6. അനുസരണം ശക്തി വെളിപ്പെടുത്തുന്നു( Obedience unlocks Power)

6. അനുസരണം ശക്തി വെളിപ്പെടുത്തുന്നു
യോഹന്നാൻ 14:15
ഒരിക്കൽ ഒരു ചെറിയ യോഗത്തിനിടയിൽ ഒരു പാസ്റ്റർ യൌവനക്കാരനായ ഒരു വിശ്വാസിയോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ആ യുവാവ് പരിഭ്രാന്തനായി, താൻ അയോഗ്യനാണെന്ന് അയാൾക്കു തോന്നിയെങ്കിലും ഹൃദയപൂൃവ്വം അവൻ അനുസരിച്ചു. ആത്മാർത്ഥമായി പ്രാർത്ഥിച്ചപ്പോൾ, ദൈവത്തിന്റെ സാന്നിധ്യം ആ കൂടിവരവിനെ ആഴത്തിൽ സ്പർശിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു, "ദൈവം ആഗ്രഹിക്കുന്നത് പൂർണതയല്ല; അവൻ അനുസരണമാണ് അന്വേഷിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു." പലപ്പോഴും, ദൈവത്തിന്റെ ശബ്ദത്തെ അനുസരിക്കുമ്പോൾ അവന്റെ ശക്തി നാം അനുഭവിക്കുവാൻ തുടങ്ങുന്നു.
ആത്മശക്തിയും, ജയജീവിതവും, ദൈവവുമായുള്ള ആഴമേറിയ അനുഭവങ്ങളുമെല്ലാം എല്ലാവരുടേയും ആഗ്രഹമാണ്, എന്നാൽ അവർ അനുസരണത്തിന്റെ പ്രാധാന്യം അവഗണിക്കുന്നു. യോഹന്നാൻ 14:15-ൽ യേശു പറഞ്ഞു, "നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും." യഥാർത്ഥ ആത്മീയത എന്നു പറയുന്നതു ഭൌതികഅനുഗ്രഹങ്ങളോ, അത്ഭുതങ്ങളോ അല്ലെങ്കിൽ വൈകാരിക അല്ല, ദൈവത്തോടുള്ള അനുസരണത്തിൽ വിശ്വസ്തതയോടെ നടക്കുന്നതിനെ ക്കുറിച്ചും കൂടിയാണ്.
തിരുവെഴുത്തിലുടനീളം, അനുസരണം എന്നതു ദൈവത്തിന്റെ അനുഗ്രഹത്തിനും ശക്തിക്കും വാതിൽ തുറക്കുന്നു, അതേസമയം അനുസരണക്കേട് ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തുകയും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ശമുവേൽ പ്രവാചകന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുന്നതു നല്ലതാണ്, “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു” 1 ശമുവേൽ 15:22. 
1. അനുസരണം ദൈവത്തോടുള്ള സ്നേഹത്തെ പ്രകടമാക്കുന്നു
യേശു സ്നേഹത്തെയും അനുസരണത്തെയും പരസ്പരം ബന്ധിപ്പിച്ചു. നിറഞ്ഞ മനസ്സോടെയും കീഴടങ്ങിയതുമായ ജീവിതത്തിലൂടെയാണ് ക്രിസ്തുവിനോടുള്ള യഥാർത്ഥ സ്നേഹം പ്രകടമാകുന്നത്. സ്നേഹത്തിൽ ഒരു വിധേയത്വവും അനുസരണവുമുണ്ട്. 1 യോഹ 2:4 ൽ “അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല” എന്ന വചനം ഓർക്കുക.
ഉല്പത്തി പുസ്തകം 12-ൽ തന്റെ ജന്മദേശം വിട്ടുപോകാൻ വിളിച്ചപ്പോൾ അബ്രഹാം ദൈവത്തെ അനുസരിച്ചു. എവിടേക്കാണ് പോകുന്നതെന്ന് അവനറിയില്ലായിരുന്നു, പക്ഷേ അവന്റെ അനുസരണം തലമുറകൾക്ക് അനുഗ്രഹം കൊണ്ടുവന്നു.

