Posts

Showing posts from May, 2024

റൂട്ട് സിസ്റ്റം

ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങി പ്പോയി. Some fell upon stony places, where they had not much earth: and forthwith they sprung up, because they had no deepness of earth: And when the sun was up, they were scorched; and because they had no root, they withered away.(Mathew 13:5,6) ചെറിയതോ അല്ലെങ്കിൽ മണ്ണോ ഇല്ലാത്ത പാറസ്ഥലത്ത്, നിലത്തിൽ വിത്തുകൾക്ക് വേരുറപ്പിക്കാനും ആരോഗ്യകരമായ ഒരു ചെടിയായി വളരാനും വേണ്ടത്ര പോഷണം ഇല്ല. തുടക്കത്തിൽ, അവ വേഗത്തിൽ വളരുന്നതായി കാണപ്പെടുന്നു, ചിലർ ഇങ്ങനെയാണ്. വേഗത്തിൽ വളരും. എന്നാൽ ഉണക്കം അതിനേക്കാൾ വേഗത്തിലും. കാരണം ഒരു റൂട്ട് സിസ്റ്റം സ്ഥാപിക്കാൻ കുറഞ്ഞ മണ്ണ് ഉള്ളതിനാൽ, തണ്ടും ഇലയും ഉത്പാദിപ്പിക്കാൻ അവർ ഊർജ്ജം ചെലവഴിക്കുന്നു. എന്നിരുന്നാലും സൂര്യൻ ചൂടാകുമ്പോൾ, മുളകൾ ഉണങ്ങിപ്പോകുന്നു, അപര്യാപ്തമായ റൂട്ട് സിസ്റ്റങ്ങളുടെ ഫലമായി, അതെ ദൈവിക സത്യത്തിന്റെ വെളിച്ചത്തെ പ്രതിനിധാനം ചെയ്യുന്ന സൂര്യൻ അല്ലെങ്കിൽ പരീക്ഷണങ്ങളും പീഡനങ്ങളും അവർക്കു

വിത്ത്

വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു. And when he sowed, some seeds fell by the way side, and the fowls came and devoured them up(Mathew 13:4) പക്ഷികൾ സാത്താനെ പ്രതിനിധീകരിക്കുന്നു. പാതയിലെ വിത്ത് ദൈവവചനം കേൾക്കുന്ന ആളുകളെ സുചിക്കുന്നു, പക്ഷേ അത് ഉടനടി നഷ്ടപ്പെടുന്നു. കാരണം അവർ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവർ ശരിയായ ക്രിസ്തിയ ജീവിതം നയിക്കുന്നില്ല. ശരിയായ കേൾവി ശരിയായ ക്രിസ്തിയജീവിതം നയിപ്പാൻ നമ്മെ സഹായിക്കും. അതിനു വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കണം. കണ്ണു അവങ്കൽ പതിയണം. അവിടുത്തോടു പറ്റിയിരിക്കണം. ലോകത്തെ സ്നേഹിക്കുന്നവനു ദൈവത്തെ സ്നേഹിപ്പൻ കഴിയില്ല. ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആണ്. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തു യേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചു തന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. Birds represent Satan. The seed of the path represents the people who hear the word of Go

കർത്താവിന്റെ മനസ്സു

സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. For whosoever shall do the will of my Father which is in heaven, the same is my brother, and sister, and mother.(Mathew 12:50) കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു. ക്രിസ്തുവിന്റെ മനസ്സുള്ളവർ പിതാവിന്റെ ഹിതം ചെയ്യുവാൻ വെമ്പലുള്ളവർ ആയിരിക്കും. അങ്ങനെയുള്ളവർക്കേ അവിടുന്നുമായി ആഴമായ ബന്ധമുണ്ടാകു. ഇഴയടുപ്പമുണ്ടാകു. അല്ലാത്തതൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറുന്നതാണ്. നന്മയിൽ സന്തോഷിക്കും തിന്മ ഭവിക്കുമ്പോൾ പിറുപിറുക്കും. അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നെല്ലാമാണ് അവരുടെ ചിന്ത. ദാഹർത്തനായ ദാവിദിനു ദാഹജലത്തിനായി പ്രണാഭയലേശമെന്യേ ഫെലിസ്‌ത്യ പാളയത്തിൽ കടന്നു ചെന്നവരെ ഓർക്കുക. അങ്ങനെയുള്ളവരാണ് യഥാർത്ഥ ദൈവഭവനക്കാർ. Who can know the mind of the Lord, and understand him? But we have the mind of Christ. Those who have the mind of Chris

