Posts

Showing posts from April, 2024

സൗജന്യമായ്

സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. freely ye have received, freely give. (Mathew 10:8)  ഒരുവൻ സന്തോഷത്തോടെയും സ്നേഹത്തോടെയും നമ്മുടെ നന്മയ്ക്കായ് നൽകുന്നതാണ് സമ്മാനങ്ങൾ. അങ്ങനെയുള്ള  സമ്മാനം വിറ്റു പണമുണ്ടാക്കുന്ന ത് എത്ര നീചമായ പ്രവർത്തിയാ ണ്. നാഥന്റെ തിരുനിണം ചൊരിഞ്ഞു മാനവ മോചനം സാധ്യമാക്കുന്ന പിതാവിന്റെ സ്നേഹ സമ്മാനമാണ് സുവിശേഷം. അതെ സുവിശേഷം സൗജന്യ സമ്മാനമാണ്. അതു വില്പന ചരക്കല്ല. ഇന്ന് കാണുന്ന വിലകുറഞ്ഞ പരസ്യതന്ത്രങ്ങളും പ്രസംഗതന്ത്രങ്ങളും സുവിശേഷത്തെ വിൽപ്പന ചരക്കിന് തുല്യമാക്കുന്നില്ലേ. ജീവനോപാധിയും സമ്പാദ്യ മാർഗവുമാക്കുന്ന താണ തലത്തിലേക്ക് സുവിശേഷത്തെ കൊണ്ടുവരുന്നത് അപലപനീയം തന്നെയാണ്. നമുക്ക് സ്വയ ശോധന ചെയ്യാം. സൗജന്യമായ് ലഭിച്ചത് സൗജന്യമായ് കൊടുക്കാം. സ്നേഹനാഥനെ ഹൃദയപൂർവ്വം സേവിക്കാം. Gifts are what one gives for our good with joy and love. And so on  What a heinous act to sell a gift and make money. The gospel is the loving gift of the Father who makes it possible for mankind to be set free by shedding the Lord's blood. Yes the gospel is a fre

കൊയ്ത്തും വേലക്കാരും

കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; Then saith he unto his disciples, The harvest truly is plenteous, but the labourers are few; (Mathew 9:37) യജമാനന്റെ ഇഷ്ടം ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ് വേലക്കാർ. എന്നാൽ സ്വന്തസാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും അതിനെ വിസ്തൃതമാക്കുന്നതിലും മാത്ര മാണ് ഇന്ന് വേലക്കാരുടെ ശ്രദ്ധ മുഴുവൻ. സ്വന്ത അനുയായികളു ടെ എണ്ണം വർധിപ്പിക്കുവാനല്ലാ തെ ദൈവരാജ്യത്തിലേക്കു ജനത്തെ നേടുവാൻ അവർ ആഗ്രഹിക്കുന്നില്ല. ദൈവരാജ്യ മുൻഗണന മാറിപോയിരുന്നു  വിശ്വസ്തരായ വേലക്കാരുടെ അഭാവം ധാരാളമുണ്ട്.  ഗൃഹ വിചാരകന്മാരിൽ അന്വേഷി ക്കുന്നത്  അവർ വിശ്വസ്തരാ യിരിക്കേണം എന്നാണ്. എന്നാൽ വിശ്വസ്തന്മാർ കുറഞ്ഞു പോകുന്നു എന്നതൊരു യഥാർഥ്യമാണ്. പാതാളത്തിന്റെ ആടുകളായി എണ്ണപ്പെട്ട് ആയിരങ്ങൾ ദിനവും നശിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കെ ങ്ങനെ  ഈ നിലയിൽ പോകു വാൻ കഴിയും. യജമാനന്റെ ഇഷ്ടം ചെയ്യാം. ഒപ്പം വിശ്വസ്ത വേലക്കാർക്കായ് പ്രാർത്ഥിക്കാം. Servants are called to do the will of their master.  But today the focus of the workers is only on building and expanding their own empire.  They do not want to gai

ആരോപണങ്ങൾ

പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. But the Pharisees said, He casteth out devils through the prince of the devils.(Mathew 9:34 കപട ആരോപണങ്ങൾക്ക്  ദൈവ പ്രവർത്തിയെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ഇങ്ങനെയു ള്ളവർ എല്ലാ കാലത്തും ഉണ്ട്. അവർ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും. അവരെ ശ്രദ്ധിക്കരുത്. അപവാദിയായ പിശാചിന്റെ അനുയായികൾക്ക് നിലനിൽപ് നഷ്ടമാക്കുന്ന ദൈവിക ശുശ്രുഷകൾ അങ്ങനെയുള്ളവർക്ക്  അസഹനീയമാണ്. യേശു അതൊന്നും ശ്രദ്ധിക്കാതെ തന്നിൽ ഭരമേൽപ്പിച്ചതിൽ മാത്രം   വ്യാപ്രതനായി. ദൈവവിളിയുള്ളവർക്ക് വെല്ലുവിളിയുണ്ട്. പക്ഷെ വിളിച്ചവനെ നോക്കി വിശ്വസ്ഥതയോടെ ഓടുക. അവിടുത്തെ സേവിക്കുക. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തു വിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിക്കുക.അവിടുന്നാണ് നമ്മുടെ യജമാനൻ. പ്രതിഫലം അവിടുത്തെ പക്കൽ ഉണ്ട്. False accusations cannot destroy God's work.  There are people like this everywhere.  They are always blaming.  Ignore them.  Divine services  are unbearable for those  followers of the accursed devil, because