പുതിയ നിയമത്തിൽ, യേശുവിന്റെ നിർദ്ദേശങ്ങൾ ബുദ്ധിമുട്ടുള്ളതാണെന്ന് തോന്നിയപ്പോൾ പോലും ശിഷ്യന്മാർ അവനെ അനുസരിച്ചു. ലൂക്കോസ് 5-ൽ, പരാജയം രുചിച്ച ഒരു രാത്രിക്ക് ശേഷം വീണ്ടും വല വീശി ശിമോൻ പത്രോസ് യേശുവിനെ അനുസരിച്ചു. അവന്റെ അനുസരണത്തിന്റെ ഫലമായി അത്ഭുതകരമായ ഒരു മീൻപിടുത്തം അവർക്കുണ്ടായി.
ഉദാഹരണത്തിനു, ചിലപ്പോൾ ദൈവം വിശ്വാസികളിൽ ആരോടെങ്കിലും ക്ഷമിക്കാനോ, നിശബ്ദമായി സേവിക്കാനോ, ഉദാരമായി നൽകാനോ, ശുശ്രൂഷയിലേക്ക് പ്രവേശിക്കുവാനോ ആവശ്യപ്പെടുന്നു എന്നു കരുതുക. ഈ പ്രവൃത്തികൾ ഒരു വിധത്തിൽ ചെറുതായി തോന്നിയാലും, അനുസരണം നമ്മുടെ ജീവിതത്തിന്മേൽ ദൈവത്തിന്റെ സാന്നിധ്യത്തിനും ആത്മശക്തിയുടെ പകർച്ചയ്ക്കും കാരണമാകുന്നു.
2. അനുസരണം പരിശുദ്ധാത്മാവിന്റെ ശക്തിയെ ക്ഷണിക്കുന്നു
അനുസരണമാണ് ദൈവശക്തിയിലേക്കുള്ള വാതിൽ എന്ന് പ്രവൃത്തികളുടെ പുസ്തകം വ്യക്തമായി പഠിപ്പിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ദൈവഹിതത്തിന് കീഴടങ്ങിയവരാണ് പരിശുദ്ധാത്മാവിന്റെ ശക്തി അനുഭവിച്ചത്. അപ്പോസ്തലന്മാരുടെ ചെയ്തെടുത്ത പ്രവൃത്തികൾ ഓരോന്നും, പ്രവർത്തി 5:32 പ്രകാരം, ദൈവത്തെ അനുസരിക്കുന്നവർക്കാണ് പരിശുദ്ധാത്മാവ് നൽകപ്പെടുന്നത് എന്നു വെളിപ്പെടുത്തുന്നു. പെന്തക്കോസ്ത് അനുഭവം ഒരു നിമിഷത്തെ വികാരതള്ളിച്ചയല്ല; അത് ദൈവത്തിന് സമർപ്പിച്ച ജീവിതത്തിൽ സ്ഥിരമായി ഒഴുകുന്ന ആത്മീയ ദൈവശക്തിയുടെ പ്രകടനമാണ്. അനുസരണയുള്ള ഹൃദയങ്ങളിൽ ദൈവസാന്നിധ്യം കൂടുതൽ അനുഭവവേദ്യമാകുന്നു; അവരുടെ ജീവിതം സാക്ഷ്യവും ശക്തിയും നിറഞ്ഞതാകുന്നു.
പഴയനിയമത്തിൽ, ദൈവത്തിന്റെ അസാധാരണമായ നിർദ്ദേശങ്ങൾ ഇസ്രായേൽ കൃത്യമായി പാലിച്ചതിനാൽ യോശുവ യെരീഹോയിൽ ജയത്തോടെ മുന്നേറി. മാനുഷികയുക്തിക്ക് മതിലുകൾ തകർക്കാൻ കഴിഞ്ഞില്ല, എന്നാൽ അനുസരണയുള്ള വിശ്വാസം ദൈവശക്തിയുടെ പ്രദർശനശാലയായി.
എന്നിരുന്നാലും, അനുസരണക്കേട് ആത്മാവിനെ ദുഃഖിപ്പിക്കുന്നു എന്നുള്ളതും അറിയാതിരിക്കരുത്. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതെന്ന് എഫെസ്യർ 4:30-ലെ വചനം വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. മറഞ്ഞിരിക്കുന്ന പാപങ്ങളും, ദൈവത്തോടുള്ള മത്സരബുദ്ധിയും, വൈകിയ അനുസരണവും ആത്മീയ സംവേദനക്ഷമതയെ ദുർബലപ്പെടുത്തും എന്നതു ഓർത്തുവയ്ക്കുന്നത് നല്ലതാണ്.
ഉദാഹരണത്തിനു ഒരു കുടുംബാംഗവുമായി അനുരഞ്ജനപ്പെടാനായി ദൈവം പ്രേരിപ്പിക്കുന്നത് ഒരു ദൈവപൈതലിനു അനുഭവപ്പെടാം. എന്നാൽ അവർ അനുസരിക്കുമ്പോൾ മാത്രമാണ്, സമാധാനവും ആത്മീയ സ്വാതന്ത്ര്യവും അവരിൽ പകരപ്പെടുന്നത്. അനുസരണം ദൈവത്തിന് പ്രവർത്തിക്കാൻ ഇടം നൽകുന്നു.