അകവും പുറവും

അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. he findeth it empty, swept, and garnished.( Mathew 12:44) പുറമെയുള്ള കഴുകൽ ആവശ്യമാണ്. പക്ഷെ അതു കൊണ്ടു മാത്രം ഒന്നുമാകുന്നില്ല. പുറംവിശുദ്ധി ഉള്ളതിനാൽ ദൈവികപ്രസാദം ലഭിച്ചുകൊ ള്ളുമെന്നുള്ള അന്ധവിശ്വാസം എത്ര ദയനീയം. അകവും പുറവും ഒരുപോലെ ശുദ്ധമാകണം. അതെങ്ങനെ. അവന്റെ പുത്രനായ യേശുവിന്റെ രക്തത്താൽ. പോരാ ഹൃദയ സിംഹസനം യേശുവിനു നൽകണം.ആ സിംഹസനം ഒരിക്കലും ഒഴിഞ്ഞിരിക്കരുത്. അതു അപകടമാണ്. മേൽവാക്യത്തിൽ അതാണ് കാണുന്നത്. വിട്ടുപോയത് മടങ്ങി വന്നു സ്ഥിതി ഗുരുതരമാക്കുന്നു. ഒഴിഞ്ഞ ഹൃദയം പിശാചിന്റെ പണിപ്പുര. അതിക്രമികളുടെ വിഹാരകേന്ദ്രം. യേശു ഹൃദയത്തിൽ രാജാവായി വാഴട്ടെ. പ്രാർത്ഥനയോടെ അവിടുത്തെ ഹൃദയത്തിൽ സ്വീകരിക്കുക. ക്രിസ്തുവുള്ള ജീവിതം ധന്യജീവിതം External washing is required. But that alone is not enough. How pitiful is the superstition that one can receive divine favor because of outward holiness. Both the inside and the outside should be clean. That's how it is. By the blood of his Son Jesus. Not enough, throne of heart should also be g

യോനയുടെ പ്രസംഗം

അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ they repented at the preaching of Jonas (Mathew 12:41) നിനെവെക്കാരെ കുറിച്ചു ഒട്ടും ആശ്വാസ്യമായ കാര്യങ്ങളല്ല ചരിത്രം വിളിച്ചു പറയുന്നത്. എന്നാൽ അവരും മനസാന്തരപ്പെട്ടു. പ്രത്യാശ നൽകുന്ന വാക്കുകളാണിത്. ഏതു കൊടും പാപിക്കും ഏറ്റു പറഞ്ഞാൽ ദൈവസന്നിധിയിൽ വിടുതലുണ്ട്. എല്ലാ ഹൃദയത്തിലും ദൈവത്തിന്റെ ആകൃതിയിലുള്ള ശുന്യതയുണ്ടെന്നു കേട്ടിട്ടില്ലേ. ആ ശുന്യത നികത്താനുള്ള മനുഷ്യന്റെ വ്യർത്ഥമായ പരിശ്രമത്തിന്റെ അനന്തരഫലങ്ങളാണ് ലോകത്തിൽ കാണുന്ന എല്ലാ അതിക്രമങ്ങളും. ഇവയെല്ലാം ദൈവപ്രീതിയ്ക്കുള്ള മാർഗങ്ങളാണെന്നുള്ള അർത്ഥശുന്യമായ അജ്ഞത. ദൈവ സംരക്ഷക lരായി നിലകൊള്ളുന്നതിൽ ആത്മനിർവൃതി അടയുന്നു. ആ ശുന്യത നികത്തുവാൻ യേശുവിനു മാത്രമേ കഴിയു. അവിടുന്നു യുദ്ധകൊതിയനല്ല, സമാധാനപ്രഭുവാണ്. ആത്മരക്ഷ ദൈവദാനമാണ്. യേശുവിന്റെ അരികിൽ വരും. പാപമോചനമുണ്ട്.യേശു മൂലം ദൈവമക്കളായി തീരുക. History does not tell us anything comforting about the Ninevites. But they too repented. These are words of hope. There is deliverance before God for every sinner who confesses. Have you not h

