സുള്ളവനാണ്; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. അപ്രകാരം ഗ്രഹിക്കുന്നത് അനുസരിക്കുവാൻ തുടങ്ങുമ്പോൾ പ്രതീക്ഷകൾക്ക് അപ്പുറത്തു ഫലകരമാകും ക്രിസ്തീയ ജീവിതം.

കേൾക്കുക കാണുക

എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. But blessed are your eyes, for they see; and your ears, for they hear. (Mathew 13:16) ആത്മീയ സത്യങ്ങൾ കേൾക്കുവാനും, അത് ഗ്രഹിക്കുവാനുമുള്ള കഴിവ് ദൈവത്തിന്റെ വലിയൊരു ദാനമാണ്. പ്രവാചകന്മാരും നീതിമാന്മാരും നാം കാണുന്നതു കാൺമാനും, നാം കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കഴിഞ്ഞില്ല. ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ പിതാവാണ് ഇതു വെളിപ്പെടുത്തി നൽകുന്നത്. യേശുക്രിസ്തു വിന്റെ മുഖത്തിലുള്ള ദൈവ തേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരി ക്കുന്നു. നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് കർത്താവിന്റെ വിളിയാലുള്ള ആശ ഇന്നതെന്നു നമ്മറിയണമെന്നുള്ള പൗലോസി ന്റെ പ്രാർത്ഥന ഓർക്കുക. ജ്ഞാനികൾക്കും വിവേകി കൾക്കും മറച്ചു ശിശുതുല്യർക്കു വെളിപ്പെടുത്തുന്ന ദൈവ സ്നേഹം എത്രയോ ഉന്നതം. നാം അനുഗ്രഹിക്കപ്പെട്ടവരാണ്. നിശ്ചയം.

ചെവികൊണ്ടു മന്ദമായി

അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; and their ears are dull of hearing (Mathew 13:14) ചിലർ അങ്ങനെയാണ്. വചനം കേൾക്കാത്തതുകൊണ്ടല്ല, അനുസരിക്കാൻ മനസില്ലാത്തതുകൊണ്ടാണ്. ത്യാഗജീവിതം അവർ ആഗ്രഹിക്കുന്നില്ല. ആഗ്രഹങ്ങൾ നിറവേറ്റുന്ന ദൈവത്തെ അവർക്കിഷ്ടമാണ്. ഭക്തരെന്നു കാണിക്കവാനുള്ള വെമ്പൽ അവർക്കുണ്ട്. പ്രകടനപരതയാണ് അവരുടെ ഭക്തിയുടെ അടിസ്ഥാനം. ക്രിസ്തിയജീവിതം ജീവിക്കുക എന്നത് അത്തരക്കാരെ സംബന്ധിച്ച് അസാധ്യമാണ്. എന്നാൽ എവിടെയും അവർ സ്വീകാര്യതയും ഉള്ളവരാണ്. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നവരോർക്കുന്നില്ല. ദൈവത്തെയും മാമോനെയും ഒരുപോലെ സേവിപ്പാൻ അവർ ആഗ്രഹിക്കുന്നു. നാശം അത്രേ അവരെ കാത്തിരിക്കുന്നത്. ഇസ്രായേലിലെ പ്രഥമ രാജാവിന്റെ അനുഭവം ഓർക്കുക. Some are like that. Not because They do not hear the word, but because do not want to obey. They do not want a life of sacrifice. They love God who fulfills their desires. They do anything to show that they are pious. Performance is the basis of their devotion. It is impossible for suc