സാക്ഷി

അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി. But they, when they were departed, spread abroad his fame in all that country.(Mathew 9:31) ചില സാക്ഷികൾ വളരെ ആവേശഭരിതരാണ്. അവർ ദേശത്തെ സ്വാധീനിക്കും. അവർക്ക് അടങ്ങിയിരിക്കാൻ കഴിയില്ല. ശാരീരിക വിടുതലിനെക്കാൾ അവർ പ്രാപിച്ച ആത്മസന്തോഷമാണ് അതിനു കാരണം. ദേശക്കാരുടെ പ്രതികരണങ്ങൾ അവരെ തളർത്തുന്നില്ല. അവരുടെ ലക്ഷ്യം ഒന്നു മാത്രം. അവിടുന്നു ആരാണ് എന്നു ദേശത്തു പ്രസിദ്ധമാകണം. സകലവും സാധ്യമാക്കുന്ന ദൈവമാണ് യേശുവെന്നു ദേശക്കാരെ അറിയിക്കണം. ദൈവ മഹത്വം വെളിപ്പെടുത്തുവാൻ അവർ ആഗ്രഹിച്ചു. ആത്മപ്രശംസകരല്ല, ആത്മനിറവുള്ള സാക്ഷികളാണ് ഇന്നിന്റെ ആവശ്യം. അറിവും കഴിവും വെളിപ്പെടു ത്തുന്ന പ്രകടനക്കാരെയല്ല, അനുഭവവും സമർപ്പണവും ഉള്ളിൽ തീയുമുള്ളവരാണ്. നമ്മിലെ തീ കെടാതെ സൂക്ഷിക്കാം. അവിടുത്തെക്കായ് ജ്വലിച്ചു പ്രകാശിക്കാം. Some Witnesses are very excited. They will influence the everyone. They cannot be contained. This is because of the joy of the Lord they have received rather than the physical deliverance. The reactions of the natives do not disco

പാപം

പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു. said unto the sick of the palsy; Son, be of good cheer; thy sins be forgiven thee.(Mathew 9:2) ഒരുവന്റെ ജീവിതത്തിലെ അടിസ്ഥാനപ്രശ്നം അവന്റെ പാപമാണ്. അതിനു പരിഹാരമായാൽ എല്ലാത്തിനും പരിഹാരമായി. ലോകത്തിലെ ഏറ്റവും നിരാലംബന്റെയും പദവി ദൈവ സന്നിധിയിൽ ഉന്നതമാണ്. അതിനാൽ അങ്ങനെയുള്ള വരെയും അവിടുന്നു തേടി വരുന്നു. ഉദ്ധരിക്കുന്നു. ഇന്നു ലജ്ജയായതു പോലും മാന്യതയുടെ ലക്ഷണമായി കണക്കാക്കപെടുന്നു. പാപം പാപമല്ലാതായി മാറി. ഉദാഹരണത്തിന് മദ്യപാനം സ്റ്റാറ്റസിന്റെ അടയാളമാണ്. പാപിയാണെന്ന് പറയാൻ പാടില്ല. എന്നാൽ ഈ ഇരുട്ടു കണ്ണുകൾ അവിടുന്നു തുറക്കും. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ അവിടുത്തെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ അവിടുത്തെ ഉദയശോഭയിലേക്കും വരും. വചനം ജീവനും ചൈതന്യവുമു ള്ളതാണ്. അതു പ്രവർത്തിക്കും.  The basic problem in one's life is his sin. If it is rectified then everything is okay. The status of the m