ദോഷവും വ്യഭിചാരവുമുള്ള തലമുറ

ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. An evil and adulterous generation seeketh after a sign; and there shall no sign be given to it, but the sign of the prophet Jonas (Mathew 12:39) അടയാളങ്ങൾ തേടുന്ന തലമുറ. ഇത്തരക്കാർ എന്നുമുണ്ട്, എല്ലാ ഇടത്തുമുണ്ട്. അവർ സത്യാന്വേ ഷികളൊന്നുമല്ല. കണ്ടും കേട്ടും അതിൽ ആത്മനിർവൃതി അടയുവാൻ വെമ്പൽ കൊള്ളുന്നവർ. സത്യം അവരെ സ്പർശിക്കുന്നതേ ഇല്ല. വിശ്വാസ സമൂഹത്തിലും ഇത്തരക്കാർ ഏറുന്നു. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നു അവരോർക്കുന്നില്ല. അഭിനവവേഷധാരികൾ. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊള്ളൂന്നില്ല, അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുന്നുമില്ല. എത്ര ദയനീയം. ആത്മരക്ഷയെക്കാൾ ആയുർരക്ഷയാണ് പ്രധാനം. അന്ധത ബാധിച്ചവർ. ഇനിയും പുതിയ അടയാളങ്ങൾക്കായി കാക്കുന്നോ? വചനത്തിലേക്കു മടങ്ങിവരാം. The generation that seeks signs. There are such people everywhere. They are not truth seekers. They are those who just w

വാക്കുകളാൽ

നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” For by thy words thou shalt be justified, and by thy words thou shalt be condemned.(Mathew 12:37) വാക്കുകളുടെ ശക്തി വളരെയാണ്. അതു തിരിച്ചറിയുന്നവർ ജ്ഞാനികളാണ്. വാക്കുകൾ അസ്ത്രം പോലെയെന്നു തിരുവേഴുത്തു ഓർമിപ്പിക്കുന്നു. വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ ആഴമുള്ളതും പാടുകൾ അവശേഷിപ്പിക്കുന്നതുമാണ്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാൻ കഴിയില്ല എന്നു കേട്ടിട്ടില്ലേ. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. ഉപ്പിനാൽ രുചി വരുത്തിയ വാക്കുകൾ. തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു ശിഷ്യന്മാരുടെ നാവുകൾ. വാക്കുകളാൽ കുറ്റം വിധിക്കപ്പെടുവാൻ ഇടവരരുത്. നീ ഒരു അനുഗ്രഹമായിരിക്കും എന്ന വചനം ഹൃദയത്തിൽ സൂക്ഷിക്കുക. The power of words are great. Those who recognize it are wise. Scripture reminds us that

ആത്മാവിന്നു നേരെയുള്ള ദൂഷണം

ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.but the blasphemy against the Holy Ghost shall not be forgiven unto men.(Mathew 12:31) ദൈവിക ക്ഷമയ്ക്കതീതമായി ഒന്നുമില്ല. എത്ര കൊടും പാപിക്കും ദൈവസന്നിധിയിൽ പ്രവേശനമുണ്ട്. പാപത്തെ മാത്രമേ ദൈവം വെറുക്കുന്നുള്ളു പാപിയെ അവിടുന്നു സ്നേഹിക്കുന്നു. ചില ദൈവിക പ്രവർത്തികളെ നഖശിഖാന്തം എതിർക്കുമ്പോൾ ജാഗ്രത വെടിയരുത്. വിവേചനത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കണം. ജഢിക ലക്ഷ്യങ്ങളാണ് ചിലപ്പോഴെല്ലാം നാമറിയാതെ നമ്മെ സ്വാധീനിക്കുന്നത്. അതു വീഴ്ച്ചക്ക് കാരണമാകുന്നു. യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് തെറ്റിക്കുന്ന സകലത്തിൽ നിന്നും അകന്നിരിക്കുക. ഏതു കാര്യവും പ്രാർത്ഥനയോടെ സമീപ്പിക്കുക. കർത്താവിനു അനുകൂലമല്ലാത്തവൻ പ്രതികൂലം ആകുന്നു; അവിടുത്തോടു കൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. നാമോ?  There is nothing beyond divine forgiveness. Even grave sinners have access to God. God only hates sin and loves the sinner. Be cautious when opposing certain acts of God. You should try to analyze things with spiritually. Physical goals sometimes influence us unknowingly.