3. കൃത്യമായ അനുസരണം കൂടുതൽ ആഴമായ വിശ്വാസത്തിലേക്ക് നയിക്കുന്നു
വൈകിയ അനുസരണം പലപ്പോഴും അനുസരണക്കേടായി മാറുന്നു. വേഗത്തിൽ പ്രതികരിക്കുന്ന ഹൃദയങ്ങളെ ദൈവം ശ്രദ്ധിക്കുന്നത്.
യോനാപ്രവാചകൻ ദൈവത്തിന്റെ വിളിയോടു പ്രത്യക്ഷമായി ചെറുത്തുനിന്നു, അനുസരിക്കുവാൻ തയ്യാറായില്ല. എന്നാൽ അനുസരണക്കേട് കാരണം വളരെയേറെ പ്രതിസന്ധികൾ നേരിട്ടു. ഒടുവിൽ അവൻ അനുസരിച്ചപ്പോൾ, ഒരു നഗരം മുഴുവൻ ദൈവത്തിന്റെ മുന്നറിയിപ്പ് ശ്രവിച്ചു.
അതേസമയം, പ്രവൃത്തികൾ 8ൽ സുവിശേഷകനായ ഫിലിപ്പ് എത്യോപ്യൻ ഉദ്യോഗസ്ഥനെ കാണാനുള്ള ആത്മാവിന്റെ നിർദ്ദേശത്തെ ഉടനെതന്നെ അനുസരിച്ചു. അനുസരണത്തിന്റെ അത്തരമൊരു പ്രവൃത്തി സുവിശേഷത്തിന്റെ അധിക വ്യാപനത്തിനു കാരണമായി.
ഒരു കാര്യം എപ്പോഴും ഓർക്കുക, ആദ്യത്തേത് അനുസരിച്ചതിനുശേഷം മാത്രമേ ദൈവം എപ്പോഴും അടുത്ത ഘട്ടം വെളിപ്പെടുത്തുകയുള്ളൂ. അതൊരു തിരിച്ചറിവാകട്ടെ.
ഒടുവിലായി, ആത്മീയ ശക്തിയിലേക്കുള്ള പാതയാണ് അനുസരണം. കീഴടങ്ങുന്നതും സന്നദ്ധതയുമുള്ള ഹൃദയങ്ങളിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത്. താഴ്മയും, വിശ്വാസവും, അനുസരണവും ഉള്ളിടത്ത് പരിശുദ്ധാത്മാവ് സ്വതന്ത്രമായി പ്രവർത്തിക്കുന്നു. സാധാരണക്കാരായ വിശ്വാസികൾ "അടിയനിതാ കർത്താവേ" എന്ന് പറയുന്ന ഇടങ്ങളിലാണ് അസാധാരണ ഉണർവുകളും, അത്ഭുതങ്ങളും, രൂപാന്തരപ്പെട്ട ജീവിതങ്ങളും വെളിപ്പെടുന്നത്.
ദൈവത്തെ അനുസരിക്കുന്നതിന് മുമ്പ് മുഴിവനായി അറിഞ്ഞശേഷമാകട്ടെ എന്നു കാത്തിരിക്കരുത്. അവന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും അവൻ ഇതിനകം നൽകിയ വെളിപ്പാടുകളും നിയോഗങ്ങളും വിശ്വസ്തതയോടെ പാലിക്കുക.
പ്രയോഗത്തിലേക്കു വരുമ്പോൾ, ദൈവം ഇതിനകം നിങ്ങൾക്ക് കാണിച്ചുതന്നിട്ടുള്ളവ വേഗത്തിൽ അനുസരിക്കുവാൻ തുടങ്ങുക. പ്രാർത്ഥനയായാലും, ക്ഷമിക്കേണ്ട കാര്യങ്ങളായാലും, സേവനമായാലും, വിശുദ്ധിജീവിതമായാലും, സുവിശേഷം പങ്കുവയ്ക്കലായാലും, അനുസരണം നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തി പ്രവർത്തിക്കാനുള്ള വാതിൽ തുറക്കുമെന്ന് വിശ്വസിക്കുക.
പ്രാർത്ഥന
കർത്താവേ, അനുസരണത്തിൽ ആനന്ദിക്കുന്ന ഒരു ഹൃദയം എനിക്ക് തരണമേ. അങ്ങയുടെ ശബ്ദത്തോട് വേഗത്തിൽ പ്രതികരിക്കാനും എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ മത്സര മനോഭാവങ്ങളും നീക്കം ചെയ്യാനും എന്നെ സഹായിക്കേണമേ. പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണേ. യേശുവിന്റെ നാമത്തിൽ, ആമേൻ.

Comments

Popular posts from this blog

1. ആത്മാവിനാൽ ജനിക്കുക(Born of the Spirit. John 3:4

2. മാനസാന്തരം ആശ്വാസകാലങ്ങൾ നൽകുന്നു(Repentance Brings Refreshing) Acts 3:19