ഭൗതികാനുഗ്രഹങ്ങൾ

ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു. And, behold, the whole city came out to meet Jesus: and when they saw him, they besought him that he would depart out of their coasts.(Mathew 8:34) ഒരു മനുഷ്യന് ലഭിച്ച ഉപകാരം മൂലം യേശു പുറത്താക്കപ്പെട്ടു., ആത്‍മിയതയെ ഭൗതികതാല്പര്യങ്ങൾ കീഴ്പ്പെടുത്തുമ്പോൾ അതു അപകടമാണ്. തിരിച്ചറിവ് നഷ്ടപെടു മ്പോഴാണ് ഇതു സംഭവി ക്കുന്നത്. ലോകത്തിന്റെ പ്രഭു അവിശ്വാസികളുടെ കണ്ണു കുരുടാക്കിയിരിക്കുന്നു എന്ന വചനം ഓർക്കുക. ഈ ജീവിതം കൊണ്ടെല്ലാം തീരും. ഇതിനപ്പുറം ഒന്നുമില്ല എന്നുള്ള അപകടകരമായ രീതിയിലേക്കുള്ള മാറ്റം. ദൈവമക്കളിലും ഈയൊരു ചിന്ത വേരു പിടിക്കുന്നതു കാണാം. ദൈവരാജ്യം ഭക്ഷണ പാനീയങ്ങൾ അല്ല, നിത്യത എന്നതിനേക്കാൾ ഭൗതികഅനുഗ്രഹങ്ങൾ എന്നല്ലേ ഇന്നധികവും സഭയിൽ ഘോഷിക്കപ്പെ ടുന്നത്. അവിടുന്നാണ് നമ്മുടെ മഹാ പ്രതിഫലം. അവിടുത്തെ ശ്രദ്ധിക്കാം. Jesus was expelled because of a favor that a man received from Jesus. When financial desires take precedence over spirituality, it can be harmful. This occ

ഭീരുക്കളാകരുത്

അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. And he saith unto them, Why are ye fearful, O ye of little faith? Then he arose, and rebuked the winds and the sea; and there was a great calm.(Mathew 8:26) ക്രിസ്തു ശിഷ്യൻ മരണം നീങ്ങി ജീവനിലേക്ക് പ്രവേശിച്ചവനാണ്. മരണത്തെ അവനു പേടി ക്കേണ്ടതില്ല. കാരണം, മരണാധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കം വരുത്താൻ അധികാരമുള്ളവനാണ് അവിടുന്നു. അവിടുത്തോട് ചേർന്നിരിക്കുമ്പോൾ മരണഭയം അങ്ങനെ ഉള്ളവരെ ഉലയ്ക്കുകില്ല. അവർക്ക് മരണം ലാഭമാണ്. അതെ  നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ. അല്പമെങ്കിലും അവിശ്വാസത്തിന്റെ കണികകൾ ഉള്ളിൽ ശേഷിക്കുന്നുവെങ്കിൽ അതു നമുക്ക് തൂത്തെറിയാം. വിശ്വാസത്തിന്റെ നായകനെ ശ്രദ്ധിക്കാം. അവിടുന്നു പൂർത്തി വരുത്തുന്നവനുമാണ്. പ്രത്യാശയോടെ മുന്നേറാം. A disciple of Christ is one who has died and entered into life. He need not fear death. Because Jesus has the power to remove the Devil, the ruler of death, by his death. Fear of death does not both

സ്പർശനം

അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു. And he touched her hand, and the fever left her: and she arose, and ministered unto them.(Mathew 8:15) അവൻ സൗഖ്യമാക്കി. ഉടനെ അവൾ അവരെ ശുശ്രുഷിക്കാൻ തുടങ്ങി. ശരിയായ വിടുതൽ പ്രാപിച്ചവരുടെ പ്രഥമ പരിഗണനയും ആവേശവും അവിടുത്തെ ശുശ്രുഷിക്കുക എന്നതാണ്. അവരിൽ പകരപ്പെട്ട ദൈവസ്നേഹം അതിനവരെ പ്രേരിപ്പിക്കുക തന്നെ ചെയ്യും. ഒരിക്കലും അവർ അലസരായിരിക്കില്ല. കർത്താവിന്റെ (യഹോവയുടെ) പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ എന്നുണ്ടല്ലോ. ആയതിനാൽ നിറഞ്ഞ മനസോടെ നമുക്കും കർത്തൃ സേവയിൽ മുന്നേറാം.   He was healed. Immediately she began to minister to them. The first consideration and passion of those who have received the right deliverance is to serve Him. The love of God imparted to them will surely persuade them. Never be lazy. Cursed be he that doeth the work of the LORD in vain. Therefore, let us move forward in the service of the Lord with a full heart. Blessings