തിരഞ്ഞെടുത്ത ദാസൻ

ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും Behold my servant, whom I have chosen; my beloved, in whom my soul is well pleased: I will put my spirit upon him(Mathew 12:17) പിതാവിന്റെ ഉള്ളം പ്രസാധിക്കുന്ന പ്രിയൻ. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല.ചതഞ്ഞ ഓട അവൻ ഒടിച്ചു കളകയില്ല; പുകയുന്ന തിരി കെടുത്തു കളകയില്ല. ജാതികൾക്ക് പ്രത്യാശ നൽകുന്ന നാമധാരി. ദൈവിക തിരഞ്ഞെടുപ്പുള്ളവന്റെ സ്വഭാവം. എത്ര ശ്രേഷ്ഠമാണ്. വറുതിയുടെ നാളുകളിൽ വെറുതെ അയച്ചു കളയുകില്ല. കൂടെയുള്ളവർ കൂട്ടുവിട്ടു പോയാലും ഉള്ളിലെ നീറ്റലറിഞ്ഞു ഉള്ളം കരത്തിൽ വഹിക്കുന്നവൻ. ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെയും കൂടെയുണ്ടെന്നു അരുളിച്ചെയ്തവൻ. അവൻ നമ്മെ നന്നായി നടത്തുവാൻ പ്രാപ്തനാണ്. നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിക്കാം അവിടത്തോട് ചേർന്നിരിക്കാം. ആ പാത പിൻപറ്റാം. Blessings

ദൈവാലയത്തെക്കാൾ വലിയവൻ

എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. But I say unto you, That in this place is one greater than the temple.(Mathew 12:6) ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമായ ദൈവം. അമർത്യതയുള്ളവൻ, മർത്യനായി തീർന്നവൻ. ഏവർക്കും സമീപസ്ഥനായി മാറിയവൻ. അവിടുത്തെപോൽ വേറെ ആരുണ്ട്. ഉപമകൾക്ക് അപ്പുറമാണ് അവിടുത്തെ ഔന്നത്യം. അങ്ങനെയുള്ള അവിടുന്നു നമുക്കിടയിൽ നമ്മിലൊരുവനെ പോലെ ജീവിക്കുക. സാക്ഷാൽ ദൈവത്തെ വെളിപ്പെടുത്തി തരിക. നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു നമുക്കിടയിൽ സഞ്ചരിക്കുക. ഇതിനെല്ലാം ഉപരി ദൈവത്തിൽ നിന്ന് അകന്നു പോയ നമ്മെ വീണ്ടെടുക്കാൻ ക്രൂശിൽ മരിക്കുവാൻ തന്നെത്താൻ ഏല്പിച്ചു. തന്റെ ജീവിതദൗത്യം സ്നേഹപൂർവ്വം നിവർത്തിച്ചു. പകരം കൊടുക്കാൻ നമ്മിൽ എന്തുണ്ട്. അവിടുത്തെ നമുക്ക് മറക്കാൻ കഴിയുമോ. നമുക്ക് നന്ദിയുള്ളവരാകം.അവിടുത്തെ പാത പിന്തുടരാം. അവിടുത്തെ സേവിക്കാം. മനസ് നിറഞ്ഞു. the high and lofty One that inhabiteth eternity. Immortal, who became a simple human being. Who has become close to everyone. There is no one like you. His exaltati