ശതാധിപൻ

യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. Verily I say unto you, I have not found so great faith, no, not in Israel. (Mathew 8:10) ദൈവിക അധികാരത്തെ കുറിച്ച് നല്ല ധാരണ ഉള്ളവനായിരുന്നു ശതാധിപൻ. അതിനാൽ തന്നെ യേശു ആരെന്നു തിരിച്ചറിയാനും അദ്ദേഹത്തിനായി. ആ തിരിച്ചറിവ് കൊടുത്ത ബോധ്യങ്ങളാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തിനടിസ്ഥാനം. ആരോടാണ്, എന്താണ് സംസാരിക്കുന്നതെന്നു അദ്ദേഹം നന്നായി മനസിലാക്കി. പ്രിയരേ ദൈവത്തെ കുറിച്ചുള്ള ശരിയായ ആത്മ ജ്ഞാനം നാം നേടുക നേടുക. അതു വിശ്വാസ വർദ്ധനയ്ക്ക് കാരണമാകും. ജയകരമായ ക്രിസ്തിയ ജീവതത്തിന് നമ്മെ സഹായിക്കും. യേശു നമ്മെ സ്നേഹിക്കുന്നു. The centurion had a good understanding of divine authority. That knowledge helped him to know who Jesus was. The convictions he had, thru that understanding are the basis of his firm faith. He understood very well who and what he was talking about. Beloved, let us have the proper spiritual knowledge of God. It will lead to an increase in faith and will help us to have a suc

പരസ്യമാക്കരുത്

യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു. And Jesus saith unto him, See thou tell no man; but go thy way, shew thyself to the priest, and offer the gift that Moses commanded, for a testimony unto them. (Mathew 8:4) യേശു കുഷ്ഠരോഗിയെ ശുദ്ധമാക്കി, മനസോടെയാണ് അവിടുന്ന് അതു ചെയ്തത്. സമൂഹത്തിൽ  പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അത്തരക്കാർക്ക് പുനർ പ്രവേശനം സാധ്യമാക്കുകയാണ് പുരോഹിത സാക്ഷ്യത്തിന്റെ ഉദ്ദേശം. അതിനായ്  വചനം (മോശ കല്പിച്ചത് ) അനുസരിക്കുവാൻ നിർദേശിക്കുന്നു. ശുദ്ധമായാൽ പിന്നെ വചനം അനുസരിക്കുക. ലളിതമായ ക്രമമാണ് ക്രിസ്തിയത. ശുദ്ധികരണം, അനുസരണം.  ദൈവ ഭവനത്തിലേക്കുള്ള പ്രവേശനത്തിന്റെ ശരിയായ ക്രമം. പിന്നെ അശുദ്ധിയിലേക്ക് കൈ നീട്ടരുത്. അവിടുന്ന് നമ്മെ ശുദ്ധികരിച്ചു ദൈവകുടുംബത്തിലാ ക്കി. പുതിയഭവനം. പുതിയ ബന്ധം. എത്ര മഹത്തരം.  അതിൽ തുടരാം. Jesus cleansed the leper, He did it wholeheartedly.  They were the out-cast. The purpose of the priestly testimony is to enable, those who w

അധികാരമുള്ളവൻ

അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു. For he taught them as one having authority, and not as the scribes (Mathew 7:29) യേശു വ്യത്യസ്തത ഉള്ളവനായിരുന്നു. അവിടുത്തെ വാക്കും പ്രവർത്തിയും അങ്ങനെ തന്നെ. അതു വരെ കണ്ടിട്ടുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായ അസാധാരണത്വം അവർ യേശുവിൽ കണ്ടു. അതുകൊണ്ട് അവർ അവിടുത്തെ ശ്രദ്ധിച്ചു. ആ വാക്കുകളിലെ അധികാരം, മുഖത്തെ കുലീനത എല്ലാം അവർക്ക് പുതുമയായിരുന്നു. ഒരു ഉത്തമ ഗുരുവിനു വേണ്ട ശ്രേഷ്ഠതകളെല്ലാം നിറഞ്ഞ, തികഞ്ഞ ഗുരുവര്യൻ. അവിടുത്തെ അനുഗമിക്കുന്ന നമ്മിലും ഇതുതന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്. മനുഷ്യത്വം. ആർജവം. ആർദ്രത. കുലീന്നത. സഹാനുഭൂതി. ഇതെല്ലാം ഇന്നു നമുക്ക് നഷ്ടപെട്ടു പോയോ? നാം സ്വാർഥരും  കഠിന ഹൃദയന്മാരുമായോ? നമ്മുടെ വാക്കുകളുടെ ശക്തിയും സ്വധിനതയും നഷ്ടമായോ. യേശുവിനെ പോലെയാകാം. യേശുവിനെ പോലെ ജീവിക്കാം. Jesus was different. His words and deeds are the same. They saw in Jesus, a distinctness that was different from all that they had seen before. So they listened to him. The power of those words, the nobi