പരീശന്മാരുടെ നുകം

എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” For my yoke is easy, and my burden is light.(Mathew 11:30) “പരീശന്മാരുടെ നുകം” സ്വയം നീതിയുടെയും നിയമപരമായ പാലനത്തിന്റെയും ഭാരമുള്ള നുകമാണ്. യേശുവിന്റെ നുകം എളുപ്പമാക്കുന്നതും അവന്റെ ഭാരം ലഘൂകരിക്കപ്പെടുന്നതും യേശുവിന്റെ സജീവമായ അനുസരണത്തിലാണ്. യേശുവിനോടുള്ള നമ്മുടെ അനുസരണം നമ്മുടെ “ആത്മീയ ആരാധന” ആയി മാറുന്നു. പ്രവൃത്തികളിലൂടെ ദൈവത്തിനു സ്വീകാര്യരാക്കാൻ ചിലർ നിരന്തരം പരിശ്രമിക്കുന്ന സ്വയം നീതിയുടെ കനത്തതും ഭാരമുള്ളതുമായ നുകത്തേക്കാൾ വളരെ ഭാരം കുറഞ്ഞ നുകവും വഹിക്കാൻ വളരെ എളുപ്പമുള്ള ഭാരവുമാണ് വിശ്വാസത്താൽ ജീവിക്കുന്ന ജീവിതം. മാത്രമല്ല, ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് നമ്മെ രൂപപ്പെടുത്തുന്നതിനും അതുവഴി യേശുവിന്റെ നുകം എളുപ്പമാക്കുന്നതിനും അവന്റെ ഭാരം ലഘൂകരിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിനാൽ നമുക്ക് സാധിക്കുന്നു. എത്ര ശ്രേഷ്ഠകരം. The yoke of the Pharisees is the yoke of self-righteousness. It is in Jesus' active obedience that the yoke of Jesus is eased and his burden is lightened. Our obedience to Jes

ബലാൽക്കാരികൾ

യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു. And from the days of John the Baptist until now the kingdom of heaven suffereth violence, and the violent take it by force.(Mathew 11:12) ദൈവപൈതൽ എന്ന നിലയിൽ ലാഘവത്തോടെയുള്ള ജീവിതശൈലി അപകടമാണ്. ദൈവത്തിന്റെ പ്രിയരെങ്കിലും ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സാത്താൻ നമ്മെ സജീവമായി എതിർക്കുന്നു അറിയണം. ജഡപ്രകാരമുള്ള യുദ്ധമല്ല, ആത്‍മവിലുള്ള യുദ്ധം നമുക്കുള്ളത്. അതിനാൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തു നില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾക. പ്രിയരേ അവിടുത്തെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയത്തോടെ തുടരട്ടെ. അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്ക കൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല എന്നാണ് തിരുവേഴുത്തു. ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ

ഇടറിപ്പോകാത്തവൻ

എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ ” എന്നുത്തരം പറഞ്ഞു. And blessed is he, whosoever shall not be offended in me. (Mathew 11:6) സംശയങ്ങൾ സ്വഭാവികമാണ്. പക്ഷെ അതു ഇടറിവീണു പോകുന്നതിനു കാരണമാകരുത്. അറിവ്  ചീർപ്പിക്കുന്നതും ആത്‍മാവ് ജീവിപ്പിക്കുന്നതുമാണ്. ആത്‍മിയജ്ഞാനം വിശ്വാസ അടിസ്ഥാനം  ഉറപ്പിക്കുവാൻ സഹായകരമാണ്. അവൻ വളരണം, ഞാനോ കുറയേണം എന്നു ഒരിക്കൽ പറഞ്ഞതാണ്. എന്നാൽ വിഷമ സന്ധിയിൽ അതൊന്നും സഹായിച്ചില്ല. ഉലഞ്ഞുപോയി.  ചിലരിങ്ങനെയാണ്. ശക്തരെന്ന് തോന്നി പോകും. യാഥാർഥ്യം മറ്റൊന്ന് ആകും.  അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;  അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപെടുക. കാറ്റിലും കോളിലും തരുകയില്ല. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും. ശ്രേഷ്ഠമായ വാഗ്ദത്തം മുറുകെ പിടിക്കാം. Doubts are natural. But don't let it cause you to stumble. Knowledge is edifying and soul vivifying. Self-knowledge of God is helpful in establishing the foundation of fa