ഫലത്താൽ തിരിച്ചറിയാം

ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. Wherefore by their fruits ye shall know them. (Mathew 7:20) നാമെന്തായിരിക്കുന്നോ അതു മാത്രമേ പുറത്തു കാണുകയുള്ളു. കുശ്യന് തന്റെ കറുപ്പും പുള്ളിപുളിക്ക് തന്റെ പുള്ളിയും മാറ്റാൻ കഴിയാത്തതു പോലെ നമുക്ക് മറ്റൊരാളായി അധികകാലം തുടരാൻ കഴിയില്ല. അകമേ ഒരുവനും പുറമെ മറ്റൊരാളും ആയിട്ടുള്ള വേഷപകർച്ചയ്ക്ക് ആയുസ് കുറവായിരിക്കുമല്ലോ. അല്പകാലം ചിലപ്പോൾ, അന്ധരെ (ഇസഹാക് ) പറ്റിക്കുവാൻ കഴിയുമായിരിക്കും എന്നാൽ കാലം ശരികളെ മൂടിവയ്ക്കില്ല. യേശുവിന്റെ വാക്കുകളിൽ, വൃക്ഷം സ്വാഭാവിക ഫലം പുറപ്പെടുവിക്കുന്നതു പോലെ ആയിരിക്കണം ദൈവപൈതലിന്റെ ജീവിതം. ഒരേ സമയം ഒരാൾക്കു വിശുദ്ധനും പാപിയുമായിരിക്കാൻ കഴിയുമോ? ഇല്ല. അതിനാൽ ഫലം പരിശോധിക്കുക. നല്ല ഉറവയിൽ നിന്നു നല്ല വെള്ളം ലഭിക്കും നിശ്ചയം. ഹൃദയം നിറഞ്ഞു കവിയുന്നതാണ് വായിൽ കൂടി പുറത്തു വരുന്നത്. അതുകൊണ്ട് ഉണർന്നിരിപ്പിൻ. ജാഗ്രത വെടിയരുത്. യേശുവിനെ ശ്രദ്ധിക്കുക. Only what we are will appear. Just as the Ethiopian can't change his skin, or the leopard his spots, we cannot remain as another for long. A disguise that is o

ഇടുക്കമുള്ള വഴി

ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. Because strait is the gate, and narrow is the way, which leadeth unto life, and few there be that find it. (Mathew 7:14) ക്രിസ്തിയ ജീവിതത്തിന്റെ മുഖമുദ്ര എന്നത് ലാളിത്യമാണ്. അത് ത്യാഗജീവിതം ആവശ്യപ്പെടുന്നു. ഈ മാർഗം നേട്ടങ്ങൾ ഉണ്ടാക്കാൻ ഉള്ള മാർഗമാണെന്ന് കരുതുന്നവരാണ് സഭയുടെ വലിയ പ്രതിസന്ധി. യഥാർത്ഥത്തിൽ നഷ്ടങ്ങൾ ഇവിടെ ലാഭങ്ങളാണ്. ഒന്നാം നൂറ്റാണ്ടിലെ സഭ നഷ്ടങ്ങൾ സഹിക്കാൻ തയ്യാറായിരുന്നു. ശരിയായ വെളിപ്പാട് ലഭിച്ചവർ യാത്രയിലെ ഭാരം കുറച്ചു ജീവനിലേക്കുള്ള വഴിയുടെ പ്രത്യേകത അറിഞ്ഞു സ്വയം ഒരുക്കപ്പെടുന്നരാണ്. അവർ ചിന്തിക്കുന്നത് ജീവിതത്തിൽ അനുഗ്രഹിക്കപ്പെടു ന്നത് മറ്റുള്ളവർക്ക് അനുഗ്രഹമാകുവാൻ വേണ്ടിയാണെന്ന് ആയിരിക്കും. ഈ ആയുസിലേക്ക് മാത്രം പ്രത്യാശ വയ്ക്കു ന്നവരെങ്കിൽ സകല മനുഷ്യരിലും അരിഷ്ടരെന്നു മറക്കല്ലേ. ഈ വഴി ഞെരുക്കവും ഇടുക്കമുള്ളതാണ്. നിത്യതയിലേക്കുള്ള വഴി. അതു കണ്ടെത്തിയ ചുരുക്കം പേരിൽ താങ്കളുണ്ടാവില്ലേ.  Simplicity is the hallmark of the Christian life. It requires a life of sacrifi

നന്മ

അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും If ye then, being evil, know how to give good gifts unto your children, how much more shall your Father which is in heaven give good things to them that ask him? (Mathew 7:11) മനുഷ്യൻ മനുഷ്യന്റെ സ്വഭാവപ്രകാരം ചെയ്യുമ്പോൾ ദൈവം തന്റെ സ്വഭാവത്തിനു അനുസാരമായി പ്രവർത്തിക്കുന്നവനാണ്. തന്റെ സ്വഭാവം ഒരിക്കലും അവിടുന്നു ത്യജിക്കുന്നില്ല. അടിസ്ഥാനപരമായി ദോഷികളാണ് നാമെങ്കിലും മക്കളോട് തിന്മ പ്രവർത്തിക്കുവാൻ ഇഷ്ടപെടുന്നില്ലല്ലോ. അങ്ങനെ എങ്കിൽ ദൈവം തന്റെ മക്കളോട് ദോഷം ചെയ്യുമോ? ഒരിക്കലുമില്ല. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല എന്നാണ് വചനം. അവരുടെ വേദന അവിടുത്തേക്ക് ദുഃഖമാണ്. നന്മ മാത്രം ചെയ്യുന്ന ഈ ദൈവത്തെ പോലെ വേറൊരു ദൈവമില്ല. അബ്ബാ പിതാവേ എന്നു വിളിക്കാൻ പുത്രത്വത്തിൻ ആത്മാവിനെ നൽകി നമ്മെ തന്റെ സ്വന്തമാക്കിയ, സ്വർഗ്ഗത്തിലെ എല്ലാ ആത്മിയ നന്മകളാലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന ഈ ദൈവത്തോട് നമുക്ക് പറ്റിയിരിക്കാം. അ

വിശുദ്ധമായതു

വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു. Give not that which is holy unto the dogs, neither cast ye your pearls before swine, lest they trample them under their feet, and turn again and rend you (Mathew 7:6) എല്ലാം വിട്ടുവന്നവർ ഇന്നെല്ലാം വേണമെന്നാഗ്രഹിക്കുന്നവർ ആയി മാറിയിരിക്കുന്നു. അതിനായി എന്തു ചെയ്യാനും മടിയില്ലാത്തവർ ആയിരിക്കുന്ന കാഴ്ച എത്ര ദുഖകരമാണ്. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ എന്ന വചനം ഓർക്കുക. മുത്തിന്റെ മുല്യവും വിശുദ്ധിയും തിരിച്ചറിയാത്ത അശുദ്ധിയിൽ തുടരുന്ന ചിലരെ പോലെ ദൈവജനം അധഃപതിക്കരുത്.  സ്വന്തഛർദിയിലേക്കു തിരിയുന്ന നായും ചെളിയിൽ തുടരാൻ ആഗ്രഹിക്കുന്ന പന്നിയും നല്ലൊരു സാദൃശ്യമാണ്. ഞാൻ വിശുദ്ധൻ ആയിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധർ ആകുവിൻ എന്ന കല്പന മറക്കല്ലേ. അവ കാൽകൊണ്ടു ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു എന്നതൊരു മുന്നറിയിപ്പാണ്. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല

വിധിക്കപ്പെടാതിരിപ്പാൻ

നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. Judge not, that ye be not judged. (Mathew 7:1) മറ്റുള്ളവരുടെ ജീവിതത്തിൽ കാരണമില്ലാതെ എത്തിനോക്കാൻ നമുക്ക് വളരെ സന്തോഷമാണ്. ഇതരന്റെ ചെറിയ ന്യുനതകൾ പോലും പെരുപ്പിച്ചു കാണിക്കുന്നതിൽ വലിയ ആത്മസന്തോഷം. എളിയവരെ ആദരിക്കുന്നവൻ ഭാഗ്യവാൻ എന്ന തിരുവേഴുത്തു പലപ്പോഴും മറക്കുന്നു. മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് കരുതുവാൻ നമുക്കാകുന്നില്ല. സ്വർഗം വെടിഞ്ഞു, സ്വന്ത സത്ത അഴിച്ചു വച്ചു, പാപികളായ നമുക്കായി സ്വന്ത പ്രാണൻ തന്ന പ്രാണ നാഥന്റെ ത്യാഗത്തെ നാം മറന്നു. "ഞാനും നിന്നെ വിധിക്കുന്നില്ല" എന്നു പറഞ്ഞു അവൾക്കാശ്വാസമായ അരുമനാഥന്റെ മക്കൾ നമുക്ക് അശരണർക്ക് കൈത്താങ്ങൽ ആകാം. We are so happy to look into the lives of others for no reason. Great pleasure in exaggerating even the minor flaws of the other.       Often forgets the scripture that says he who honors the poor is blessed. We find it hard to consider others as superior to ourselves. "Who, being in the form of God, thought it not robbery to be equal with God", and we have fo