പ്രസംഗിപ്പാൻ

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി. And it came to pass, when Jesus had made an end of commanding his twelve disciples, he departed thence to teach and to preach in their cities(Mathew 11:1) യേശു വിശ്രമം ആഗ്രഹിച്ചില്ല. ഭരമേല്പിക്കപ്പെട്ട ശുശ്രുഷ എങ്ങ നെയും നിർവഹിക്കണമെന്നു ബോധ്യമുള്ളതിനാൽ ശിഷ്യന്മാ രെ ഉറപ്പിച്ചനന്തരം പ്രവർത്തന നിരതനായി പട്ടണങ്ങളിലേക്ക് പുറപ്പെട്ടു. യേശു എപ്പോഴും അങ്ങനെയാണ്. അവിടുന്നു മാതൃക പുരുഷനാണ്. തിരക്കഭിനയിക്കുകയല്ല. പകലുള്ളേടത്തോളം വേലചെയ്യുവാൻ വെമ്പലുണ്ട്. ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നുണ്ടെന്ന അവിടു ത്തേക്ക് നന്നായറിയാം. ആ അറിവ് അവിടുത്തെ ഉത്സാഹി യാക്കുന്നു. യഹോവയുടെ പ്രവർത്തി ഉദാസിനതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവൻ എന്നുണ്ടല്ലോ. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്‍മാവിൽ എരിവോടെ അവിടുത്തെ ശുശ്രുഷയിൽ നമുക്കും മുന്നേറാം.  Blessings

യേശു നിമിത്തം

തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. He that findeth his life shall lose it: and he that loseth his life for my sake shall find it. (Mathew 10:39) ക്രിസ്തുവിനെ നേടുന്നതാണ് യഥാർത്ഥ ലാഭം. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശ്യമെന്നും അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങിയെന്നുമുള്ള ഉപമ എത്ര ശ്രേഷ്ഠമാണ്. വയൽ അല്ല, അതിലെ നിധിയാണ് അയാൾ ശ്രദ്ധിച്ചത്. ഇന്ന് വയൽ വാങ്ങി കുട്ടുവനാണ് ദൈവജനത്തിന്റെ ശ്രമം മുഴുവൻ. നിധി അത്ര പ്രധാനമല്ല. ക്രിസ്തുവിനെക്കാൾ മൂല്യമുള്ള എന്തുണ്ട് ഈ ഭൂവിൽ. അവിടുന്നാണ് ജീവൻ. മറ്റെല്ലാം കാലപ്പഴക്കത്താൽ നശിച്ചു പോകുന്നതാണ്. ക്രിസ്തുവിനെ നേടിയെന്നഭിമാനിക്കുന്ന ഇന്നത്തെ ദൈവമക്കളെ കാണുമ്പോൾ തെല്ലു ദുഖമുണ്ട്. ഭൗതിക നന്മകൾക്ക് യേശുവിനെക്കാൾ മൂല്യം കൊടു ക്കുന്നില്ലേ എന്നു സംശയം. ആത്മകണ്ണു തുറക്കപ്പെട്ട ഭക്തനു യേശു ഒഴികെ മറ്റെല്ലാം ചപ്പും ചവറുമാണ്. അവിടുത്തെക്കായ് പ്രാണത്യാഗം സംഭവി ച്ചാൽ പോലുമത് ലാഭമെന്ന് കരുതുന്നു. സ്തെഫാനോസിനെ ഓർക്കുക. യേശു നിമിത്തം. T

മനുഷ്യന്റെ വീട്ടുകാർ

മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. And a man's foes shall be they of his own household. (Mathew 20:36) യേശുവിന്റെ സാക്ഷിയാകുന്നതു മൂലം സ്വന്തരക്ത ബന്ധങ്ങൾ തന്നെ ശത്രുക്കൾ ആയി തീരും എന്നു വരുമ്പോൾ അന്ധകാരലോകത്തിന്റെ എതിർപ്പ് എത്ര മാത്രം ശക്തമാണ് എന്നു മനസിലാകണം. യഥാർത്ഥ സാക്ഷികൾക്കാണ് ഈവിധ എതിർപ്പുകൾ ഉണ്ടാവുക. അഭിനവവിശുദ്ധർക്ക്  ഈ  പ്രതിസന്ധിയില്ല. അത്തരക്കാർ എല്ലാവരെയും പ്രസാധിപ്പിക്കുന്ന ശീലക്കാർ ആയതിനാൽ അവർക്ക് എവിടെയും സ്വാഗതം ഉണ്ട്. വീശുദ്ധനു ലോകം യോഗ്യമല്ല. സർവ്വലോകവും  ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. യേശുവിനെ പകക്കുന്ന ലോകം വിശുദ്ധനെ ചേർത്തു പിടിക്കുമോ? ഒരിക്കലുമില്ല. അന്ധത പിടിച്ച ലോകത്തിന് തിരിച്ചറിവില്ല. സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു. യേശുവിനെ പകച്ചവരിൽ അമിത പ്രതീക്ഷ വയ്ക്കരുത്.  നിരാശയാകും ഫലം.  It is important to understand how strong the opposition of the Dark World is when it comes to witnessing Jesus, own blood relations become enemies.  Genuine witnesses only suffer.  Innovative saints do not have this crisis.  Such pe