രാജ്യവും നീതിയും

മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. But seek ye first the kingdom of God, and his righteousness; and all these things shall be added unto you. (Mathew 6:33) ദൈവമക്കളുടെ മുൻഗണന എന്താകണമെന്ന് വചനം വ്യക്തമാക്കുന്നു. രാജാവിനെയും രാജ്യത്തെയും സേവിക്കുക എന്നതാണത്. "മരണപര്യന്തം വിശ്വസ്ഥരായിരിക്കുക". "യുദ്ധത്തിൽ സേവാവിമോചനവുമില്ല" എന്നെല്ലാം വചനം ഓർപ്പിക്കുന്നു. ദൈവരാജ്യത്തിലെ പൗരന്റെ ആവശ്യങ്ങൾ നിർവഹിക്കുക എന്നത് രാജാവിന്റെ കടമയാണ്. സേവനത്തിനു പ്രതിഫലമുണ്ട് നിശ്ചയം. എന്നാൽ പ്രതിഫലത്തിനായുള്ള അധ്വാനമല്ല. ദൈവപ്രസാദത്തിനായുള്ള സമർപ്പണമാകട്ടെ നമ്മുടെ ലക്ഷ്യം. രാജാവ് പ്രസാധിച്ചാൽ പിന്നെ എവിടെയാണ് പ്രശ്നം. മോർദേക്കായിയെ ഓർക്കുക. രാജാവിന്റെ ഹൃദയപ്രകാരമാണ് അവന് ലഭിച്ച ആദരവ്. The Word of God makes clear what is the priority of God's children. It is to serve the King and the kingdom. "Be faithful until death". The word reminds me of "there is no deliverance in war." It is the duty of the king to take ca

ദൈവവും മാമോനും

നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. Ye cannot serve God and mammon. (Mathew 6:24) ലോകത്തോടുള്ള സ്നേഹം ദൈവപൈതലിന് അപകടമാണ്. എത്ര ലഭിച്ചാലും തൃപ്തമാക്കാത്ത ഒരവസ്ഥായിലേക്ക് അതവരെ കൊണ്ടുചെല്ലും. അനേകരും വീണുപോകുവാനുള്ള കാരണവും ഇതുതന്നെ. അവർ എപ്പോഴും അസ്ഥിരത ഉള്ളവരായിരിക്കും. ഒന്നിലും ഉറച്ചു നിൽക്കില്ല. അസന്തുഷ്ടി, അസ്വസ്ഥത അവരിൽ  പ്രകടമായിരിക്കും. ത്യാഗജീവിതമാണ് ക്രിസ്തീയം. ലോകത്തെ ത്യജിച്ചു, ദൈവത്തോട് പറ്റിച്ചേരുക. ദൈവത്തെ നേടുവാൻ ലോകത്തെ വിടുക. യേശു ഉദാത്ത മാതൃകയാണ്. അവിടുത്തെ അനുഗമിക്കാം. Love for the world is a danger to the child of God.  No matter how much they get, it will lead them to a state of dissatisfaction.  This is the reason why many fall.  They will always be unstable.  Never stands firm.  Unhappiness and restlessness will be evident in them.  Christianity is a life of sacrifice.  Forsake the world, and cling to God.  Leave the world to seek God.  Jesus is the supreme example.  Let us follow him. Blessings

സമ്പാദ്യം

പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ But lay up for yourselves treasures in heaven, where neither moth nor rust doth corrupt, and where thieves do not break through nor steal (Mathew 6:20) ദൈവം നമ്മിൽ പ്രസാദിച്ചിരിക്കുന്നു എന്നതിന്റെ അളവുകോൽ എന്താണ്? നമുക്ക് ലഭിച്ചിരിക്കുന്ന നന്മകൾ ആണെന്നുള്ള ധാരണ അബദ്ധമാണ്. അതുകൊണ്ട് എങ്ങനെ അധികം അനുഗ്രഹിക്കപ്പെടാം എന്ന് നാം ആകുലപ്പെടുന്നു. അതിനായി പുതുവഴികൾ തേടുന്നു. ദൈവവിഷയമായ സമ്പന്നതയാണ് യഥാർത്ഥ സമ്പന്നത എന്ന് വചനം ഓർപ്പിക്കുന്നു. ബാക്കിയെല്ലാം നൈമിഷികവും ഏതു നിമിഷവും നശിക്കുന്നതുമാണ്. ഇസ്രായേൽ ജനത്തിന്റെ അനുഭവങ്ങൾ നമുക്ക് മുന്നറിയിപ്പാണ്. രണ്ടുപേരൊഴികെ എല്ലാവരും മരുഭൂമിയിൽ പട്ടുപോയി. സ്വർഗ്ഗസമ്പാദ്യങ്ങൾ വർദ്ധിക്കട്ടെ. നിലനിൽക്കുന്നതിലേക്ക് കൂട്ടി വയ്ക്കാം. What is the measuring rod of God's blessings? The notion that it is the blessings we have received, is wrong. So we worry about how we can be more blessed. Looking for new ways to be blessed. The Word of God

അവരോട് തുല്യരാകരുത്

അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. Be not ye therefore like unto them: for your Father knoweth what things ye have need of, before ye ask him. (Mathew 6:8) ക്രിസ്തിയ ജീവിതം ജീവിക്കുക. പഠിപ്പിക്കുക. ഈ അന്ത്യ നാളുകളിൽ ഇതിനേക്കാൾ പ്രാധാന്യമേറിയ മറ്റൊന്നില്ല. ദൈവത്തെ എങ്ങനെ പ്രസാധിപ്പിക്കാം എന്നതിനേക്കാൾ ദൈവത്തിൽ നിന്ന് എന്തെല്ലാം നേടിയെടുക്കാം എന്നതിലേക്ക് നാം അധഃപതിച്ചിരിക്കുന്നു. ദൈവം തന്റെ ചുമതലകൾ നിശ്ചയമായും നമ്മിൽ നിവർത്തിക്കും. അനുഗ്രഹങ്ങൾ നമ്മെ പിന്തുടരുക തന്നെ ചെയ്യും. എന്തെന്നാൽ അവിടുന്നു നമ്മുടെ പിതാവാണ്. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. ദൈവത്തെ പ്രസാധിപ്പിക്കുക എന്നതാകട്ടെ നമ്മുടെ മുൻഗണന. നാം ജാതികളെ പോലെയാകരുത്. ദൈവമക്കളാണെന്ന് മറക്കരുത്. Live the Christian life. Teach. Nothing is more important in these last days. We have degenerated into what we can get from God rather than how to please Him. God will surely

ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും

നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. But let your communication be, Yea, yea; Nay, nay: for whatsoever is more than these cometh of evil. (Matthew 5:37)   ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ സവിശേഷതയാണ് സമഗ്രത. ദ്വന്ദസ്വഭാവം കാപട്യമാണ്. വാക്കും ജീവിതവും എപ്പോഴും നേർരേഖയിൽ ആയിരിക്കണം. ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. ഒരുവന്റെ വാക്കുകൾ അവൻ ആരെന്ന് വെളിവാക്കുന്നു. ജീവിതം അത് അരക്കിട്ടുറപ്പിക്കുന്നു. ഒന്ന് പറഞ്ഞു മറ്റൊന്ന് ചെയ്യുന്ന നമ്മുടെ സ്വഭാവ രീതികൾ എത്ര മോശമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു, എന്ന ദാവിദിന്റെ വാക്കുകൾ ഓർക്കുക. യേശുവിന്റെ വാക്കും പ്രവർത്തിയും എപ്പോഴും ഒരുപോലെ ആയിരുന്നു. ആകയാൽ അവന്റെ പ്രിയ മക്കൾ എന്ന പോലെ യേശുവിനെ അനുകരിക്കാൻ നാം ഒരുങ്ങുന്നത് എത്രയോ അനുഗ്രഹകരമാണ്. Integrity is the most important character in ones life. Duel nature is hipocracy. Word and life should always be in a straight line. For out of the ab

നീതി

നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. For I say unto you, That except your righteousness shall exceed the righteousness of the scribes and Pharisees, ye shall in no case enter into the kingdom of heaven (മത്തായി 5:20) ആത്മീയത പ്രകടനപരതയല്ല. ബാഹ്യപ്രകടങ്ങൾക്ക് അവിടെ പ്രസക്തിയില്ല. പരിശുദ്ധമായ ഒരു ജീവിതശൈലി അതാവശ്യപ്പെടുന്നു. അരുമ നാഥനോട് അടുത്തിരിക്കുകയും അവിടുത്തെ പ്രസാധിപ്പിക്കുകയുമാണ് ദൈവപൈതലിന്റെ മുൻഗണന. താനെന്താണെന്ന് മറ്റുള്ളവരെ കാണിക്കുവാനുള്ള വ്യാഗ്രതയെല്ലാം ഉപേക്ഷിച്ചു, തന്നത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം തന്നത്താൻ താഴ്ത്തി അനുസരണമുള്ളവനായി ദൈവ ഇഷ്ടം നിവർത്തിച്ച യേശുവിനെ നമുക്ക് മാതൃകയാക്കാം. ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു എന്നും ഞാനായിരിക്കുന്നത് അവിടുത്തെ കൃപയാണെന്നും ഉള്ളൊരു വെളിപ്പാട് നമ്മെ നിശ്ചയമായും ജയാളികളാക്കും. ഈ അന്ത്യ നാളുകളിൽ ക്രിസ്തിയ ജീവിതം അവിടുത്തേക്ക് ഹിതകരമായി നിലയിൽ ജീവിച്ചു നാഥനെ വരവേൽക്കുവാനായി ഒരുങ്ങാം.  Spirituality is no

നാവ്

"നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു". (യാക്കോബ് 3:2-6) ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു, “കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?” അമ്മയായ കൂട്ടുകാരി പറഞ്ഞു, “ഒന്നും തന്നിട്ടില്ല..” അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു, “എന്ത് മനുഷ്യനാ അയാൾ അയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌ വിലയുമില്ലേ!? കൂട്ടുകാരി പോയിക്കഴിഞ്ഞ