മാനുഷഭയം

ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയു ന്നവനെ തന്നേ ഭയപ്പെടുവിൻ. but rather fear him which is able to destroy both soul and body in hell. (Mathew 10:28) ഭയപ്പെടേണ്ടാത്തതിനെ ഭയപ്പെ ടുകയും ഭയപ്പെടേണ്ടത് ഭയക്കാ തിരിക്കുകയും ചെയ്യുന്നത് എത്ര വിരോധാഭാസമാണ്. നമുക്ക് ദൈവഭയമില്ല എന്നതൊരു യാഥാർഥ്യമാണ്. മനുഷ്യനെ പേടിയാണ്. എന്നാൽ അറിയുക. മനുഷ്യഭയം ഒരു കെണിയാണ്. അതു ദൈവത്തിൽ നിന്നല്ല. അസുഖകരമായ ഇടപെടലുകൾ ഒഴിവാക്കാൻ നാം ആഗ്രഹി ക്കുന്നു. അനന്തരഫലങ്ങളുടെ സാധ്യതയെ ക്ഷണിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് മനുഷ്യനെ ഭയപെടുന്നത് എന്നു നാം ചിന്തിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശബ്ദം അനുസരിക്കുന്നതിനുപകരം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ നാം അനുവദിക്കുമ്പോൾ മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാകും. മനുഷ്യനെ ഭയപ്പെടുന്നത് ആളുകളെ പ്രസാദിപ്പിക്കുന്നതും വിട്ടുവീഴ്ച ചെയ്യാത്തതുമായ മൂല്യങ്ങളായി പ്രകടമാക്കുന്നു. യേശുവിന്റെ മുന്നറിയിപ്പുകളെ അവഗണിക്കരുത്. ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചു കൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവഭയം അനുഗ്രഹകരമാണ്. How paradoxical it is to be afraid of what

ഗുരുവിനെപ്പോലെ

ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന് മതി. It is enough for the disciple that he be as his master(Mathew 10:25) വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. അവിടുത്തെ മാത്രം. എന്തെന്നാൽ ഗുരുവിനെപോലെയാകുക എന്നതാ ണ് ശിഷ്യന്റെ പരമപ്രധാന ലക്ഷ്യം. ഗുരു എന്താണ് ചെയ്തത്. അതിലേക്കു എത്തിച്ചേരുക. തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവിടുന്നു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും പിതൃഹിതം നിറവേറ്റുകയും ചെയ്തു. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം. ശ്രദ്ധിക്കുക. ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. അതാണ് ഭക്തനു യോഗ്യം.  Looking unto Jesus the author and finisher of our faith.Only Jesus. Because the ultimate goal of the disciple is to become like the Guru. What did Guru do. Remembering the joy that was set before him endured the cross, despising the shame, and fulfilled the will of the Father. See tha

അവസാനത്തോളം

അവസാനത്തോളം സഹിച്ചു നിൽക്കുന്നവനോ രക്ഷിക്കപ്പെടും. But he that endureth to the end shall be saved.(Mathew 10:22) ക്രിസ്തിയ ജീവിതം പോരാട്ട ജീവിതമാണ്. ഒരുവൻ ദൈവ പൈതൽ ആകുന്ന നിമിഷം മുതൽ അതാരംഭിക്കുന്നു. യുദ്ധത്തിൽ സേവാവിമോചനമില്ലെന്നുള്ള ശാലോമോന്റെ വാക്കുകൾ ഓർക്കുക. സാത്താന്റെ തന്ത്രങ്ങളെ നിങ്ങൾ അറിയാത്തവരല്ലല്ലോ എന്നും ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നെല്ലമുള്ള മുന്നറിയിപ്പുകൾ അവഗണിക്കാവതല്ല. മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ജീവ കിരീടം.  നിനക്കു സഹിഷ്ണത യുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നുപോകാഞ്ഞതും ഞാൻ അറിയുന്നു. അതെ അവസാനത്തോളവും. എന്നാൽ നമ്മുടെ കർത്താവായ യേശു ക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. എത്ര ശ്രേഷ്ഠമായ ജീവിതം. The Christian life is a life of warfare. It starts from the moment one becomes a child of God. Remember Solomon's words that and there is no discharge in that war, for yo

പ്രാപിപ്പാന്തക്കവണ്ണം

നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. So run, that ye may obtain.  1 Corithians 9:24-27 ഒരു ഓട്ടംവിജയിക്കാൻ ലക്ഷ്യവും അച്ചടക്കവും ആവശ്യമാണ്.  ക്രിസ്തീയജീവിതം കഠിനാധ്വാനവും സ്വയം നിഷേധവും കഠിനമായ തയ്യാറെടുപ്പും എടുക്കുന്നുവെന്ന് വിശദീകരിക്കാൻ പൗലോസ് ഈ ദൃഷ്ടാന്തം ഉപയോഗിക്കുന്നു.  ക്രിസ്ത്യാനികളെന്നനിലയിൽ, നമ്മുടെ സ്വർഗ്ഗീയ പ്രതിഫലത്തിലേക്ക് നാം ഓടുകയാണ്.  പ്രാർത്ഥന, ബൈബിൾ പഠനം, ആരാധന എന്നിവയുടെ അനിവാര്യമായ വിഷയങ്ങൾ ജാഗ്രതയോടും  ഊർർജ്ജസ്വലതയോടും കൂടെ ഓടാൻ നമ്മെ സജ്ജരാക്കുന്നു.  ഗ്രാൻഡ്സ്റ്റാൻഡിൽ നിന്ന് വെറുതെ നിരീക്ഷിക്കരുത്;  ഓരോ പ്രഭാതത്തിലും കുറച്ച് നേരം വെറുതെ രണ്ടു വാര ഓടുന്നതു പോലെ ആകരുത് .  ജാഗ്രതയോടെ പരിശീലിപ്പിക്കുക- നിങ്ങളുടെ ആത്മീയ പുരോഗതി അതിനെ ആശ്രയിച്ചി രിക്കുന്നു. Winning a race requires purpose and discipline. Paul uses this illustration to explain that the Christian life takes hard work, self denial and grueling preparation. As Christians, we are running toward our heavenly reward. The essential disciplines of prayer, Bible study and worship equip us to run with vigor an

സൂക്ഷിച്ചുകൊൾക

മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; But beware of men: (Mathew 10:17) ഈ മുന്നറിയിപ്പ് മറക്കരുത്. യേശുവോഎല്ലാവരെയും അറിക കൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല എന്നുള്ള വചനം ഓർക്കുക. മനുഷ്യരുടെ അഭിപ്രായങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇന്നു പുകഴ്ത്തുന്നവൻ നാളെ ഇകഴ്ത്തുവാൻ മടിക്കില്ല. പൗലോസിനെ കുലപാതകൻ എന്നു വിളിച്ചവർ തന്നെയാണ് അവനെ ദേവൻ എന്നു വിളിച്ച തും. യേശുവിനു ഹോശാന്ന പാടിയവർ തന്നെയാണ് അവനെ ക്രൂശിക്ക എന്നു ആർത്തതും. മുഖ്സ്തുതി പറയുന്നവരെ നിശ്ചയമായും സൂക്ഷിക്കണം. കാര്യസാധ്യമാണ് അവരുടെ ഉദ്ദേശം. ശേഷം അവർ തള്ളി പ്പറയും. കർത്താവിൽ മാത്രം ആശ്രയിച്ചു, വിശ്വസ്തതയോടെ വേലയിൽ മുന്നേറുക. മനുഷ്യന്റെ വാക്കിന് ചെവി കൊടുക്കരുത്. മുഖ്സ്തുതി പറയുന്നവരെ മാറ്റിനിർത്തുക. പരിശുദ്ധാത്മ വിനാൽ നയിക്കപെടുക. യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അതുമാത്രമാണ് നമ്മുടെ നന്മ. Do not forget this warning. Remember the word that; But Jesus did not commit himself unto them, because he knew all men, Human opinions are always changing. He who praises today will not hesi